ന്യൂദല്‍ഹി : രാജ്യത്തെ എല്ലാ സത്യാന്വേഷികളും കാണേണ്ട സിനിമയാണ് കശ്മീര്‍ ഫയല്‍സെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്. സമഗ്രമായ ഗവേഷണത്തോടെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ‘ദി കശ്മീര്‍ ഫയല്‍സ്’ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയെയും നടി പല്ലവി ജോഷിയുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
‘എല്ലാ സത്യാന്വേഷികളും ഈ സിനിമ കാണണം, ഉജ്ജ്വലമായി എഴുതിയ തിരക്കഥ, സമ്പൂര്‍ണ്ണ കലാസൃഷ്ടി, സമഗ്രമായ ഗവേഷണം.’ എന്നും ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് മോഹന്‍ ഭഗവത് അറിയിച്ചു. മാര്‍ച്ച് 11 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്.
കശ്മീര്‍ ഫയല്‍സ് നല്ല സിനിമയാണെന്നും എല്ലാ എംപിമാരും സിനിമ കാണണമെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചിരുന്നു. ഇതുപോലുള്ള സിനിമകള്‍ ഇനിയും ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശ്, ത്രിപുര, ഗോവ, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ചിത്രത്തിന് നികുതിയിളവും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ പോലീസുകാര്‍ക്ക് സിനിമ കാണാന്‍ പ്രത്യേക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: