കുമ്പള: പെര്‍ണെ മുച്ചിലോട്ട് ഭഗവതിയുടെ സന്നിധിയില്‍ 19 ജോഡികളായ 38 യുവമിഥുനങ്ങളാണ് ഇന്നലെ വരണമാല്യമണിഞ്ഞ് ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വാണിയ-ഗണിക സമുദായത്തിന്റെ ആചാരങ്ങളുടെ ഭാഗമായാണ് ക്ഷേത്രത്തില്‍ സമൂഹ വിവാഹം സംഘടിപ്പിച്ചത്.
കേരളത്തിലെ ചന്ദ്രഗിരിപുഴ മുതല്‍ മംഗ്ലൂരു, സുള്ള്യ, പുത്തൂര്‍, മടിക്കേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നടക്കമുള്ള യുവതീയുവാക്കള്‍ക്കാണ് ഈ ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സമൂഹ വിവാഹം നടത്തപ്പെടുന്നത്. മാര്‍ച്ചിലെ പൂരം എന്നറിയപ്പെടുന്ന ദിവസവും നവംബറില്‍ ഉദയസ്തമാന ഉത്സവത്തിലുമാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. ഈ ദിവസങ്ങളിലെല്ലാതെ മറ്റ് ദിവസങ്ങളില്‍ സമുദായത്തിന്റെ വീടുകളില്‍ പോലും കല്യാണം നടത്താറില്ല.
വധു ആയിരവും വരന്‍ 1500 രൂപ ക്ഷേത്രത്തില്‍ അടച്ചാല്‍ ഭക്ഷണമുള്‍പ്പെടെയുളള ചെലവുകള്‍ ക്ഷേത്രം വഹിക്കും. ലക്ഷങ്ങള്‍ ചെലവാക്കിയുള്ള ധൂര്‍ത്ത് ഒഴിവാക്കി നാടിന് മാതൃകയാവുകയാണ് ഈ ക്ഷേത്രം. പതിനായിരത്തോളം പേര്‍ ഇന്നലെ വിവാഹ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: