Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ അരി വേവിക്കാന്‍ അടുപ്പും തീയും വേണ്ട; ആസാമിലെ അഗോനിബോറ നെല്ലിനം മുക്കത്ത് വിളവെടുത്തു

മാജിക്കല്ല, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ തൃശിനാപ്പള്ളി എന്നറിയപ്പെടുന്ന വെള്ളന്നൂര്‍ ഗ്രാമത്തിലെ കെഎസ്ആര്‍ടിസി കണ്ടക്ടറും പാരമ്പര്യ കര്‍ഷകനുമായ കരിക്കിനാരി സുനില്‍കുമാര്‍ കൃഷിയിടത്തില്‍ ഈ നെല്ല് വിളയിച്ചു. ആവശ്യമുള്ള സമയത്ത് പച്ചവെള്ളത്തിലോ ചൂടുവെള്ളത്തിലോ അരി ഇട്ട് അടച്ചുവച്ചാല്‍ ചോറായി മാറും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 8, 2022, 08:52 am IST
in Kerala

ദാസ് വട്ടോളി

മുക്കം (കോഴിക്കോട്): ഈ അരി വേവിക്കാന്‍ അടുപ്പും വേണ്ട, തീയും വേണ്ട. അഗോനിബോറ എന്ന നെല്ലിന്റെ അരിയും അല്‍പ്പം പച്ചവെള്ളവും ഒരു പാത്രവുണ്ടെങ്കില്‍ മിനിറ്റുകള്‍ക്കകം നല്ല തുമ്പപ്പൂച്ചോറ് വിളമ്പാം.

മാജിക്കല്ല, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ തൃശിനാപ്പള്ളി എന്നറിയപ്പെടുന്ന വെള്ളന്നൂര്‍ ഗ്രാമത്തിലെ കെഎസ്ആര്‍ടിസി കണ്ടക്ടറും പാരമ്പര്യ കര്‍ഷകനുമായ കരിക്കിനാരി സുനില്‍കുമാര്‍ കൃഷിയിടത്തില്‍ ഈ നെല്ല് വിളയിച്ചു. ആവശ്യമുള്ള സമയത്ത് പച്ചവെള്ളത്തിലോ ചൂടുവെള്ളത്തിലോ അരി ഇട്ട് അടച്ചുവച്ചാല്‍ ചോറായി മാറും. പച്ച വെള്ളത്തില്‍ മുപ്പത്-നാല്പത് മിനിറ്റുകൊണ്ടും ചൂട് വെള്ളത്തില്‍ പത്ത് മിനിറ്റുകൊണ്ടും അരി ചോറാകും.

ഓരോ തവണയും വ്യത്യസ്ത കൃഷികളിറക്കി വിജയം വരിക്കുന്നതില്‍ പ്രഗത്ഭനാണ് സുനില്‍കുമാര്‍. ഇത്തവണ ആസാമില്‍ സിആര്‍പിഎഫില്‍ ജോലി ചെയ്യുന്ന മരുമകന്‍ രാഗേഷ് പുവ്വത്തൂരന്റെ  സഹായത്തോടെ എത്തിച്ചതാണ് അഗോനി ബോറ നെല്‍വിത്ത്. പോസ്റ്റ് ഓഫീസ് വഴി പാഴ്‌സലായാണ് വിത്ത് എത്തിച്ചത്. ആസാമിലെ ഒരു കുഗ്രാമത്തില്‍ നിന്നാണ് വിത്ത്. 50 കിലോമീറ്റര്‍ യാത്ര ചെയ്തു വേണം ഈ ഗ്രാമത്തില്‍ നിന്ന് പോസ്റ്റ് ഓഫീസിലെത്താന്‍. 140 ദിവസത്തെ മൂപ്പു വേണ്ട അഗോനി ബോറ നെല്‍വിത്ത് വെള്ളനൂര്‍ വിരിപ്പില്‍ പാടത്താണ് വിതച്ചത്. ഇത്തവണ കാലാവസ്ഥ പലപ്പോഴായി ചതിച്ചെങ്കിലും കുഴപ്പമില്ലാതെ വിളവ് ലഭിച്ചു.

അഗോനി ബോറ നെല്ലിന്റെ അരിയുടെ നിറത്തിലും വ്യത്യാസമുണ്ട്; തൂവെള്ള നിറമാണ്. ഒറ്റനോട്ടത്തില്‍ പച്ചരിയുമായി സാദൃശ്യം തോന്നും. എന്നാല്‍ നീളം അല്‍പ്പം കൂടുതലുണ്ട്. കൊയ്‌തെടുത്ത നെല്ല് മെതിച്ച ശേഷം ആദ്യം പുഴുങ്ങി തണലില്‍ ഉണക്കണം. പിന്നീട് വെയിലത്ത് വെച്ച ശേഷം കുത്തിയെടുക്കാം. ദൂരയാത്രകള്‍ക്ക് പോകുന്നവര്‍ക്കാണ് അഗോനിബോറ അരി ഏറെ ഉപകാരപ്പെടുന്നത്.  

ജൈവവളം മാത്രമുപയോഗിച്ചു കൃഷിയിറക്കുന്നതാണ് അഗോനിബോറ നെല്‍കൃഷിക്ക് നല്ലതെന്നാണ് സുനില്‍ കുമാര്‍ പറയുന്നത്. ചൂടാക്കി വേവിക്കാത്തതു കൊണ്ട് രാസവളങ്ങള്‍ ഉപയോഗിക്കാത്തതാണ് ആരോഗ്യത്തിന് നല്ലത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്ഷേത്രോത്സവങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി മകരമാസത്തിലാണ് വിളവെടുപ്പെന്നും ദൈവികമായ കര്‍മ്മങ്ങള്‍ക്കാണ് അരി കൂടുതലും ഉപയോഗിക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.

നിരവധി പേരാണ് സുനില്‍ കുമാറിന്റെ അഗോനിബോറ നെല്‍കൃഷി കാണാനും  അറിയാനും വെള്ളനൂരിലെ കൃഷിയിടത്തിലെത്തുന്നത്. നവര,  രക്തശാലി, ബ്ലാക്ക് ജാസ്മിന്‍ എന്നീ നെല്ലിനങ്ങളും സുനില്‍ കൃഷി ചെയ്യുന്നുണ്ട്. അഗോനിബോറ നെല്ലിനത്തെ വരുംവര്‍ഷം കൂടുതല്‍ വ്യാപകമായി കൃഷി ചെയ്യാനാണ് സുനില്‍കുമാറിന്റെ തീരുമാനം.

Tags: അസംmukkamkozhikodePaddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

Kerala

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Health

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നാല് പിജി സീറ്റുകള്‍ക്ക് കൂടി എന്‍എംസി അനുമതി നല്‍കി

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.