Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖജനാവ് കാലി; നിത്യ ചെലവിന് പോലും പണമില്ല; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

1999-2000ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ട്രഷറി ചെക്കുകള്‍ നല്കിയിട്ട് കടം പറയേണ്ടിവന്നിരുന്നു. ധനകമ്മി മൊത്തം ചെലവിന്റെ 37 ശതമാനത്തില്‍ അധികമായിരുന്നു അന്ന്. പോലീസ് വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കാനോ പോസ്റ്റല്‍ കവര്‍ വാങ്ങാനോ പണം ഇല്ലാത്ത അവസ്ഥയിലായി.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Mar 10, 2022, 02:07 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഖജനാവ് കാലിയായതിനാല്‍ നിത്യച്ചെലവിനു പോലും പണം കണ്ടെത്താനാകാത്ത അവസ്ഥയിലാണ് പിണറായി സര്‍ക്കാര്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ വരും നാളുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും പോലും നല്കാനാകാതെ കടം പറയേണ്ട സ്ഥിതിയാകും.  ഡീസലടിക്കാന്‍ പണമില്ലാതെ സര്‍ക്കാര്‍ വാഹനങ്ങളും ഷെഡിലാകും. 1999-2000 വര്‍ഷത്തിലേതു സമാനമായ രീതിയിലേക്കാണ് പോക്ക്. കടമെടുത്തു വന്‍ കടക്കെണിയിലേക്കു നീങ്ങുകയാണ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പാണ് ഈ സാമ്പത്തിക വര്‍ഷം. അര്‍ദ്ധപാദ കണക്ക് അനുസരിച്ച് 74,421 കോടി വരവുണ്ടായപ്പോള്‍ ചെലവ് 1,17,214 കോടി രൂപയും. 44,904 കോടി രൂപയുടെ കടക്കെണിയായി. നാല്‍പ്പത് ശതമാനത്തോളം പണം കടമെടുത്ത് ചെലവഴിച്ചു.

1999-2000ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍   ട്രഷറി ചെക്കുകള്‍ നല്കിയിട്ട് കടം പറയേണ്ടിവന്നിരുന്നു. ധനകമ്മി മൊത്തം ചെലവിന്റെ 37 ശതമാനത്തില്‍ അധികമായിരുന്നു അന്ന്. പോലീസ് വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കാനോ പോസ്റ്റല്‍ കവര്‍ വാങ്ങാനോ പണം  ഇല്ലാത്ത അവസ്ഥയിലായി. വരവ് കുറവും നിത്യചെലവുകള്‍ക്ക് തുടര്‍ച്ചയായ കടമെടുപ്പുമാണ് സര്‍ക്കാരിനെ അന്ന് പ്രതിസന്ധിയിലാക്കിയത്.  അതേ അവസ്ഥയാണ് ഇപ്പോള്‍. പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്കില്ലെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു കഴിഞ്ഞു. പോലീസിന് കഴിഞ്ഞ വര്‍ഷം നല്കിയ ഫണ്ട് മുഴുവനും തീര്‍ന്നു. ഇനി അധികം അനുവദിക്കണം. എന്നാല്‍  ഖജനാവ് കാലിയായതിനാല്‍ അധികം പണം നല്കാനും സാധിക്കുന്നില്ല.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷനും ശമ്പളവും നല്കാന്‍  മാത്രം  മാസം 2500 കോടി രൂപ വേണം. വിരമിക്കുന്നവരുടെ ആനുകൂല്യം കൂടി നല്‌കേണ്ടി വരുമ്പോള്‍  സാമ്പത്തികവര്‍ഷം ആരംഭം തന്നെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലാകും. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ കേന്ദ്രത്തെ  കുറ്റം പറയുന്ന സംസ്ഥാന സര്‍ക്കാരിന് ഇത്തവണ അതിനും സാധിക്കില്ല. കേന്ദ്രവിഹിതത്തില്‍ മുടക്കം വന്നിട്ടില്ല. കൂടാതെ കടം എടുക്കാനുള്ള പരിധി ഉയര്‍ത്തുകയും ചെയ്തു.

2021 ല്‍  ശമ്പളവും പെന്‍ഷനുംനല്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്ന് 2016 ല്‍ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍  ധവളപത്രത്തില്‍ പറഞ്ഞിരുന്നു. ഇത്രയും പ്രതിസന്ധിയുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടെത്തിയിട്ടും എന്തുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാധിച്ചില്ല എന്ന ചോദ്യവും ഉയരുന്നു. സര്‍ക്കാരിന് നടപ്പിലാക്കാന്‍ പറ്റാത്ത പദ്ധതികള്‍ ചുമലിലേറ്റുന്നതാണ് ധനസ്ഥിതി തകരാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags: കേരള സര്‍ക്കാര്‍crisisfinancial crisisകെ.എന്‍. ബാലഗോപാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി കൂടി കടമെടുക്കുന്നു

Kerala

സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്

World

വിലക്കയറ്റം: ഇറാനില്‍ വന്‍ കലാപം; ആറു മരണം

Kerala

സാമ്പത്തിക പ്രതിസന്ധി ഒരു പ്രശ്‌നമേ അല്ല; വരുന്നൂ ലോക കേരള സഭ അഞ്ചാംപതിപ്പ് ജനുവരി 29ന്

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.