Categories: Kerala

സിപിഎം പോളിറ്റ് ബ്യൂറോ ചെറിയ കാര്യമല്ല; മഹാ ചുമതല; എവിടെ എത്താനുള്ള യോഗ്യത തനിക്കില്ലെന്ന് ഇപി ജയരാജന്‍

സിപിഎം പോളിറ്റ് ബ്യൂറോയെന്ന് ചെറിയ കാര്യമല്ല. മഹാ ചുമതലയാണ് അത്, അതിനൊന്നും ഞാനായിട്ടില്ല, സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാത്തത് പാര്‍ട്ടിക്ക് സംഭവിച്ച അപചയത്തിന്റെ ലക്ഷണമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു

Published by

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോയില്‍ എത്താന്‍ മാത്രമുള്ള യോഗ്യത തനിക്കില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ് അംഗം ഇ.പി. ജയരാജന്‍. പാര്‍ട്ടി തനിക്ക് നല്‍കിയ ചുമതലകള്‍ പൂര്‍ണമായി നിര്‍വഹിക്കാന്‍ കഴിഞ്ഞിട്ടില്ല. സിപിഎം പോളിറ്റ് ബ്യൂറോയെന്ന് ചെറിയ  കാര്യമല്ല. 

മഹാ ചുമതലയാണ് അത്, അതിനൊന്നും ഞാനായിട്ടില്ല, സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാത്തത് പാര്‍ട്ടിക്ക് സംഭവിച്ച അപചയത്തിന്റെ ലക്ഷണമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. സിപിഎം  പാര്‍ടി കോണ്‍ഗ്രസ് ഇന്നാണ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by