ഭാരതം സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടു. 25 വര്‍ഷം കഴിഞ്ഞാല്‍ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയാണ്. ഈ വരുന്ന 25 വര്‍ഷം ഭാവി ഭാരതത്തിന്റെ സമസ്ത മേഖലകളേയും സംബന്ധിച്ച് വളരെ മഹത്വമാര്‍ന്നതാണ്. വിജ്ഞാനാധിഷ്ഠിതവും ചലനാത്മകവുമായ ഒരു സമ്പദ്ഘടനയിലൂടെ ലോകത്തിലെ സമസ്ത ജീവജാലങ്ങളുടെയും സുഖവും സംയതിയുമാണ് ഭാരതത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കാനുള്ള മാര്‍ഗരേഖയാണ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം. ഈ വര്‍ഷം കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് നിര്‍ദേശങ്ങളും ചേര്‍ത്തുവച്ചു വേണം നാം ആത്മനിര്‍ഭര ഭാരതത്തെ കുറിച്ചും നമ്മുടെ രാഷ്‌ട്രശില്പികളുടെ കാഴ്ചപ്പാടുകളെ കുറിച്ചും ചിന്തിക്കാന്‍.
ബാബാ സാഹേബ് അംബേദ്കറെ ഭരണഘടനാ ശില്പിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ചിന്തകളും പ്രവര്‍ത്തനങ്ങളും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഭാസുരമായ ഭാവി ഭാരതത്തിന്റെ ഭാവനയില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ചിന്തയും സാമൂഹ്യ-സാമ്പത്തിക ചിന്തകളും രൂപപ്പെടുന്നത്. വിദ്യാഭ്യാസ ചിന്തയുടെ ആധാരം തന്റെ വിദ്യാര്‍ത്ഥി – അധ്യാപക ജീവിതത്തിലെ അനുഭവങ്ങളായിരുന്നു. സ്വദേശത്തും വിദേശത്തുമുള്ള കഷ്ടപ്പാടിന്റെ വിദ്യാര്‍ത്ഥി ജീവിതത്തിന് ശേഷം അദ്ദേഹത്തിന്റെ പൊതുജീവിതം ആരംഭിക്കുന്നത് തന്നെ അധ്യാപകന്‍ എന്ന നിലയ്‌ക്കാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ ആദ്യ പാദം പൂര്‍ത്തീകരിച്ച് ബ്രിട്ടണില്‍ നിന്നും വന്ന ശേഷം അദ്ദേഹം മുംബൈയിലെ ഒരു സ്വകാര്യ കോളജില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായും പിന്നീട് 1928 ല്‍ മുംബൈ ഗവ. ലോ കോളേജില്‍ പ്രൊഫസറായും പിന്നീട് പ്രിന്‍സിപ്പാള്‍ ആയും പ്രവര്‍ത്തിച്ചു.
സമൂഹത്തിന്റെ തഴേത്തട്ടില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസത്തിനായുള്ള ജീവിത സമരങ്ങളും അധ്യാപകന്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥി സൗഹൃദമായി കൈക്കൊണ്ട സമീപനങ്ങളുമാണ് അംബദ്ക്കറുടെ വിദ്യാഭ്യാസ ചിന്തകളെ രൂപപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങളിലും പ്രസംഗങ്ങളിലും നിയമ നിര്‍മാണ സഭാചര്‍ച്ചകളിലും അദ്ദേഹത്തിന്റെ സുചിന്തിതവും സുവ്യക്തവുമായ വിദ്യാഭ്യാസ ചിന്തകള്‍ നമുക്ക് ദര്‍ശിക്കാം.
1920 ല്‍ മുംബൈ നിയമനിര്‍മാണ സഭയില്‍ അംഗമായിരിക്കെ, ‘മുംബൈയിലെ പ്രാഥമിക വിദ്യാഭ്യാസം’ എന്ന വിഷയത്തില്‍ അദ്ദേഹം നടത്തിയ ശ്രദ്ധക്ഷണിക്കല്‍ ഇന്നും പ്രസക്തമാണ്. പാഠ്യപദ്ധതി അറിവ് പ്രദാനം ചെയ്യുന്നതോടൊപ്പം വ്യക്തിയുടെ മൂല്യബോധം കൂടി ശ്രദ്ധിക്കേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്ന അംബേദ്ക്കര്‍ വ്യക്തിയുടെ ഉന്നമനത്തോടൊപ്പം നാടിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയുടെയും ആധാരം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു. മുംബൈ സിദ്ധാര്‍ത്ഥ കോളേജിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ‘വിദ്യാഭ്യാസം നിങ്ങളുടെ മനസിനെ വികസിപ്പിക്കണം. വീക്ഷണത്തെ വിപുലമാക്കണം. യുക്തിചിന്തയും പ്രശ്‌ന പരിഹാരശേഷിയും വളര്‍ത്തണം.’ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് മഹത്തായ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. സാമൂഹ്യ മാറ്റത്തിലും സാമ്പത്തിക മുന്നേറ്റത്തിലും സര്‍വ്വരേയും പങ്കാളികളാക്കാന്‍ കഴിയുന്ന ഒരു വിദ്യാഭ്യാസ പദ്ധതിയാണ് അദ്ദേഹം വിഭാവനം ചെയ്തത്.
എല്ലാ വൈവിധ്യങ്ങളും നിലനില്ക്കുമ്പോഴും അതിനെല്ലാമുപരിയായി ഉല്‍ക്കടമായ രാഷ്‌ട്രഭക്തി ഓരോ ഭാരതീയനിലും ഉണ്ടാവണം എന്നും ആഗ്രഹിച്ചു. സ്വയം അതിന്റെ മൂര്‍ത്തീഭാവമായി. വിദ്യാര്‍ത്ഥിയായും അധ്യാപകനായും നിയമജ്ഞനായും നിയമനിര്‍മാതാവായും സാമാജികനായും സമാജ പരിവര്‍ത്തകനായും അദ്ദേഹം ജീവിച്ചു കാണിച്ചു. ഭരണഘടന നിര്‍മാണ സഭയിലെ ഒരു പ്രതിസന്ധി ഘട്ടത്തില്‍, എല്ലാ വിരുദ്ധ അഭിപ്രായത്തേയും രാഷ്‌ട്രത്തിന്റെ ഏകതയിലും അഖണ്ഡതയിലും സമര്‍പ്പിച്ച് മുന്നോട്ടു പോകാന്‍ അംബേദ്കള്‍ കൈക്കൊണ്ട സുചിന്തിതമായ നിലപാടിനെ പ്രകീര്‍ത്തിച്ചു കൊണ്ട് ഭരണഘടന നിര്‍മാണ സഭയിലെ തന്നെ അംഗമായിരുന്ന വി.എന്‍ ഗാഡ്ഗില്‍, അംബേദ്കറുടെ ഒരു പ്രസംഗം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. രാഷ്‌ട്രഭക്തിയുടെ അത്യുദാത്ത മാതൃകയായാണ് ഗാഡ്ഗില്‍ ആ പ്രസംഗത്തെ കാണുന്നത്. ‘ടശൃ ക വമ്‌ല ഴീ േിീ േവേല ഹെശഴവലേേെ റീൗയ േശി ാ്യ ാശിറ മ െീേ വേല ളൗൗേൃല ല്ീഹൗശേീി മിറ വേല ൗഹശോമലേ വെമുല ീള വേല ീെരശമഹ, ുീഹശശേരമഹ മിറ ലരീിീാശര േെൃൗരൗേൃല ീള വേശ െഴൃലമ േരീൗിൃ്യേ. ക സിീം ീേറമ്യ ംല മൃല റശ്ശറലറ ുീഹശശേരമഹഹ്യ, ീെരശമഹഹ്യ മിറ ലരീിീാശരമഹഹ്യ. ണല മൃല മ ഴൃീൗു ീള ംമൃൃശിഴ രമാു െമിറ ക ാമ്യ ല്‌ലി ഴീ ീേ വേല ലഃലേി േീള രീിളലശൈിഴ വേമ േക മാ ുൃീയമയഹ്യ ീില ീള വേല ഹലമറലൃ െീള ൗെരവ മ രമാു. ആൗ േശെൃ ംശവേ മഹഹ വേശ െക മാ ൂൗശലേ രീി്ശിരലറ വേമ േഴശ്‌ലി ശോല മിറ രശൃരൗാേെമിരല െിീവേശിഴ ശി വേല ംീൃഹറ ംശഹഹ ുൃല്‌ലി േവേശ െരീൗിൃ്യേ ളൃീാ യലരീാശിഴ ീില.’ ഏത് നയവും ഏത് നിയമവും കൊണ്ടുവരുമ്പോള്‍ അത് ഈ നാടിന്റെ ഏകതയ്‌ക്കും അഖണ്ഡതയ്‌ക്കും എത്രമാത്രം ഗുണകരമാകും എന്നാണ് ചിന്തിക്കേണ്ടത് എന്നതായിരുന്നു അംബേദ്കറുടെ ചിന്ത. ഉറച്ച നിലപാട്.
1927 ല്‍ മുംബൈ പ്രവിശ്യയിലെ പ്രൈമറി, സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിന്നിരുന്ന അസമത്വങ്ങളെക്കുറിച്ച് സമഗ്രമായ കണക്ക് അദ്ദേഹം പഠിച്ച് അവതരിപ്പിച്ചു. എല്ലാവരേയും ഒരേപോലെ പരിഗണിക്കുക എന്ന സുന്ദര സങ്കല്പത്തിന്റെ അര്‍ഥശൂന്യത അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് സമാനമല്ലാത്ത ഇടങ്ങളില്‍ സമാനമല്ലാത്ത സമീപനങ്ങളും വേണം. തുല്യ നിയമം എന്നതില്‍ നിന്ന് തുല്യനീതി എന്ന സങ്കല്പത്തെ അദ്ദേഹം സമര്‍ത്ഥമായി മുന്നോട്ടുവച്ചു. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന സ്‌കോളര്‍ഷിപ്പിലും സംവരണത്തിലും മാത്രമായി ചുരുങ്ങിയ പരിഹാര പദ്ധതികള്‍ മാത്രമാണ് മിക്കവാറും ഇന്നും നിലനില്ക്കുന്നത്. ഇതാണ് നാം വിഭാവനം ചെയ്ത സാമാന്യ പരിവര്‍ത്തനവും സാമ്പത്തിക അഭിവൃദ്ധിയും വിദ്യാഭ്യാസ പുരോഗതിയും നേടാന്‍ തടസമായത്.
പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വൈയക്തികമായ സാമ്പത്തിക പിന്തുണയ്‌ക്കും, താമസ സൗകര്യം, പഠന സൗകര്യം എന്നിവയ്‌ക്കും പുറമേ പഠനാനുകൂലമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കേണ്ട കാര്യവും അംബേദ്കര്‍ ഊന്നിപ്പറഞ്ഞു. പുതിയ വിദ്യാഭ്യാസം നയം മുന്നോട്ടു വയ്‌ക്കുന്ന പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍ അംബേദ്ക്കറുടെ ഈ ദീര്‍ഘ വീക്ഷണത്തിന്റെ ആവിഷ്‌കാരമാണ്. സൗജന്യ പാഠപുസ്തകവും വസ്ത്രവും ഭക്ഷണവും നല്കിയാല്‍ പ്രവേശന ത്തോത് ഉയര്‍ത്താനും കൊഴിഞ്ഞുപോക്ക് കുറയ്‌ക്കാനും കഴിയും എന്നതാണ് നമ്മുടെ അനുഭവം. എന്നാല്‍ അംബേദ്കര്‍ മുന്നോട്ടു വയ്‌ക്കുന്ന അറിവും ആത്മവിശ്വാസവും വളര്‍ത്താന്‍ ഈ പദ്ധതികള്‍ അപര്യാപ്തമാണ്. ഈ പശ്ചാത്തലത്തിലാണ് പുതിയ വിദ്യാഭ്യാസ നയം രണ്ട് ചുവട് കൂടി മുന്നാട്ടുവയ്‌ക്കുന്നത്. പ്രാഥമിക തലത്തില്‍ അടിസ്ഥാന സാക്ഷരതക്കും (എഴുത്ത്, വായന, ഗണിതം) തുടര്‍ന്നുള്ള തലം മുതല്‍ തൊഴില്‍ നൈപുണിക്കും ഊന്നല്‍ നല്കുന്നു. ഡോക്ടറും, എഞ്ചിനീയറും, നിയമജ്ഞനും, അധ്യാപനവും, ഗുമസ്ത പണിയും അനുബന്ധ ഉദ്യോഗങ്ങളും കഴിഞ്ഞാല്‍ നമ്മുടെ വിദ്യാഭ്യാസം ആരേയാണ് ഉള്‍ച്ചേര്‍ക്കുന്നത്? കൃഷിക്കാര്‍, കച്ചവടക്കാര്‍, കരകൗശലവിദഗ്ധര്‍, നെയ്‌ത്തുകാര്‍, സംഗീതജ്ഞര്‍, പാചകക്കാര്‍, തയ്യല്‍കാര്‍ ഇവരാണ് നമ്മുടെ തൊഴില്‍ശക്തിയുടെ 70 ശതമാനം. ആഭ്യന്തര വരുമാനത്തിന്റെ 30ശതമാനവും കയറ്റുമതിയുടെ 40ശതമാനവും ഉത്പാദനത്തിന്റെ 45ശതമാനവും ഇവരുടെ പങ്കാണ്. എന്നാല്‍ ഇവരില്‍ അധികവും ഇന്നത്തെ വിദ്യാഭ്യാസ പദ്ധതിയുടെ ഗുണഭോക്താക്കളല്ല. ഈ മേഖലകളില്‍ ഇന്ന് അത്ഭുതങ്ങള്‍ സൃഷ്ടിച്ചവരും ജീവിതസന്ധാരണം നടത്തുന്നവരും അപകര്‍ഷതയോടെ പുറത്തു പോയവരോ പുറന്തള്ളപ്പെട്ടവരോ ആണ്. അവിടെയാണ് പരമ്പരാഗത തൊഴിലും ഓരോ മേഖലയിലെ അറിവും വിദ്യാഭ്യാസ പ്രക്രിയയില്‍ ഉള്‍ചേര്‍ത്ത് സമാജത്തിന്റെ വിശ്വാസ്യത ആര്‍ജ്ജിക്കാനും ആ രംഗത്തേയും 21 -ാം നൂറ്റാണ്ടിന്റെ നൈപുണികളായി വികസിപ്പിക്കാനും പുതിയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നത്. നിര്‍മിത ബുദ്ധിയും, യന്ത്രപഠനവും, കമ്പ്യൂട്ടര്‍ സാക്ഷരതയും നിത്യനൈപുണികളുടെ അവശ്യ ഘടകങ്ങളാകുന്നത്. അപ്പോഴാണ് അറിവ് ആത്മവിശ്വാസം നല്കുന്നത്. ആയുധമാകുന്നത്. അറിവ് അനുഭവവും അനുഭൂതിയുമാകുന്നത്. ചൂഷണത്തില്‍ നിന്നുമുള്ള മോചനമാര്‍ഗമാകുന്നത്. ചൂഷിതരും വഞ്ചിതരും പാര്‍ശ്വവത്കൃതരുമായ സമൂഹങ്ങളുടെ അഭ്യുദയ നിശ്രേയസിന് ആധാരമാക്കുന്നത്. അറിവിന്റെ ഈ സങ്കല്പം പോലും അംബേദ്കര്‍ സ്വീകരിച്ചത് ബുദ്ധഭഗവാനില്‍ നിന്നാണ്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ അന്തര്‍ധാര അംബേദ്കറുടെ സാമൂഹ്യപരിവര്‍ത്തന കാഴ്ചപ്പാടിന്റെ പൂര്‍ത്തീകരണത്തിനുള്ള അടിസ്ഥാന രേഖയാവുന്നു.
പ്രായോഗിക ജീവിത സാഹചര്യങ്ങളെയും വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളേയും പരിഗണിക്കുകയും എന്നാല്‍ വിദ്യാഭ്യാസം ആജീവനാന്ത പ്രക്രിയയാണെന്ന് ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോഴുള്ള ഏക പോംവഴിയാണ് വിദ്യാഭ്യാസ നയം മുന്നോട്ടുവക്കുന്ന മട്ടിപ്പിള്‍ എന്‍ട്രി – എക്‌സിറ്റ് സംവിധാനം. വിദ്യാഭ്യാസം പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നവരെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തില്‍ ചേര്‍ത്ത് പിടിക്കാനുള്ള വിപ്ലവകരമായ നിര്‍ദേശമാണിത്.
നീണ്ടകാലം കേരളത്തിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയും മലയാളം സര്‍വ്വകലാശാല രൂപീകരിച്ചപ്പോള്‍ അതിന്റെ ആദ്യ കുലപതിയുമായിരുന്ന ഡോ.കെ ജയകുമാര്‍ കേരളത്തിലെ വിദ്യാഭ്യാസത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് ‘എത്രത്തോളം നല്ല സ്‌കൂളില്‍ പഠിക്കുന്നുവോ അത്രത്തോളം നമ്മുടെ പൈതൃകത്തില്‍ നിന്ന് കുട്ടികളെ നാടുകടത്താനുള്ള പ്രവണതയാണ് കാണുന്നത്. അടിസ്ഥാനപരമായി നമ്മുടേതായതെല്ലാം അന്യമാക്കുന്ന സാമൂഹിക വിദ്യാഭ്യാസ പ്രക്രിയയാണ് കേരളത്തില്‍ നടക്കുന്നത്.’ ഈ അവസ്ഥയില്‍ നിന്നുള്ള മോചന മാര്‍ഗം കൂടിയാണ് പുതിയ വിദ്യാഭ്യാസ നയവും പരിപാടികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക