Categories: Technology

പ്രഥമ അന്താരാഷ്‌ട്ര സെമികണ്ടക്ടര്‍ കോണ്‍ഫറന്‍സ് പ്രധാനമന്ത്രി 29ന് ബാംഗ്ലൂരില്‍ ഉദ്ഘാടനം ചെയ്യും.

'സെമികണ്ടക്ടര്‍ വ്യവസായവുമായി ബന്ധപ്പെട്ട നിരവധി കരാറുകള്‍ സമ്മേളനത്തിലൂടെ യാഥാര്‍ത്ഥ്യമാവു'മെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Published by

ന്യൂഡല്‍ഹി: രാജ്യത്തെ പ്രഥമ അന്താരാഷ്‌ട്ര സെമികണ്ടക്ടര്‍ കോണ്‍ഫറന്‍സ് (സെമികോണ്‍-2022) പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 29ന് ബാംഗ്ലൂരില്‍ ഉദ്ഘാടനം ചെയ്യും. ”ആഗോള ഇലക്ട്രോണിക്‌സ് ഉത്പാദന രംഗത്ത് ഇന്ത്യയെ മുന്‍നിരയിലെത്തിക്കുകയെന്ന പ്രധാനമന്ത്രിയുടെ താല്‍പ്പര്യത്തിന് മുന്നോടിയായാണ്  സെമികോണ്‍ 2022 സംഘടിപ്പിച്ചിരിക്കുന്നതെ’ന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് & ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  

സെമികണ്ടക്ടര്‍ വ്യവസായ, ഗവേഷണ, വ്യാപാര മേഖല കളിലെ പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കും. ‘ഡിസൈന്‍, ഉത്പാദന മേഖലകളിലെ ആഗോള ആവശ്യങ്ങള്‍ക്കു പര്യാപ്തമായ സെമികണ്ടക്ടര്‍ രാഷ്‌ട്രമായി ഇന്ത്യയെ ഉയര്‍ത്തുക’ എന്നതാണ് സെമിനാറിന്റെ മുഖ്യ പ്രമേയം. മൈക്രോണ്‍ സിഇഒ സഞ്ജയ് മെഹ്‌റോത്ര, കെഡന്‍സ് സിഇഒ അനിരുദ്ധ് ദേവ്ഗണ്‍, ഇന്തോ യുഎസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് സ്ഥാപകന്‍ വിനോദ് ധാം, സെമി ധസെമികണ്ടക്ടര്‍ എക്വിപ്പ്‌മെന്റ് & മെറ്റീരിയല്‍സ് ഇന്റര്‍നാഷണല്‍പ പ്രസിഡന്റ് അജിത് മനോച്ച, സ്റ്റാന്‍ഫര്‍ഡ് എമരിറ്റസ് പ്രൊഫസര്‍ ആരോഗ്യസാമി പോള്‍ രാജ്   തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും .

‘സെമികണ്ടക്ടര്‍ വ്യവസായവുമായി ബന്ധപ്പെട്ട നിരവധി കരാറുകള്‍ സമ്മേളനത്തിലൂടെ യാഥാര്‍ത്ഥ്യമാവു’മെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സെമികണ്ടക്ടര്‍ , ഡിസ്‌പ്ലേ ഉപകരണ നിര്‍മ്മാണ വ്യവസായവുമായി ബന്ധപ്പെട്ട 76,000 കോടി രൂപയുടെ കര്‍മ്മ പദ്ധതിക്ക് അടുത്തിടെ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച തുടര്‍ നടപടികള്‍ ക്കായി  ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷനു കീഴില്‍ സ്വതന്ത്ര ചുമതലയോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യ സെമികണ്ടക്ടര്‍  മിഷന്‍ രൂപീകൃതമായി.സെമികണ്ടക്ടര്‍, ഇലക്ട്രോണിക്‌സ് വ്യവസായ  ഉത്പാദന മേഖലകളില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണ് ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്റെ മുഖ്യ ഉദ്ദേശലക്ഷ്യം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക