തിരുവനന്തപുരം: സൗത്ത് ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ ബസ് ചാര്‍ജ് ഈടാക്കുന്ന സംസ്ഥാനമായി കേരളം. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളതിനേതാക്കള്‍ രണ്ട് ഇരട്ടി ചാര്‍ജാണ് കേരളത്തിലെ ബസുകള്‍ ഈടാക്കുന്നത്.
പിണറായി സര്‍ക്കാര്‍ ഇന്ന് മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കി ഉയര്‍ത്തിയതോടെയാണ് കേരളത്തിന് ഈ ‘നേട്ടം’ സ്വന്തമായത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവടങ്ങളില്‍ മിനിമം ചാര്‍ജ് അഞ്ചു രൂപയാണ്. ഇന്നത്തെ വര്‍ദ്ധനവിലൂടെ കേരളത്തില അത് പത്ത് രൂപയായി ഉയര്‍ന്നു.
കര്‍ണാടകത്തില്‍ 2020 ഫെബ്രുവരി 26ന് ബസ് ചാര്‍ജ് പുനര്‍നിര്‍ണയിച്ചപ്പോള്‍ മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്ന് അഞ്ചു രൂപയായി കുറച്ചിരുന്നു. 15 കിലോമീറ്റര്‍ ദൂരം വരെ ബസ് ചാര്‍ജില്‍ വര്‍ദ്ധന വരുത്തിയതുമില്ല. തമിഴ്‌നാട്ടിലാകട്ടെ, വനിതകള്‍ക്ക് യാത്രാ സൗജന്യമെന്ന ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയതിനൊപ്പമാണ് കഴിഞ്ഞ വര്‍ഷം മിനിമം നിരക്ക് നാല് രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തിയത്.
ആന്ധ്രാ പ്രദേശിലും മിനിമം നിരക്ക് അഞ്ച് രൂപയാണ്. തമിഴ്‌നാട് മിനിമം നിരക്കിന് പുറമെ ഒരോ കിലോമീറ്ററിനും 58 പൈസയാണ് ഈടാക്കുന്നത്. ആന്ധ്രാപ്രദേശില്‍ അത് 73 പൈസയും കര്‍ണാടകത്തില്‍ 75 പൈസയുമാണ്. എന്നാല്‍ കേരളത്തിലേത് 1.10 രൂപയാണ്. ഇതോടെ സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് കിലോ മീറ്റര്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംസ്ഥാനവും കേരളമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: