കൊച്ചി : കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിച്ചില്‍. നാല് മരിച്ചു. ആറ് പേരെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ ആരോഗ്യനില തൃപ്ചികരമാണ്. ഒരാള്‍ ഇനിയും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.
നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കുഴി എടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മരിച്ച ഒരാളുടെ മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തു. ജെസിബികൊണ്ട് മണ്ണ് മാറ്റി രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. അതിഥി തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട എല്ലാവരും. അഞ്ച് പേര്‍ കുഴിക്കുള്ളില്‍ കുടുങ്ങിയെന്നായിരുന്നു പ്രാഥമിക വിവരം.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 25 തൊഴിലാളികളായിരുന്നു സ്ഥലത്ത് ഇന്നുണ്ടായിരുന്നതെന്നും ഏഴ് പേരെ കാണാനില്ലെന്നും സ്ഥിരീകരിച്ചു. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യതയുള്ളതിനാല്‍ രക്ഷാ പ്രവര്‍ത്തനം വളരെ ശ്രമകരമാണ്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി ആളുകളെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: