Categories: Career

ദുബായില്‍ നഴ്‌സ്: ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളം; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം; ഉടന്‍ നിയമനം

കുറഞ്ഞത് മൂന്നു വര്‍ഷം ലേബര്‍ ആന്‍ഡ് ഡെലിവറി/ മറ്റേര്‍ണിറ്റി/പോസ്റ്റ് നേറ്റല്‍ വാര്‍ഡ്, മിഡ്‌വൈഫറി, ഔട്ട് പേഷ്യന്റ്, എമര്‍ജന്‍സി വിഭാഗങ്ങളില്‍ പ്രവൃത്തി പരിചയമുള്ള നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം.

Published by

തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്‌സുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വര്‍ഷം ലേബര്‍ ആന്‍ഡ് ഡെലിവറി/ മറ്റേര്‍ണിറ്റി/പോസ്റ്റ് നേറ്റല്‍ വാര്‍ഡ്, മിഡ്‌വൈഫറി, ഔട്ട് പേഷ്യന്റ്, എമര്‍ജന്‍സി വിഭാഗങ്ങളില്‍ പ്രവൃത്തി പരിചയമുള്ള നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം.  

എമര്‍ജന്‍സി വകുപ്പില്‍ പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ ഡിഎച്ച്എ പരീക്ഷ പാസായിരിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഡിഎച്ച്എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറു മാസത്തെ കാലാവധി ഉണ്ടായിരിക്കണം. കൂടാതെ രണ്ടു മാസത്തിനു മുകളില്‍ പ്രവര്‍ത്തന വിടവ് ഉണ്ടാവരുത്.  

ശമ്പളം 5000 ദിര്‍ഹം. (ഏകദേശം ഒരു ലക്ഷം ഇന്ത്യന്‍ രൂപ). ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ഡി എച്ച് എ ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അപ്‌ഡേറ്റ് ചെയ്ത ബയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം www.norkaroots.org വഴി മാര്‍ച്ച് 31 നകം അപേക്ഷിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  

ഇതേ ആശുപത്രിയിലേക്ക് നേരത്തെ ക്ഷണിച്ചിരുന്ന അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്് നോര്‍ക്കറൂട്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യണം. വിദേശത്തു നിന്നും +91 8802 012345 എന്ന നമ്പരില്‍ മിസ്ഡ് കോള്‍ സൗകര്യവും ലഭ്യമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: nursehealth