പുലസ്ത്യമഹര്‍ഷിയുടെ പുത്രന്‍ വിശ്രവസ്സിനും ഭരദ്വാജമഹര്‍ഷിയുടെ പുത്രിക്കും ജനിച്ച മകനാണ് കുബേരന്‍. ബ്രഹ്മാവിന്റെ അനുഗ്രഹത്താലാണ് വൈശ്രവണന്‍ എന്നും അറിയപ്പെടുന്നു കുബേരന് ലങ്കാനഗരം ലഭിക്കുന്നത്. രാവണനും സഹോദരന്‍ കുംഭകര്‍ണ്ണനും ലങ്കയുടേയും പുഷ്പകവിമാനത്തിന്റേയും ഉടമസ്ഥതയ്‌ക്ക് കുബേരനോടു കലഹത്തിനു വരുകയും പിതാവ് വിശ്രവസ്സിന്റെ ഉപദേശാനുസാരം അവയെ അനുജന്മാര്‍ക്കു നല്‍കുകയും ചെയ്തു. എല്ലാ ധനവും നഷ്ടപ്പെട്ട കുബേരന്‍
ധന ഐശ്വര്യങ്ങള്‍ തിരിച്ചുകിട്ടുന്നതിനും കൂടുതല്‍ ശക്തനായി ഭൂമിയില്‍ ജീവിക്കുന്നതിനുമായി സരസ്വതി സദിയുടെ തീരത്ത് ഒരു മഹായാഗം നടത്തി. ഈ യാഗമാണ് പിന്നീട് മഹാ കുബേരയാഗം എന്നറിയപ്പെട്ടത്.സംപ്രീതനായ ശിവന്‍ കൈലാസത്തിനടുത്ത് അളകാപുരി എന്ന പുരം നിര്‍മ്മിച്ച് ധനാധീശനായി വാഴിക്കുകയും യക്ഷരാജാവ് എന്ന പദവിയില്‍ പട്ടാഭിഷേം നടത്തുകയും ചെയ്തു.
എല്ലാം നഷ്ടപ്പെട്ട കുബേരന് ധനവും സര്‍വ ഐശ്വര്യങ്ങളും വീണ്ടെടുത്തു നല്‍കിയ കുബേരയാഗം ഭാരതത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കായി പിന്നീട് പലതവണ നടന്നു. യാഗങ്ങളുടേയും പൂജകളുടേയും ആധികാരികത്വം മുനിവര്യന്മാരില്‍ വന്നുചേരുയും ആധ്യാത്മിക ജീവിതത്തിന് പ്രാധാന്യം നല്‍കുകയും ചെയ്തതോടെ ഭൗതിക ജീവിത വിജയത്തിന് ആധാരമായ മഹാകുബേരയാഗം തിരസ്‌ക്കരിക്കപ്പെട്ടു.
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു കുബേര മഹായാഗത്തിന് ഭൂമി ഒരുങ്ങുകയാണ്. അതും കേരളത്തില്‍. പാലക്കാട് ചളവറ പാലാട്ട് പാലസിനോടനുബന്ധിച്ചുള്ള കുബേര ക്ഷേത്രത്തില്‍. ഏപ്രില്‍ 17 മുതല്‍ ഒരാഴ്ച നീളുന്ന യാഗം. ഭൂമിയില്‍ തന്നെ സ്വര്‍ഗ്ഗം തീര്‍ത്ത് ആ സ്വര്‍ഗ്ഗത്തിലെ സുഖ സൗകര്യങ്ങളെല്ലാം ഭൂമിയില്‍ തന്നെ അനുഭവിക്കുക എന്ന സങ്കല്പത്തിലൊരു മഹായാഗം.
പാലാട്ട് കുടുംബാംഗവും വേദതത്ത്വശാസ്ത്രത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയിട്ടുള്ള, ഹോളിസ്റ്റിക് ഹ്യൂമന്‍ മെറ്റാഫിസിക്‌സ് രംഗത്തെ മുന്‍നിരക്കാരനായ ഡോ.ടി.പി.ജയകൃഷ്ണന്റെ ആശയത്തെ അടിസ്ഥാനമാക്കിയാണ് ക്ഷേത്രം സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷത്തിന്റേയും ഗവേഷണത്തിന്റേയും സദ്ഫലമാണ് യാഗത്തിന്റെ ആശയവും അവധാരണവും. കുബേര ക്ഷേത്രത്തെക്കുറിച്ചും കുബേര യാഗ സങ്കല്പത്തെക്കുറിച്ചും യാഗം നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഡോ. ടി പി ജയകൃഷ്ണന്‍ ‘ജന്മഭൂമി’യോട് സംസാരിക്കുന്നു.
കേരളത്തില്‍ ധാരാളം ക്ഷേത്രങ്ങളുണ്ട്. കുബേര പ്രതിഷ്ഠയുള്ള ക്ഷേത്രം വ്യത്യസ്ഥമാകുന്നതെങ്ങനെ?
‘നമ്മളെല്ലാം അഭിവൃദ്ധി നിറഞ്ഞ ഒരു ജീവിതത്തെക്കുറിച്ചാണ് സ്വപ്നം കാണുന്നത്. ഇപ്പോഴും സമ്പത്ത് സമ്പാദിക്കാനുള്ള ശ്രമങ്ങളെ പാപവുമായി ബന്ധപ്പെടുത്തുന്നു. എന്നാല്‍ സമ്പത്ത് തള്ളിക്കളയേണ്ട ഒന്നല്ല. അത് വ്യക്തിപരവും സാമൂഹികവുമായ ക്ഷേമത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ്. പ്രചോദനാത്മക ചിന്തയുടെ ഫലമാണ് കുബേര ക്ഷേത്രം.
മനുഷ്യന്റെ അന്വേഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വസ്തു സമ്പത്താണ്. എല്ലാത്തരം ഐശ്വര്യങ്ങള്‍ക്കും ധനം വേണം, അഭിവൃദ്ധി കിട്ടാനാണ് എല്ലാവരും ക്ഷേത്രങ്ങളില്‍ പോകുന്നതും പ്രാര്‍ത്ഥിക്കുന്നതും. ധനത്തിന്റെ അധിപനാണ് കുബേരന്‍. കുബേരനെ പ്രസാദിപ്പിച്ചാല്‍ ഒരാള്‍ക്ക് സമ്പത്തും ഐശ്വര്യവും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. കുബേര മന്ത്രം നിത്യവും ജപിച്ചാല്‍ കുബേര പ്രീതിയും അതുവഴി ജീവിതത്തില്‍ സമ്പത്തും ലഭിക്കുമെന്നാണ് വിശ്വാസം.
ധനത്തിനു തന്നെ ഒരു ദേവനുള്ളപ്പോള്‍ നേരിട്ട് അദ്ദേഹത്തോട് പ്രാര്‍്ത്ഥിക്കാമല്ലോ. അതിനാണ് കുബേര ടെംപിള്‍ ഓഫ് ഇക്കണോമിക്‌സ് എന്ന കുബേരക്ഷേത്രം. വടക്കന്‍, തെക്കന്‍ താന്ത്രിക വിദ്യകളുടെ സമ്പൂര്‍ണ്ണ സംയോജനമാണ് ക്ഷേത്രം. സ്വര്‍ണ്ണ നിറത്തിലുള്ള എപ്പോക്‌സി തറയും സ്വര്‍ണ്ണം പൊതിഞ്ഞ ചുവരുകളും കൊണ്ട്, ക്ഷേത്രം ഐശ്വര്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ഭക്തരുടെ മനസ്സില്‍ ആത്മവിശ്വാസം പകരുകയും ചെയ്യും. കുബേരനു പുറമെ ലക്ഷ്മി വിനായകനെയും മഹാലക്ഷ്മിയെയും ശ്രീകൃഷ്ണനെയും ക്ഷേത്രത്തില്‍ ആരാധിക്കുന്നു. ലക്ഷ്മീ വിനായകന്‍ ഭക്തനെ ഐശ്വര്യത്തിന്റെ പാതയില്‍ നയിക്കും, മഹാലക്ഷ്മി. സമ്പത്തിന്റെ ഒഴുക്ക് സുഗമമാക്കും, കൃഷ്ണന്‍ രാജഗോപാലനെപ്പോലെ ഭക്തനെ നീതിയുടെ പാതയില്‍ നയിക്കും, കുബേരന്‍ സമൃദ്ധമായി അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. സ്വര്‍ണ്ണ നിറങ്ങളില്‍ തിളങ്ങുന്ന 20 അടി ഉയരമുള്ള ഗണപതി വിഗ്രഹമാണ് ആദ്യം. തിടര്‍ന്ന് പഞ്ചലോഹ നിര്‍മ്മിതമായ മഹാകുബേരന്‍രേയും മഹാലക്ഷ്മിയുടെയും ശ്രീകൃഷ്ണന്റെയും ജീവനുള്ള വിഗ്രഹങ്ങള്‍.
വ്യക്തിഗത സാമ്പത്തിക അച്ചടക്കം പ്രോത്സാഹിപ്പിക്കുക അതിലൂടെ സമൃദ്ധി നിറഞ്ഞ സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ഉദാത്ത സങ്കല്പ സാക്ഷാത്ക്കാരത്തിനാണ് നാട്ടുകാര്‍ക്കായി ക്ഷേത്രം സമര്‍പ്പിച്ചത്. സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ജീവിതവും സമൂഹവും എല്ലാവരുടെയും സ്വപ്നമാണ്. ധനം വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയ്‌ക്കും പുരോഗതിക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വസ്തുവാണെന്ന തിരിച്ചറിവുണ്ടാക്കുകയാണ് ഈ ക്ഷേത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
സോമയാഗം, അതിരാത്രം തുടങ്ങിയ യാഗങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. കൂബേരയാഗ ത്തിന്റെ സങ്കല്പം എന്താണ്?
ആധ്യാത്മികമായ മാര്‍ഗത്തിലൂടെ തന്റെയും സമൂഹത്തിന്റെയും ഭൗതികമായ ആവശ്യങ്ങളെ കുറിച്ചു കൃത്യമായ അവബോധം സൃഷ്ടിക്കല്‍, ധര്‍മത്തിലൂന്നിയ സമൃദ്ധി ഇവയാണ് കുബേര ടെംപിള്‍ ഓഫ് ഇക്കണോമിക്‌സിന്റെ തത്വം. അതിന്റെ തുടര്‍ച്ചയാണ് കുബേരയാഗം.വ്യക്തി, കുടുംബം, ദേശം, രാജ്യം എന്നിങ്ങനെ അനുക്രമമായൊരു സംവിധാനത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് നടത്തുന്നതാണ് മഹാകുബേര യാഗം. ദ്വിതീയ പുരുഷാര്‍ത്ഥമായിരിക്കുന്ന അര്‍ത്ഥത്തെ ആശ്രയിച്ചാണ് ഈ യാഗം നടത്തുന്നത്. ഭൂമിയില്‍ തന്നെ സ്വര്‍ഗം തീര്‍ത്ത് സുഖസൗകര്യങ്ങളെല്ലാം ഇവിടെത്തന്നെ അനുഭവവേദ്യമാക്കുന്നതിനാണ് മഹാകുബേര യാഗം നടത്തുന്നത്.
‘വിത്ത കാമോ യജതേ’ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് മഹാകുബേര യാഗം നടത്തുന്നത്. കടബാധ്യതകളൊന്നുമില്ലാതെ ഒരു വ്യക്തിക്ക് ജീവിതത്തിലെ ആഗ്രഹങ്ങളും ആവശ്യങ്ങളുമെല്ലാം സാര്‍ത്ഥകമാക്കി ജീവിതം സമൃദ്ധിയോടെയും ഐശ്വര്യത്തോടെയും മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള എല്ലാ വസ്തുക്കളെയും ചേര്‍ത്ത് പറയുന്നതാണ് വിത്തമെന്ന വാക്ക്. മഹാകുബേരയാഗം നടത്തിയാല്‍ ജീവിത സമൃദ്ധിക്കാവശ്യമായതെല്ലാം മഹാദേവനും കുബേരനും നല്‍കി അനുഗ്രഹിക്കുമെന്നാണ് സങ്കല്പം.
ക്ഷേത്രങ്ങള്‍ പോലും അടച്ചിടേണ്ട സാഹചര്യത്തില്‍ എന്തിനാണ് ഒരു യാഗം
പുരാതന കാലം മുതല്‍ സാമ്പത്തികമായി ഉന്നതശ്രേണിയിലായിരുന്നു ഭാരതം. സ്വര്‍ണം കൊണ്ടുുള്ള രമ്യഹര്‍മ്യങ്ങള്‍ ഇവിടെയുയായിരുന്നതായി വിദേശസഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിവിശിഷ്ടമായ കോഹിനൂര്‍ രത്‌നം ഭാരതത്തിന്റെ സ്വത്തായിരുന്നു. കാലക്രമേണ ഭാരതത്തിന്റെ സാമ്പത്തികാവസ്ഥ ദുര്‍ബലമായി.
യാഗങ്ങളുടേയും പൂജകളുടേയും ആധികാരികത്വം മുനിവര്യന്മാരില്‍ വന്നുചേരുയും ആധ്യാത്മിക ജീവിതത്തിന് പ്രാധാന്യം നല്‍കുകയും ചെയ്തതോടെ ഭൗതിക ജീവിത വിജയത്തിന് ആധാരമായ മഹാകുബേരയാഗം തിരസ്‌ക്കരിക്കപ്പെട്ടു.അതിനെ മറികടക്കാന്‍, ഭാരതീയരുടെ ഈ ദുരവസ്ഥ മാറാന്‍ പൗരാണികമായ ആ അനുഷ്ഠാന വഴിയിലേക്ക് തിരികെപോകേണ്ടിയിരിക്കുന്നു. ഭാരതം വീണ്ടുമൊരു തിരിച്ചുവരവിന്റെ പാതയിലാണ്. ആ സമയത്താണ് കോവിഡ് മഹാമാരി നമ്മുടെ സാമ്പത്ിതക അഭിവൃദ്ധിക്ക് തടസ്സം സൃഷ്‌ട്രിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ ഭാരതത്തിന്റെ സാമ്പത്തിക ഒൗന്നിത്യത്തെ വീണ്ടെടുക്കുന്നതിനും ഒരോ ഭാരതീയനും ഐസ്വര്യ പൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ അവസരം ഒരുക്കാനുമാണ് മഹാ കുബേര യാഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക