Categories: New Release

സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി കാമുകി പാട്ട്; ‘സബാഷ് ചന്ദ്രബോസ്’ ആദ്യ ഗാനം പുറത്ത്

ചിത്രത്തിന്റെ കോമഡി ട്രാക്ക് വ്യക്തമാക്കുന്ന ടീസറും റിലീസായിട്ടുണ്ട്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷന്‍ ആണ്. എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍. സ്‌നേഹ പലിയേരിയാണ് ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന് നായികയാവുന്നത്

Published by

വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. സൂരജ് സന്തോഷിന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയ കാമുകി പാട്ട് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാണ്.

ചിത്രത്തിന്റെ കോമഡി ട്രാക്ക് വ്യക്തമാക്കുന്ന ടീസറും റിലീസായിട്ടുണ്ട്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷന്‍ ആണ്. എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍. സ്‌നേഹ പലിയേരിയാണ് ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന് നായികയാവുന്നത്.  

ഇര്‍ഷാദ്, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ജാഫര്‍ ഇടുക്കി, സുധി കോപ്പ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, ബാലു, അതിഥി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പനാണ് നിര്‍മ്മാണം. കലാസംവിധാനം സാബുറാം, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, ഡിഐ ശ്രിക് വാര്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് സജി കൊരട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് എല്‍ പ്രദീപ്, നൃത്തസംവിധാനം സ്പ്രിംഗ്, സംഘട്ടനം ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, പി.ആര്‍.ഒ പി.ശിവപ്രസാദ്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by