കൊല്ലം: മറ്റ് മതവിഭാഗങ്ങളിലെ മതപഠന ക്ലാസുകളിലെ അധ്യാപകര്‍ക്ക് നല്കുന്നതുപോലെ ആനുകൂല്യങ്ങള്‍ ക്രൈസ്തവ സമൂഹത്തിലെ മതാധ്യാപകര്‍ക്കും നല്കണമെന്ന് ലേബേഴ്‌സ് കമ്യൂണിറ്റി സൊസൈറ്റി.
ക്രിസ്ത്യന്‍ മതാധ്യാപകര്‍ക്ക് ഇന്‍സെന്റീവും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും പെന്‍ഷനും ലഭ്യമാക്കുക, ക്രൈസ്തവരുടെ വിശുദ്ധസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ സബ്‌സിഡി അനുവദിക്കുക, ക്രൈസ്തവ സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്ഥാപിക്കുകയോ പുനര്‍ നാമനിര്‍ദേശം ചെയ്യുകയോ വേണം, നിരോധിത ഉച്ചഭാഷിണികള്‍ ഒരു സമുദായത്തിന് മാത്രം അനുവദിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങളും ലേബേഴ്‌സ് കമ്യൂണിറ്റി സൊസൈറ്റി ഭാരവാഹികള്‍ ഉന്നയിച്ചു.
ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണ്ണ ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോകാന്‍ നിര്‍ബന്ധിതരാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പബ്ലിക് റിലേഷന്‍സ് ചെയര്‍മാന്‍ ഡോ.ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, പ്രസിഡന്റ് ബാസ്റ്റിന്‍ അലക്‌സ്, കോഡിനേറ്റര്‍ കിവിന്‍ റോഡ്രിഗ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: