Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വ്യാപാരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും സംയുക്ത ജേതാക്കള്‍

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകതയെ പ്രതിനിധീകരിക്കുന്ന ഈ ഉടമ്പടി ഒരു പ്രധാന നാഴികക്കല്ലാണ്. ഉഭയകക്ഷി വ്യാപാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലെ 27.5 ബില്യണ്‍ ഡോളറില്‍ നിന്ന് 45-50 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ഇരു രാജ്യങ്ങള്‍ക്കും വലിയ നേട്ടങ്ങള്‍ സമ്മാനിക്കുകയും ചെയ്യും. ഒരു ദശാബ്ദത്തിനിടെ ഒരു വികസിത സമ്പദ്വ്യവസ്ഥയി ഇന്ത്യ ഏര്‍പ്പെടുന്ന ആദ്യ വ്യാപാര കരാറാണിത്. കയറ്റുമതി സ്ഥാപനങ്ങള്‍, വ്യാപാരികള്‍, ചെറുകിട സംരംഭങ്ങള്‍, പ്രൊഫഷണലുകള്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും നടത്തിയ വ്യാപകമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇത് സാധ്യമായത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 11, 2022, 05:19 am IST
in Main Article

പീയൂഷ് ഗോയല്‍

(കേന്ദ്ര വാണിജ്യ-വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി)

ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാര ഉടമ്പടിയും ആഗോള വ്യാപാര രംഗത്ത് ഇന്ത്യയുടെ ആവേശകരമായ മുന്നേറ്റത്തിന്റെ പുതിയൊരു അധ്യായം വിളംബരം ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍, കടുത്ത മത്സരാധിഷ്ഠിത ആഗോള വിപണിയില്‍ രാജ്യം പതിവായി പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ആഗോള സമ്പദ്വ്യവസ്ഥയെ മഹാമാരി ഗ്രസിച്ച കാലത്ത് ചെറുകിട സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതി സ്ഥാപനങ്ങള്‍  അവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും പുതിയ വിപണികളിലേക്ക് കടന്നുകയറുകയും പുതിയ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അതിനാല്‍ 2021-22ലെ 400 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ലക്ഷ്യം, ഇന്ത്യ കഴിഞ്ഞ മാസം തന്നെ കൈവരിക്കുകയും മറികടക്കുകയും ചെയ്തു. അതിന് ഒരു മാസം മുമ്പ്, ജനങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്കും ജോലി സാധ്യതയ്‌ക്കും പുതുവഴികള്‍ തെളിച്ചു കൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഇന്ത്യ ഒപ്പുവച്ചു.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകതയെ പ്രതിനിധീകരിക്കുന്ന ഈ ഉടമ്പടി ഒരു പ്രധാന നാഴികക്കല്ലാണ്. ഉഭയകക്ഷി വ്യാപാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലെ 27.5 ബില്യണ്‍ ഡോളറില്‍ നിന്ന് 45-50 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ഇരുരാജ്യങ്ങള്‍ക്കും വലിയ നേട്ടങ്ങള്‍ സമ്മാനിക്കുകയും ചെയ്യും. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഒരു വികസിത സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യ ഏര്‍പ്പെടുന്ന ആദ്യ വ്യാപാര കരാറാണിത്. കയറ്റുമതി സ്ഥാപനങ്ങള്‍, വ്യാപാരികള്‍, ചെറുകിട സംരംഭങ്ങള്‍, പ്രൊഫഷണലുകള്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും നടത്തിയ വ്യാപകമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇത് സാധ്യമായത്.

രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആചരിക്കുന്ന വേളയില്‍, വ്യാപാര ഇടപാടുകളും ഇന്ത്യന്‍ കയറ്റുമതി സ്ഥാപനങ്ങളുടെ പ്രശംസനീയമായ പ്രകടനവും പുതിയ ഇന്ത്യയുടെ ഊര്‍ജ്ജത്തിന്റെയും അര്‍പ്പണബോധത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വിജയത്തിനായുള്ള അദമ്യമായ ആഗ്രഹത്തിന്റെയും സാക്ഷ്യമാണ്. കൊവിഡ് കാലഘട്ടത്തിന് ശേഷം ലോകം അതിവേഗത്തില്‍ ഒരു നവലോകക്രമത്തിലേക്ക് നീങ്ങുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ”ഇത് ഒരു വഴിത്തിരിവാണ്. ഒരു രാഷ്‌ട്രമെന്ന നിലയില്‍, നാം ഈ അവസരം നഷ്ടപ്പെടുത്തരുത്. ആഗോള വേദികളില്‍  ഇന്ത്യയുടെ ശബ്ദം മുഴങ്ങണം. നേതൃപരമായ പങ്ക് വഹിക്കുന്നതില്‍ ഇന്ത്യ മടിച്ചു നില്ക്കാന്‍ പാടില്ല” പ്രധാനമന്ത്രി പറഞ്ഞു.  

