Categories: Kerala

കൊച്ചി മെട്രോയുടെ തൂണുകള്‍ക്ക് താഴെ കഞ്ചാവ് ചെടി വളര്‍ത്തല്‍; പോലീസ് അന്വേഷണം ആരംഭിച്ചു

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ Â രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഏകദേശം നാലുമാസം പ്രായം വരുന്ന ചെടിയാണ് കണ്ടെത്തിയത്. 130 സെന്റിമീറ്ററോളം ഉയരവും 31 ശിഖരങ്ങളും ചെടിക്കുണ്ടായിരുന്നു

Published by

കൊച്ചി: കൊച്ചി മെട്രോയുടെ തൂണുകള്‍ക്ക് താഴെ കഞ്ചാവു ചെടികള്‍ വളര്‍ത്തിയതായി കണ്ടെത്തി. പാലാരിവട്ടം ട്രാഫിക് സിഗ്‌നലിന് സമീപത്ത് 516-517 നമ്പര്‍ തൂണുകള്‍ക്കിടയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഈ തൂണുകള്‍ക്ക് താഴെചെടികള്‍ നട്ട് പരിപാലിക്കാന്‍ കൊച്ചി മെട്രോ റെയില്‍ അനുവദിച്ചിരുന്നു. Â

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ Â രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഏകദേശം നാലുമാസം പ്രായം വരുന്ന ചെടിയാണ് കണ്ടെത്തിയത്. 130 സെന്റിമീറ്ററോളം ഉയരവും 31 ശിഖരങ്ങളും ചെടിക്കുണ്ടായിരുന്നു. രാജമല്ലി ചെടികള്‍ക്കിടയിലാണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by