Categories: Kerala

കാലുകളിലെ നീര് പല അസുഖങ്ങളുടെയും ലക്ഷണം; തുടക്കത്തിലെ കണ്ടെത്തി ചികിത്സ വേണം; നീര് മാറ്റാന്‍ ചില മാര്‍ഗങ്ങള്‍

എന്നാല്‍, ഗുരുതര രോഗങ്ങളുടെ ഭാഗമായി അല്ലാതെ കാലുകളില്‍ വരുന്ന നീര് മാറ്റാന്‍ ചില മാര്‍ഗങ്ങളുണ്ട്.

Published by

തിരുവനന്തപുരം: പല അസുഖങ്ങളുടേയും ലക്ഷണങ്ങള്‍ നമ്മുടെ ശരീരം തുടക്കത്തിലേ കാണിച്ചു തുടങ്ങുകയാണ് ചെയ്യുക. എന്നാല്‍ അതൊന്നും തന്നെ മനസ്സിലാക്കുകയോ അതിനു വേണ്ട ചികിത്സ നടത്തുകയോ നാം ചെയ്യാറില്ല. പല രോഗങ്ങളും തുടക്കത്തിലേ കണ്ടെത്തി തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ പരിഹരിയ്‌ക്കാന്‍ എളുപ്പമാണ്. ഇതിന് കഴിയാതെ വരുമ്പോഴാണ് പല അസുഖങ്ങളും ഗുരുതരമാകുന്നത്. ഇത്തരത്തില്‍ ഒന്നാണ് കാലിലെ നീര്. എന്നാല്‍, ഗുരുതര രോഗങ്ങളുടെ ഭാഗമായി അല്ലാതെ കാലുകളില്‍ വരുന്ന നീര് മാറ്റാന്‍ ചില മാര്‍ഗങ്ങളുണ്ട്.

കാലുകളിലെ അസ്വസ്ഥതകള്‍ പരിഹരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ലെഗ് സോക്കിങ്ങ് മെത്തേഡ്. ഈയൊരു പ്രവര്‍ത്തി ഒരു ദിവസത്തിന്റെ മുഴുവന്‍ അസ്വസ്ഥതകളും നിങ്ങളുടെ കാലുകളില്‍ ഉണ്ടാക്കുന്ന വേദനകളേയും ചൊറിച്ചിലുകളേയും ഒക്കെ ശമിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമാണ്.  ചൂടുള്ളതും തണുത്തതുമായ വെള്ളം നിങ്ങള്‍ക്ക് കാലുകള്‍ കുതിര്‍ക്കാനായി തിരഞ്ഞെടുക്കാം. ഓരോ 5 മിനിറ്റിലും നിങ്ങളുടെ പാദങ്ങള്‍ ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും മാറിമാറി മുക്കിവയ്‌ക്കുക. എപ്‌സം ലവണങ്ങളും ലാവെന്‍ഡര്‍, റോസ്‌മേരി, യൂക്കാലിപ്റ്റസ് അവശ്യ എണ്ണകളും ചേര്‍ത്ത് ചെറുചൂടുള്ള വെള്ളത്തില്‍ നിങ്ങളുടെ പാദങ്ങള്‍ മുക്കിവയ്‌ക്കുക. 

ഒരു റോളിംഗ് പിന്‍ അല്ലെങ്കില്‍ എളുപ്പത്തിന് ഒരു ടെന്നീസ് ബോള്‍ ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങള്‍ നന്നായി മസാജ് ചെയ്യുന്നത് ഏറ്റവും നല്ല ഓപ്ഷന്‍ ആണ്. നിങ്ങളുടെ നഗ്‌നപാദങ്ങളില്‍ കുറച്ചു മിനിറ്റുകളില്‍ ബോള്‍ അല്ലെങ്കില്‍ ട്രോളിംഗ് പിന്‍ ഉപയോഗിക്കുന്നത് വഴി കാലുകള്‍ക്ക് ഏറ്റവും വേഗത്തില്‍ ആശ്വാസം പകരാന്‍ കഴിയും. നിങ്ങളുടെ പാദങ്ങളിലെ പേശികളെ സ്‌ട്രെച്ച് ചെയ്യുന്ന തരത്തിലുള്ള ചെറിയ വ്യായാമങ്ങള്‍ ഈ ഭാഗത്തെ വേദനയടക്കമുള്ള നിരവധി അസ്വസ്ഥതകളെ ഒഴിവാക്കാന്‍ സഹായം ചെയ്യും. ഇതിനായി നിങ്ങള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താവുന്ന വ്യായാമങ്ങള്‍ നിരവധിയുണ്ട്. നിങ്ങളുടെ കാല്‍വിരലുകള്‍ ഉപയോഗിച്ച് ഉയരുന്നതും താഴുന്നതും ചെയ്യുന്നത് മികച്ച വ്യായാമമാണ്.

ഹൈ ഹീല്‍ ചെരുപ്പുകള്‍ ധരിക്കുന്നത് മൂലമുണ്ടാവുന്ന വേദനകള്‍ ഒഴിവാക്കാന്‍ ഏകദേശം 20 മിനിറ്റ് വേദനയുള്ള കാല്‍പ്പാദങ്ങളില്‍ ഒരു ഐസ് പായ്‌ക്ക് വയ്‌ക്കുക. നിങ്ങളുടെ കാലിലെ വീക്കം വേഗത്തില്‍ കുറയ്‌ക്കാന്‍ ഐസ് സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒരു പരിധിവരെ നിങ്ങളുടെ ശരീരത്തിന്റെ അസ്വസ്ഥതകളെ അകറ്റി നിര്‍ത്തും. അസുഖകരമായ പാദങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ നിങ്ങളുടെ ശരീരത്തിലെ ദ്രാവക സന്തുലനാവസ്ഥ നിയന്ത്രിക്കാന്‍ കഴിയുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. വാഴപ്പഴം നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക, കാരണം അവയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ദ്രാവകം കൂടുതലായി കെട്ടിനിര്‍ത്തുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: health