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ മുഴുവന്‍ കയറ്റുമതി മേഖലയും നെയ്‌ത്തുകാരും തൊഴിലാളികളും മുതല്‍  ഉലകം വെല്ലുന്ന സംരംഭകരും എഞ്ചിനീയര്‍മാരും സോഫ്റ്റ്വെയര്‍ പ്രൊഫഷണലുകളും വരെ, ആഗോള വിപണിയില്‍ ഒരു പ്രമുഖ ശക്തിയായി ഇന്ത്യയെ ഉയര്‍ത്താനും ലോകം അംഗീകരിക്കുന്ന ഒരു മഹാശക്തിയാക്കി മാറ്റാനും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ളത് പരസ്പര പൂരകമായ സാമ്പത്തിക ബന്ധമാണ്. ഇന്ത്യ പ്രധാനമായും വിപണി സജ്ജമായ അന്തിമ ഉത്പന്നങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യും. ധാതുക്കള്‍, അസംസ്‌കൃത വസ്തുക്കള്‍, ഭാഗികമായി പൂര്‍ത്തിയായ ഉത്പന്നങ്ങള്‍ തുടങ്ങിയവയാകും ഇറക്കുമതി ചെയ്യുക. ഓസ്ട്രേലിയയുമായി നിലവില്‍ വ്യാപാര ഇടപാടുകളുള്ള വിപണിയിലെ പ്രധാന എതിരാളികള്‍ക്കെതിരെ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രതികൂല സാഹചര്യങ്ങള്‍ പരിഹരിച്ച്, ഇന്ത്യയുടെ എല്ലാ ഉത്പന്നങ്ങള്‍ക്കും ഓസ്ട്രേലിയയില്‍ നികുതി രഹിത വിപണിപ്രവേശനം ഉണ്ടായിരിക്കും. ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്കുള്ള നിയന്ത്രണ പ്രക്രിയകള്‍ ലഘൂകരിക്കുന്നതോടെ ഈ മേഖലയില്‍ 12 ബില്യണ്‍ ഡോളറിന്റെ ഓസ്ട്രേലിയന്‍ വിപണി തുറന്നു കിട്ടുകയും ഇന്ത്യന്‍ മരുന്നുകള്‍ക്ക് വിപണി പ്രവേശനം പ്രാപ്തമാവുകയും ചെയ്യും.

അതുപോലെ, ടെക്‌സ്‌റ്റൈല്‍സ് കയറ്റുമതി മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.1 ബില്യണ്‍ ഡോളര്‍ അതായത് മൂന്നിരട്ടിയായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പുതിയ യൂണിറ്റുകള്‍ ആരംഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഓരോ വര്‍ഷവും 40,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. എഞ്ചിനീയറിങ് ഉത്പന്നങ്ങളുടെ കയറ്റുമതി 2020-21 ലെ 1.2 ബില്യണ്‍ ഡോളറില്‍ നിന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 2.7 ബില്യണ്‍ ഡോളറായി ഉയരും. ഓസ്ട്രേലിയ, യുഎഇ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകള്‍ അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നിക്ഷേപകരുടെ ഇന്ത്യയിലെ താത്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്ഥാനം വര്‍ധിപ്പിക്കുന്നതിലും കരാറിന് തന്ത്രപരമായ മാനങ്ങള്‍ ഉണ്ട്. ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ത്രിരാഷ്‌ട്ര സപ്ലൈ ചെയിന്‍ റെസിലിയന്‍സ് ഇനിഷ്യേറ്റീവ് (SCRI) ക്രമീകരണത്തില്‍ ഇന്ത്യ ഇതിനോടകം പ്രവേശിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കമ്പനികള്‍ക്ക് ആവശ്യമുള്ള അസംസ്‌കൃത വസ്തുക്കള്‍, ധാതുക്കള്‍, ഭാഗികമായി പൂര്‍ത്തിയായ ഉത്പന്നങ്ങള്‍ എന്നിവയുടെ വില കുറയ്‌ക്കുന്നതാണ് കരാര്‍. ഇത് ഉപഭോക്താക്കള്‍ക്ക് ഗുണപ്രദമാവുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യും. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്നതിനായി പല മേഖലകളെയും സര്‍ക്കാര്‍, കരാറില്‍ നിന്ന് ഒഴിവാക്കി. പാലുത്പന്നങ്ങള്‍, ചെറുപയര്‍, വാല്‍നട്ട്, പിസ്ത, ഗോതമ്പ്, അരി, ബജ്റ, ആപ്പിള്‍, സൂര്യകാന്തി എണ്ണ, പഞ്ചസാര, പിണ്ണാക്ക്, സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, ആഭരണങ്ങള്‍, ഇരുമ്പയിര്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികളാണ് മറ്റൊരു സുപ്രധാന ഗുണഭോക്താക്കള്‍. അവര്‍ക്ക് നാല് വര്‍ഷം വരെ പഠനാനന്തര വിസ ലഭിക്കും. ഇത് അവര്‍ക്ക് സുപ്രധാനമായ അന്തര്‍ദ്ദേശീയ തൊഴില്‍ പരിചയം ഉറപ്പാക്കും. ആഗോളതലത്തില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച് പ്രധാന പാശ്ചാത്യ കമ്പനികളുടെ നെറുകയിലേക്ക് ഉയരാന്‍ കഴിവുള്ള, കഠിനാധ്വാനികളായ യുവ പ്രൊഫഷണലുകളുടെ ഒരു നിര ഓസ്ട്രേലിയയ്‌ക്കും പ്രയോജനം ചെയ്യും.

കൂടാതെ, അനുബന്ധ സ്ഥാപനങ്ങളിലേക്ക് സ്ഥലം മാറ്റപ്പെടുന്നവര്‍, എക്‌സിക്യൂട്ടീവുകള്‍, കരാര്‍ സേവന ദാതാക്കള്‍ എന്നിവര്‍ക്ക് നാല് വര്‍ഷം വരെ താത്കാലിക താമസം അനുവദിക്കുന്ന വിസ സമ്പ്രദായം ഇന്ത്യക്കാര്‍ക്ക് സഹായകമാകും. കുടുംബാംഗങ്ങള്‍ക്കുള്ള പ്രവേശനം, താമസം, തൊഴില്‍ അവകാശങ്ങള്‍ എന്നിവയ്‌ക്കും വ്യവസ്ഥകളുണ്ട്. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ച് നാല് വര്‍ഷം വരെ തുടരാന്‍ അനുവദിക്കുന്ന വിസ വ്യവസ്ഥയില്‍ ഇന്ത്യന്‍ ഷെഫുകള്‍ക്കും യോഗ അധ്യാപകര്‍ക്കും ഓസ്ട്രേലിയയില്‍ തങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ കഴിയും. ഇത് ഇന്ത്യയുടെ സാംസ്‌കാരിക സ്വാധീനം വര്‍ധിപ്പിക്കുകയും ഓസ്‌ട്രേലിയക്കാര്‍ക്ക് യോഗയുടെ പ്രയോജനങ്ങള്‍ ലഭിക്കാന്‍ സഹായകമാവുകയും ചെയ്യും.

ക്രിക്കറ്റിനോടുള്ള സ്‌നേഹം ഇരു രാജ്യങ്ങളെയും കൂട്ടിയോജിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്. ക്രിക്കറ്റില്‍ കടുത്ത പോരാട്ടത്തിലൂടെ ഒരു ടീം മറ്റൊന്നിനെ തോല്‍പ്പിക്കാന്‍ കഠിനമായി പരിശ്രമിക്കുമ്പോള്‍, വ്യാപാര രംഗത്ത് ജേതാക്കളെയുള്ളൂ – ഇരു രാജ്യങ്ങള്‍ക്കും ഗുണപ്രദമായ സാഹചര്യമാണ് വ്യാപാരക്കരാര്‍ സൃഷിച്ചിരിക്കുന്നതെന്ന് ചുരുക്കം.

കൂടുതല്‍ രജത രേഖകള്‍ ഇപ്പോള്‍ ചക്രവാളത്തില്‍ തെളിഞ്ഞുകാണുന്നു. യൂറോപ്യന്‍ യൂണിയന്‍, കാനഡ, യുകെ തുടങ്ങിയ പ്രധാന പാശ്ചാത്യ വ്യാപാര പങ്കാളികളുമായി ഇന്ത്യ വ്യാപാര ഉടമ്പടികള്‍ ചര്‍ച്ച ചെയ്യുന്നു. വ്യാപാര ഉടമ്പടികളില്‍ ഏര്‍പ്പെടാനുള്ള ഇന്ത്യയുടെ ആത്മാര്‍ത്ഥമായ ആഗ്രഹവും വ്യവസായ മേഖലയുടെ ആത്മവിശ്വാസവും പ്രതിഫലിപ്പിക്കുന്നതും, കൂടുതല്‍ വ്യാപാര കരാറുകള്‍ക്ക് ശക്തമായ അടിത്തറ പാകാന്‍ ഉതകുന്നവയുമാണ് യുഎഇ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരക്കരാറുകള്‍.

Tags: indiaഓസ്ട്രേലിയവ്യാപാരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.