കൊച്ചി: എഴുത്തച്ഛന്‍ സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് ഞാന്‍ ഇവിടെ വന്നു നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം. ഇന്ത്യന്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച പുസ്തകമാണ് രാമായണം. രാമായണം തമിഴില്‍ എഴുതിയ കമ്പര്‍ ജനിച്ച മണ്ണില്‍ അദ്ദേഹത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ വലിയ സ്മാരകം പണിതിട്ടുണ്ട്. തപസ്യ കലാസാഹിത്യവേദി 46-ാമത് വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍
രാമായണം മലയാളത്തില്‍ എഴുതിയ എഴുത്തച്ഛന്റെ ഓര്‍മ്മയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യാന്‍ തയാറാകാത്ത സാഹചര്യത്തില്‍ തപസ്യ ഒരു പ്രതിമയെങ്കിലും കേരളത്തില്‍ നിര്‍മിക്കണം. അതിനു തപസ്യയെ സഹായിക്കാനായി സൗജന്യമായി നൃത്തം ചെയ്യാന്‍ തയാറാണെന്ന പ്രഖ്യാപനം വലിയ കരഘോഷത്തോടെയാണ് സദസ്സ് വരവേറ്റത്.
ഉന്മൂലകരെപ്പോലും സ്വാംശീകരിക്കാനുള്ള സവിശേഷസിദ്ധിയാണ്, ലോകത്ത് എത്രയോ മതങ്ങള്‍ നാമാവശേഷമായപ്പോഴും ഹിന്ദുമതം നിലനില്‍ക്കുന്നതിനു ഹേതുവെന്നു ലോകപ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം. പ്രബലമായിരുന്ന പല മതങ്ങളുടെയും പേരു പോലും ഇന്ന് ആര്‍ക്കും അറിയില്ല. ഇത്തരം വെല്ലുവിളികള്‍ ഹിന്ദു മതവും നേരിട്ടിട്ടുണ്ട്. പക്ഷേ, ഉന്മൂലനം ചെയ്യാന്‍ വന്നവരെയും സ്വന്തം ചിറകിനുള്ളിലേക്കു സ്വാംശീകരിക്കാന്‍ ഈ മതത്തിനു കഴിഞ്ഞു. ഹിന്ദു മതത്തിന്റെ സവിശേഷതയും ശക്തിയും അനന്യതയുമാണത്. പദ്മ സുബ്രഹ്മണ്യം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: