ആലപ്പുഴ: കളഞ്ഞു പോയ മാലയ്‌ക്ക് പകരം സ്വര്‍ണ്ണ വളകള്‍ ഊരിനല്‍കിയ അജഞാത സ്ത്രീയെ കണ്ടത്തി. ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശിനി ശ്രീലതയാണ് ആ പുണ്യപ്രവര്‍ത്തി ചെയ്തത്. അന്തരിച്ച മോഹനന്‍ വൈദ്യരുടെ ഭാര്യയാണ് ശ്രീലത.
ശ്രീലത ബന്ധുവീട്ടലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ പോയത്. അവിടെവെച്ചാണ് സുഭദ്ര എന്ന സ്ത്രീയുടെ രണ്ട് പവന്‍ തൂക്കം വരുന്ന മാല നഷ്ടപ്പെട്ടത്. മാല നഷ്ടപ്പെട്ട സുഭദ്രയുടെ കണ്ണീര് കണ്ടാണ് ശ്രീലത വള ഊരി നല്‍കിയത്.വള വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് മാല വാങ്ങി, ക്ഷേത്ര നടയിലെത്തി പ്രാര്‍ത്ഥിച്ച് കഴുത്തിലിടണം എന്ന് ശ്രീലത പറഞ്ഞു.പിന്നീടിവര്‍ മറഞ്ഞു.
ഇവര്‍ ആരാണെന്നോ, എവിടുനിന്നു വന്നുവെന്നോ സുഭദ്രക്ക് മനസിലായില്ല. പിന്നീട് ശ്രീലതയെ പലരും തിരിച്ചറിഞ്ഞ് തുടങ്ങിയതോടെ ഇവര്‍ കൊട്ടാരക്കരയില്‍ നിന്ന് ചേര്‍ത്തലയിലേക്ക് മടങ്ങി. ഇന്നലെ ഉച്ചയ്‌ക്ക് വളവിറ്റ് വാങ്ങിയ മാലയുമായി സുഭദ്ര ക്ഷേത്രത്തിലെത്തി, വള നൽകിയ ആളെ കാട്ടിത്തരണമെന്ന് പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ അവര്‍ ആരാണെന്ന് ലോകം അറിഞ്ഞു.
എന്നാല്‍ ശ്രീലതയക്ക് മാധ്യമങ്ങളെ കാണാന്‍ താല്‍പര്യമില്ലായിരുന്നു. ആ സ്ത്രീയുടെ കണ്ണീര് കണ്ടാണ് അത് ചെയ്തതെന്ന് ശ്രീലത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: