കൊളംബോ: മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജ്യംവിട്ടു പോകുന്നത് വിലക്കി ശ്രീലങ്കന്‍ കോടതി. രാജപകസെയ്‌ക്കൊപ്പം മറ്റു 16 പേരും രാജ്യവിട്ടു പോകരുതെന്ന് കോടതി ഉത്തരവ്. ശ്രീലങ്കന്‍ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
എംപി നമല്‍ രാജപക്‌സെ, എംപി ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോ, എംപിമാരായ പവിത്ര വണ്ണിയാരാച്ചി, സഞ്ജീവ എദിരിമന്നെ, കാഞ്ചന ജയരത്‌നെ, രോഹിത അബേഗുണവര്‍ധന, സിബി രത്‌നായകെ, സമ്പത്ത് അതുകോരള, രേണുക പെരേര, സനത് നിശാന്ത, സീനിയര്‍ ഡിഐജി ദേശബന്ധു എന്നിവര്‍ക്കാണ് രാജ്യംവിട്ടു പോകുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. Â
റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയാകും. ഇന്ന് വൈകിട്ട് 6.30 ന് സത്യപ്രതിജ്ഞ നടക്കും. പ്രസിഡന്റ് ഗോട്ടബയ രജപക്‌സെയുമായി നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിയായ റെനില്‍ വിക്രമസിംഗയെ പുതിയ പ്രധാനമന്ത്രിയായി നിയോഗിച്ചത്. അതേസമയം മുന്‍പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജ്യംവിടുന്നത് ശ്രീലങ്കന്‍ സുപ്രീംകോടതി തടഞ്ഞു.
പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ എടുത്തു കളയുന്ന ഭരണഘടനാ ഭേദഗതി പുതിയ സര്‍ക്കാരുമായി ആലോചിച്ചു നടപ്പാക്കുമെന്നും പാര്‍ലമെന്റിനെ ശാക്തീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ശ്രീലങ്കയില്‍ കടുത്ത രാഷ്‌ട്രീയ അനിശ്ചിതത്വവും രൂപപ്പെട്ട സാഹചര്യത്തിലാണ് ഗോട്ടബയയുടെ പുതിയ അനുനയ നീക്കം.
Â
Â
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: