തിരുവനന്തപുരം : വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക അവര്‍ക്ക് തന്നെ നാണക്കേടായി കാണുന്നു. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. 10 വര്‍ഷം മുമ്പാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ രണ്ട് രൂപയാക്കി നിശ്ചയിച്ചത്. ഇത് വര്‍ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു. ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലെന്നും ബസ്ചാര്‍ജ് വര്‍ധന അംഗീകരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതില്‍ സ്വകാരയ ബസ് ഉടമകള്‍ സമരം ചെയ്യുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ആന്റണി രാജുവിന്റെ ഈ പ്രതികരണം.
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ പുതുക്കിയിട്ട് വര്‍ഷങ്ങളായി. രണ്ട് രൂപയായ കണ്‍സഷന്‍ തുക വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ ഇപ്പോള്‍ നാണക്കേടാണ്. പലരും ബസ്സുകാര്‍ക്ക് 5 രൂപ കൊടുത്താന്‍ ബാക്കി വാങ്ങാറില്ല. 2 രൂപ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. അതേസമയം വിദ്യാര്‍ത്ഥികളെ കയറ്റാത്ത സ്വകാര്യ ബസ്സുകളുടെ ഉടമകള്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകും.
സംസ്ഥാനത്തെ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന സ്വകാര്യ ബസ്സുടമകളുടെ ആവശ്യം ന്യായമാണ്. ചാര്‍ജ് കൂട്ടേണ്ടിവരും. പൊതുജനാഭിപ്രായം കൂടി പരിഗണിട്ട ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്‍സഷന്‍ ചാര്‍ജ് വര്‍ധനക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന ബജറ്റില്‍ സ്വകാര്യ ബസ്സുകളോട് അവഗണനയാണ് ഉണ്ടായത്. നിരക്കുവര്‍ധിപ്പിക്കാമെന്ന് സമ്മതിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള മിനിമം ചാര്‍ജ് 1 രൂപയില്‍ നിന്ന് ആറ് രൂപയാക്കണം. ബസ് ചാര്‍ജ് മിനിമം ഇനി പത്ത് രൂപ പോര. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായി ഉടന്‍ പ്രഖ്യാപിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നുമാണ് സ്വകാര്യ ബസ്സുടമകളുടെ ആവശ്യം. തീയതി ഈ മാസം മുപ്പത്തിയൊന്നിനകം പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക