തിരുവനന്തപുരം : സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം മുദ്രാവാക്യം എസ്എഫ്‌ഐയ്‌ക്ക് കൊടിയില്‍ മാത്രമേയുള്ളു. എസ്എഫ്‌ഐ ഫാസിസ്റ്റ് സംഘടനയാണെന്ന് രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫ്. സ്വാധീനമുള്ള ക്യാമ്പസുകളില്‍ ഫാസിസ്റ്റ് ശൈലിയാണ് എസ്എഫ്‌ഐ സ്വീകരിക്കുന്നത്. ഐഎസ്എഫ് സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.
എസ്എഫ്‌ഐ കൊടികളില്‍ മാത്രമാണ് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം മുദ്രാവാക്യമുള്ളത്. സംസ്ഥാന റിപ്പോര്‍ട്ടിലെ വിമര്‍ശനം എഐഎസ്എഫ് സംസ്ഥാന നേതൃത്വവും ആവര്‍ത്തിച്ചു. എസ്എഫ്‌ഐക്ക് ഏകാധിപത്യ ശൈലിയാണ്. നിരന്തരം എസ്എഫ്‌ഐ അക്രമം അഴിച്ച് വിടുന്നു. സിപിഎം നേതൃത്വം ഇടപെട്ടിട്ടും അതില്‍ മാറ്റമില്ല. ഇടതു സംഘടനകള്‍ ഒന്നിച്ച് നില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും എഐഎസ്എഫ് വിമര്‍ശിച്ചു.
അതേസമയം എന്ത് അടിസ്ഥാനത്തിലാണ് എഐഎസ്എഫ് പരാമര്‍ശമെന്ന് അറിയില്ല. ജനാധിപത്യ വിരുദ്ധതയും എ ഐഎസ്എഫിന്റെ പൂര്‍വ കാല ചരിത്രമാണ്. എസ്എഫ്‌ഐക്കെതിരെ ചര്‍ച്ച ചെയ്താല്‍ മാധ്യമ വാര്‍ത്ത ആകുമെന്ന് എഐഎസ്എഫ് കരുതുന്നുണ്ടെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പ്രതികരിച്ചു.
സംസ്ഥാന നിലവാരത്തിലുള്ള സമ്മേളനം ചര്‍ച്ച ചെയ്തത് ഒറ്റപ്പെട്ട സംഭവങ്ങളെ പറ്റി മാത്രമാണ്. ജനാധിപത്യത്തെ സംരക്ഷിക്കുന്ന സംഘടനയ്‌ക്ക് നേരെ എഐഎസ്എഫ് വിമര്‍ശനം ഉന്നയിക്കേണ്ട. ക്യാമ്പസുകളിലും സര്‍വകലാശാലകളിലും എഐഎസ്എഫ് നിലനില്‍ക്കുന്നത് എസ്എഫ്‌ഐ സഹായത്തോടെയാണെന്നും, എഐഎസ്എഫിന്റെ സംസ്ഥാന റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് സച്ചിന്‍ ദേവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: