Categories: Kerala

വസ്ത്രത്തില്‍ ഇമാനില്ല; ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കണം; മീഡിയാ വണ്ണില്‍ സാരി ഉടുത്ത് പൊട്ടുകുത്തി ന്യൂസ് വായിച്ച സ്മൃതിക്കെതിരെ ഇസ്ലാമിസ്റ്റുകള്‍

Published by

കോഴിക്കോട്: മാതൃഭൂമി ന്യൂസ്  ( Mathrubhumi News) ചാനലില്‍ നിന്നും രാജിവെച്ച്  ജമാ അത്തെ ഇസ്ലാമിയുടെ (Jamaat-e-Islami) ഉടമസ്ഥതയിലുള്ള മീഡിയാ വണ്‍ ചാനലില്‍ ( MediaOne) എത്തിയ സ്മൃതി പരുത്തിക്കാടിനെതിരെ ( Smrithi Paruthikadu) തീവ്രമുസ്ലീം നിലപാടുകാരുടെ സൈബര്‍ ആക്രമണം. തീവ്ര ഇസ്ലാമിസ്റ്റുകളാണ് സ്മൃതിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇന്നലെ രാത്രി ഒന്‍പതിന് ചാനലിലെ ചര്‍ച്ച നടത്തിയത് സ്മൃതിയായിരുന്നു. സാരി ഉടുത്തും പൊട്ടുകുത്തിയും  ജമാഅത്തെ ഇസ്ലാമിയുടെ ചാനലില്‍ സ്മൃതി പ്രത്യക്ഷപ്പെട്ടതാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നത്.  

ജമാഅത്തെ ഇസ്ലാമിയുടെ ചാനലില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ഫേസ്ബുക്കില്‍ കമന്റുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്മൃതിക്ക് ഒരു തട്ടമിട്ടുകൂടെയെന്നും ഇവര്‍ ചോദിക്കുന്നു. അവര്‍ മറ്റു ചാനലുകളില്‍ ഫോര്‍മല്‍ ഡ്രസുകളിലാണ് വരുന്നത്. ഇന്ന് ഉത്സവത്തിന് പോയിട്ട് വന്നതു പോലെയുണ്ടെന്നും ചിലര്‍ വര്‍ഗീയ കമന്റുകള്‍ ഇട്ടിട്ടുണ്ട്. വസ്ത്രത്തില്‍ ഇമാന്‍ ഇല്ല. സ്മൃതിയുടെ വാര്‍ത്തയില്‍ അതുകാണണമെന്നും ചിലര്‍ കമന്റായി അഭിപ്രായം പറഞ്ഞിട്ടുണ്ട്. മീഡിയാ വണ്ണിന്റെ ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും കടുത്ത സ്ത്രീവിരുദ്ധ കമന്റുകളാണ് സ്മൃതിക്കെതിരെയുള്ളത്. തീവ്ര ഇസ്ലാമിസ്റ്റുകളുടെ പല അധിക്ഷേപങ്ങളും സ്ത്രീത്വത്തിന് എതിരാണ്.

മാതൃഭൂമി ന്യൂസ് എഡിറ്ററായിരുന്ന സ്മൃതി പരുത്തിക്കാട് കഴിഞ്ഞ ആഴ്‌ച്ചയാണ് മീഡിയാ വണ്ണില്‍ എത്തിയത്.  മീഡിയ വണ്‍ ചാനലില്‍ നിന്നും അഭിലാഷ് മോഹന്‍ അടുത്തിടെ മാതൃഭൂമി ന്യൂസിലേക്ക് പോയിരുന്നു. അതിനു പിന്നാലെയാണ് മീഡിയവണ്ണിലേക്ക് സ്മൃതി ചേക്കേറിയത്. മീഡിയ വണ്‍ ചാനലിലെ സീനിയര്‍ കോഡിനേറ്റിംഗ് എഡിറ്ററാണ് സ്മൃതി. നേരത്തെ മനോരമ ന്യൂസ് ചാനല്‍ വിട്ട് പ്രമോദ് രാമന്‍ മീഡിയ വണ് എഡിറ്റര്‍ ആയി ചുമതല ഏറ്റിരുന്നു. രാജീവ് ദേവരാജ് മീഡിയ വണ്ണില്‍ നിന്ന് മാതൃഭൂമിയിലേക്ക് പോയ ഒഴിവില്‍ ആയിരുന്നു പ്രമോദ് രാമന്റെ നിയമനം. കൈരളി, ഇന്ത്യാവിഷന്‍, മനോരമ എന്നീ ചാനലുകളില്‍ ജോലിചെയ്തതിന് ശേഷമാണ് സ്മൃതി മാതൃഭൂമിയിലേക്ക് എത്തിയത്. സ്മൃതിക്കെതിരെയുള്ള കമന്റുകള്‍ പലതും ചാനല്‍ തന്നെ ഡിലീറ്റ് ആക്കിയിട്ടുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by