തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ സിദ്ധമെഡിക്കല്‍ ക്യാമ്പ് ചൊവ്വാഴ്ച (26-04-2022) വൈകുന്നേരം 4.30 ന് ശാന്തിഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമ്മേളനത്തില്‍ പ്രദര്‍ശനത്തിനായി തയാറാക്കിയിട്ടുള്ള സ്റ്റാളുകളുടെ ഉദ്ഘാടന കര്‍മ്മവും നിര്‍വഹിക്കും. ശാന്തിഗിരി മഠവുമായി സഹകരിച്ചാണ് സമ്മേളന നഗരിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ഉദ്ഘാടനം 27ന് വൈകുന്നേരം 5.30 ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. പ്രശസ്ത സിനിമ സംവിധായകന്‍ വിവേക് രജ്ഞന്‍ അഗ്നിഹോത്രിയാണ് മുഖ്യാതിഥി. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍, എം ഗോപാല്‍, ചെങ്കല്‍ രാജശേഖരന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും.
ഏപ്രില്‍ 28ന് രണ്ടാംദിന സമ്മേളനം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, മേജര്‍ സുരേന്ദ്ര പൂനിയ, മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ്പിള്ള എന്നിവര്‍ പങ്കെടുക്കും. മൂന്നാംദിനമായ ഏപ്രില്‍ 29ന് ചേരുന്ന പരിപാടി മുന്‍ എംഎല്‍എ പിസി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ബിജെപി വക്താവ് സന്ദീപ് വചസ്പതി, മാധ്യമ പ്രവര്‍ത്തകന്‍ വടയാര്‍ സുനില്‍, അഡ്വ. കൃഷ്ണരാജ് എന്നിവര്‍ സംസാരിക്കും.
ഏപ്രില്‍ 30വൈകുന്നേരം 5.30ന് ചേരുന്ന സമ്മേളനനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ജനംടിവി ചീഫ് എഡിറ്റര്‍ ജികെ സുരേഷ്ബാബു, സന്ദീപ് വാര്യര്‍, ശങ്കു.ടി.ദാസ് എന്നിവര്‍ സംസാരിക്കും. മേയ് ഒന്നിന് വൈകു. 5.30 ന് ചേരുന്ന സമാപന സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വല്‍സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും.ഹിന്ദു യൂത്ത് കോണ്‍ക്ലേവാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് സംഘാടകര്‍ പറഞ്ഞു. രാഷ്‌ട്രീയ ചിന്തകള്‍ക്കതീതമായി അനവധി ശ്രദ്ധേയ വ്യക്തിത്വങ്ങള്‍ സംവദിക്കുന്ന വേദിയാണ് ഹിന്ദു യൂത്ത് കോണ്‍ക്ലേവ്. സമ്മേളനത്തിന്റെ രണ്ടാംദിനം മുതല്‍ നാലുദിവസം 16 സെഷനുകളായി സെമിനാര്‍ നടക്കും.
പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളും ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസാ) പ്രതിനിധികളും സെമിനാറില്‍ പങ്കെടുക്കും. ഷെഫാലി വൈദ്യ, ആനന്ദ് രംഗനാഥന്‍, ഡോ. വിക്രം സമ്പത്ത്, കാ ഭാ സുരേന്ദ്രന്‍, ഹരി എസ് കര്‍ത്ത, ടി ജി മോഹന്‍ദാസ്, തിരൂര്‍ ദിനേശ്, ഡോ ബാലരാമ കൈമള്‍, ആര്‍.വി.എസ് മണി, അര്‍ജ്ജുന്‍ മാധവന്‍, ശ്യാം ശ്രീകുമാര്‍, ഹരി പ്രസാദ് തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: