ഉദുമ: എരോല്‍ പനയംതോട്ടത്തില്‍ വാടകയ്‌ക്ക് താമസിക്കുന്ന യുവാവിന്റെ അനധികൃത മദ്യ വില്‍പ്പന നാട്ടുകാര്‍ക്ക് ദുരിതമായി. കഴിഞ്ഞ ആറുമാസത്തിലധികമായി ഇവിടെ യുവാവിന്റെ സമാന്തര മദ്യ ശാല പ്രവര്‍ത്തനം തുടങ്ങിയിട്ട്.
രാപകലില്ലാതെ ദിനേന അന്യസംസ്ഥാന തൊഴിലാളികളടക്കമുളള നൂറുകണക്കിനാളുകളാണ് ഇവിടെ മദ്യം കഴിക്കാനെത്തുന്നത്. ഓട്ടോയിലും സ്‌കൂട്ടറിലും ഇവിടെ എത്തിക്കുന്ന മദ്യം തൊട്ടടുത്ത വയലിലും, തെങ്ങിന്‍ തോപ്പിലും രഹസ്യമായി സൂക്ഷിച്ചാണ് കച്ചവടം. അര്‍ദ്ധ രാത്രിയിലും മദ്യ കഴിക്കാനെത്തിയവരുടെ ശല്യം കാരണം നാട്ടുകാര്‍ പൊറുതി മുട്ടിയിരിക്കുകയാണ്.
ഇവിടുത്തെ മദ്യ വില്‍പ്പന ചോദ്യം ചെയ്ത നാട്ടുകാരെ വില്‍പ്പനക്കാരന്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. നിരവധി തവണ പരാതി അറിയിച്ചെങ്കിലും പോലീസിന്റെയും എക്സൈസിന്റെയും ഭാഗത്ത് നിന്നും നടപടിയുണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: