Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചങ്ങലമരത്തിന് ചാരെ ഇന്ന് കരിന്തണ്ടന് ശില്പമുയരും

കരിന്തണ്ടന്റെ കഥ മുഖ്യധാരയിലെത്തിച്ചത് ആര്‍എസ്എസ് ആണെന്നും തന്റെ പ്രയത്‌നം സംഘത്തിന് വേണ്ടിയായതില്‍ ഏറെ സന്തോഷമുണ്ടെന്നും രമേശ് ലക്ഷ്മണന്‍ പറയുന്നു. ബ്രിട്ടീഷുകാര്‍ ചതിയില്‍പ്പെടുത്തി ജീവനെടുത്ത കരിന്തണ്ടന്റെ ആത്മാവിനെ ബന്ധിച്ചുവെന്ന് വിശ്വസിക്കുന്ന ചങ്ങല മരം കല്പറ്റയിലേക്കുള്ള വഴിയില്‍ റോഡിന്റെ ഇടതുവശത്താണ്. ഇതിന് സമീപമാണ് ശില്പമുയരുന്നത്.

വിനീത വേണാട്ട് by വിനീത വേണാട്ട്
Mar 13, 2022, 08:10 am IST
in Kerala

കൊച്ചി: വയനാടന്‍ ചുരം തീര്‍ത്ത കരിന്തണ്ടന്‍ മൂപ്പന്‍, ചരിത്രത്തിന്റെ മറവിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. പണിയകുലത്തിന്റെ വീരപുരുഷന്റെ പൂര്‍ണകായ പ്രതിമ വയനാട്ടിലെ ലക്കിടിയില്‍ കരിന്തണ്ടന്‍ സ്മൃതി മണ്ഡപത്തില്‍ ഇന്ന് ഉയരും. ശില്പി രമേശ് ലക്ഷ്മണനായിരുന്നു പ്രതിമ തീര്‍ക്കാന്‍ നിയോഗം. എളമക്കര ഭാസ്‌കരീയത്തില്‍ ഫെബ്രുവരി രണ്ടിന് ആരംഭിച്ചതാണ് പത്തടി ഉയരമുള്ള ശില്പ നിര്‍മാണം. വനവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിന്റെ (പീപ്പിള്‍സ് ആക്ഷന്‍ ഫോര്‍ എജ്യൂക്കേഷനല്‍ ആന്‍ഡ് എക്കണോമിക് ഡെവലപ്‌മെന്റ് ഓഫ് ട്രൈബല്‍ പീപ്പിള്‍) ഡയറക്ടര്‍ എസ്. രാമനുണ്ണിയുടെ നിര്‍ദേശ പ്രകാരമാണ് ശില്പ നിര്‍മാണം.  

കരിന്തണ്ടന്റെ കഥ മുഖ്യധാരയിലെത്തിച്ചത് ആര്‍എസ്എസ് ആണെന്നും തന്റെ പ്രയത്‌നം സംഘത്തിന് വേണ്ടിയായതില്‍ ഏറെ സന്തോഷമുണ്ടെന്നും രമേശ് ലക്ഷ്മണന്‍ പറയുന്നു. ബ്രിട്ടീഷുകാര്‍ ചതിയില്‍പ്പെടുത്തി ജീവനെടുത്ത കരിന്തണ്ടന്റെ ആത്മാവിനെ ബന്ധിച്ചുവെന്ന് വിശ്വസിക്കുന്ന ചങ്ങല മരം കല്പറ്റയിലേക്കുള്ള വഴിയില്‍ റോഡിന്റെ ഇടതുവശത്താണ്. ഇതിന് സമീപമാണ് ശില്പമുയരുന്നത്.  

താമരശ്ശേരി സ്വദേശി ആര്‍ട്ടിസ്റ്റ് അയ്യപ്പന്‍ തയ്യാറാക്കിയ ചിത്രമാണ് ആധാരം.  രേഖാ ചിത്രത്തിലെ തലമുടിയില്‍ നിന്നു വ്യത്യസ്തമാണ് ശില്പത്തിലേത്. കടുക്കനും മാലയും പട്ടും വളയും അരയില്‍ കെട്ടും വലംകൈയില്‍ വാക്കത്തിയും ഇടംകൈയില്‍ വടിയുമായി നില്‍ക്കുന്ന കരിന്തണ്ടന്റെ രൂപമാണ് പ്രതിമയില്‍ ആവിഷ്‌കരിച്ചത്. ഇത്ര ഉയരത്തില്‍ രമേശ് നിര്‍മിച്ച ആദ്യ ശില്പമാണിത്. വിഗ്രഹ നിര്‍മാണത്തിന്റെ അളവ് അടിസ്ഥാനപ്പെടുത്തി സപ്തതലത്തിലാണ് ശില്പംചെയ്തതെന്ന് രമേശ് ജന്മഭൂമിയോട് പറഞ്ഞു.  

കൊച്ചി നേവല്‍ ബേസിലെ മറൈന്‍ മ്യൂസിയത്തിന് വേണ്ടി വരുണദേവന്റെ റിലീഫ് ഉള്‍പ്പെടെ നാലോളം ശില്പങ്ങള്‍, പാലക്കാട് വ്യാസ വിദ്യാപീഠത്തില്‍ സ്ഥാപിച്ചിരിക്കുന്ന വ്യാസശില്പം തുടങ്ങി നിരവധി സൃഷ്ടികള്‍ രമേശിന്റേതായുണ്ട്. സുധീന്ദ്ര തീര്‍ഥ സ്വാമികളുടെ കാശി മഠത്തില്‍ സാളഗ്രാമങ്ങള്‍ സൂക്ഷിച്ചിരുന്ന, ഏഴു തലയുള്ള സര്‍പ്പം ചുറ്റിയ ആകൃതിയിലുള്ള വെള്ളിപ്പെട്ടി മഠത്തിന്റെ ആവശ്യ പ്രകാരം സ്വര്‍ണത്തില്‍ പൊതിഞ്ഞതും ആലപ്പുഴ തിരുമല ദേവസ്വം ക്ഷേത്രത്തില്‍ ലക്ഷ്മീ നരസിംഹ വിഗ്രഹത്തില്‍ ലക്ഷ്മീ ദേവിയുടെ ഗോളക സ്വര്‍ണത്തില്‍ ചെയ്തതും രമേശാണ്.

തിരുവനന്തപുരത്ത് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ഭാരതീയ വിചാര കേന്ദ്രത്തിന്റെ ലോഗോ തയ്യാറാക്കിയത്. ബാല സംസ്‌കാര കേന്ദ്രത്തിന്റെയും അമൃത ഭാരതിയുടെയും ലോഗോ രമേശിന്റെ ഭാവനയില്‍ വിരിഞ്ഞതാണ്. വിചാരകേന്ദ്രത്തിന് വേണ്ടി പി. പരമേശ്വരന്റെയും രാഷ്‌ട്രധര്‍മ പരിഷത്തിന് വേണ്ടി ഛത്രപതി ശിവാജിയുടെയും ശില്പങ്ങള്‍ തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് രമേശ് ലക്ഷ്മണന്‍. തൃപ്പൂണിത്തുറയിലാണ് താമസം. ഭാര്യ: ജ്യോതി രമേശ്. മകന്‍: ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷ്മണന്‍.

Tags: Statue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു

India

ദളിതരെ അവഗണിക്കുന്നുവെന്ന് പുലമ്പുന്ന പ്രതിപക്ഷത്തിന് ചുട്ട മറുപടി : കോട്ടയിൽ അംബേദ്കറുടെ 65 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാനൊരുങ്ങി ബിജെപി സർക്കാർ

India

ഇനി അയോധ്യയിൽ 25 അടി ഉയരമുള്ള ‘രാവണ’ പ്രതിമ സ്ഥാപിക്കും, യോഗി സർക്കാരിന്റെ ഈ പദ്ധതി എന്താണെന്ന് അറിയാമോ?

Kerala

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

Kerala

ശബരിമലയില്‍ കാണാതായ ദ്വാരപാലക ശില്പങ്ങളുടെ പീഠം കണ്ടെത്തി, കണ്ടെത്തിയത് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.