Categories: Article

നേതാജി … യഥാര്‍ത്ഥ നേതാവ് :സുഭാഷ് ചന്ദ്രബോസ് സ്വാതന്ത്ര്യത്തിന്റെ സ്വാഭിമാനത്തിന്റെ മറു പേര്‌

5 പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രി ആയി വരേണ്ടി വന്നു ജോര്‍ജ് അഞ്ചാമന്റെ ഇരിപ്പിടം സുഭാഷ് ബോസിന് നല്‍കി ആദരിക്കാന്‍..

Published by

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി വെള്ളക്കാരനോട് യാചിക്കാന്‍ അദ്ദേഹം തയ്യാറായില്ല …. അവര്‍ തരുന്നതിനായി കാത്തു നില്‍ക്കാന്‍ അദ്ദേഹത്തിന് മനസ്സുണ്ടായിരുന്നില്ല…. ബ്രിട്ടീഷ് ആധിപത്യം കൊടികുത്തി വാഴുകയും വൈസ്രോയിമാരും ഗവര്‍ണര്‍ ജനറല്‍മാരും ഭരണകൂടമാവുകയും അവര്‍ നിയോഗിക്കുന്ന കമ്മിഷനുകള്‍ക്കും അവരുണ്ടാക്കുന്ന കരാറുകള്‍ക്കും അനുസരിച്ച് സമരങ്ങള്‍ നിര്‍ത്തുകയും നീട്ടുകയും നടത്തുകയും ചെയ്ത സ്വാതന്ത്ര്യ സമര കാലത്ത് അതിന് നിന്ന് കൊടുക്കുകയായിരുന്നില്ല സുഭാഷ് ബോസ്, അതിനും മുകളില്‍ കൊടി നാട്ടുകയായിരുന്നു.

ആസാദ് ഹിന്ദ് ഫൗജിലൂടെ രാജ്യം ആദ്യത്തെ സ്വതന്ത്ര സര്‍ക്കാരിനെ കണ്ടു. മുഗളാധിപത്യത്തിന്റെ കാലത്ത് വിമോചനത്തിന്റെ കൊടി ഉയര്‍ത്തി ഹിന്ദുസാമ്രാജ്യം സ്ഥാപിച്ച വീര ശിവാജിയുടെ വിപ്‌ളവ മാതൃകയായിരുന്നു അത് .

സുഭാഷ് ചന്ദ്രബോസ് സര്‍ക്കാരുണ്ടാക്കി, സൈന്യമുണ്ടാക്കി. അവര്‍ സായുധ പരിശീലനം നേടി . ആയുധ സജ്ജരായി.. ജപ്പാനും ജര്‍മ്മനിയുമടക്കമുള്ള വിദേശ രാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങളുണ്ടാക്കി .ബ്രിട്ടീഷുകാരനോട് രാജ്യം വിട്ടു പോകാന്‍ ആജ്ഞാപിച്ചു , അല്ലെങ്കില്‍ യുദ്ധത്തിനൊരുങ്ങാന്‍ താക്കീത് നല്‍കി .

സ്വാതന്ത്ര്യത്തിന്റെ സ്വാഭിമാനത്തിന്റെ മറു പേരായി സുഭാഷ് മാറി

ഭയന്നു പോയത് വെള്ളക്കാര്‍ മാത്രമായിരുന്നില്ല , എറിഞ്ഞു കിട്ടുന്ന അധികാര ഭിക്ഷയില്‍ കണ്ണുനട്ടിരുന്ന കപടനായകരും അതില്‍ പെടും.

അവര്‍ അദ്ദേഹത്തെ ഇരുളില്‍ നിര്‍ത്താന്‍ പരിശ്രമിച്ചു. ദുസ്സഹമായ ആ തിരോധാനത്തിന്റെ രേഖകള്‍ പോലും മറച്ചു പിടിച്ചു.. ആരും ഒന്നും അറിയാതിരിക്കാന്‍ മാത്രം പടമായും പാഠമായും അല്പം ചിലത് അറിയിച്ചു .

എന്നിട്ടും സുഭാഷ് ജ്വലിച്ചു നിന്നു . തമസ്‌കരണത്തിന്റെ കൂരിരുള്‍ കൊണ്ട് മറയ്‌ക്കാന്‍ ശ്രമിച്ചിട്ടും ആ സൂര്യന്‍ ഉദിച്ചു നിന്നു.എല്ലാ തലമുറകളിലേക്കും .നേതാജി … യഥാര്‍ത്ഥ നേതാവ്.

 ഗാന്ധിജിയെ തോല്‍പിച്ചു

1897 ജനുവരി 23 ന് ഒറീസയിലെ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തില്‍ ആയിരുന്നു സുഭാഷ് ചന്ദ്ര ബോസിന്റെ ജനനം.  

ജനാകിനാഥ് ബോസ് അച്ഛനും പ്രഭാവതി ദത്ത് അമ്മയും ആയിരുന്നു. അദ്ധേഹത്തിന്റെ പഠനം പ്രശസ്തമായ കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയിലും പ്രസിഡന്‍സി കോളേജിലും കൊല്‍ക്കത്തയിലെ തന്നെ സ്‌കോട്ടിഷ് ചര്‍ച്ച് കോളേജിലും ആയിരുന്നു. തുടര്‍ന്ന് ഉപരിപഠനത്തിനു അദ്ദേഹം ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ എത്തി. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പരീക്ഷ പാസായി എങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ അദ്ദേഹം ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലേക്ക് എടുത്തു ചാടി.

1938 ലെ ഹരിപുര കോണ്ഗ്രസ്സ് സമ്മേളനത്തില്‍ അദ്ദേഹം കോണ്ഗ്രസ്സ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേത്തിന്റെ നേതൃത്വം നല്‍കിയ ആത്മവിശ്വാസത്തോടെ കോണ്ഗ്രസ്സ് മുന്നേറി എങ്കിലും 1939 ലെ ത്രിപുര സമ്മേളനത്തില്‍ ബോസിനെ നീക്കി നെഹ്രുവിനെയോ അബ്ദുല്‍ കലാം ആസാദിനെയോ കോണ്ഗ്രസ്സ് പ്രസിഡന്റ് ആക്കണം എന്നു ഗാന്ധിജി ആഗ്രഹിച്ചു. പക്ഷെ ബോസിനെതിരെ ഗാന്ധിജിക്ക് വേണ്ടി മത്സരിക്കാന്‍ ഇരുവരും തയ്യാറായില്ല. ഗാന്ധിയുടെ പിന്തുണയോടെ മത്സരിച്ച പട്ടാഭി സീതാരാമ അയ്യരെ പരാജയപ്പെടുത്തി ബോസ് വീണ്ടും കോണ്ഗ്രസ്സ് പ്രസിഡന്റ് ആയി. പക്ഷെ ഗന്ധിയുടെയും നെഹ്രുവിന്റെയും നയങ്ങളോട് പൊരുത്തപ്പെടാതെ കോണ്ഗ്രസില്‍ തുടരാന്‍ കഴിയില്ല എന്ന് കണ്ട ബോസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചു. ഭാരതത്തിന്റെ പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ആണ് ലക്ഷ്യം വക്കേണ്ടത് എന്നു ബോസ് പറഞ്ഞപ്പോള്‍ ഒരു ബ്രിട്ടീഷ് ഡൊമിനിയന്‍ സ്‌റ്റേറ്റ് മതി എന്നായിരുന്നു കോണ്ഗ്രസിന്റെ പക്ഷം.

 ശത്രുവിന്റെ ശത്രു മിത്രം 

പിന്നീട് രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടന്റെ ശത്രുക്കള്‍ ആയ അച്ചുതണ്ട് ശക്തികളും ആയി സുഭാഷ് ബോസ് സഖ്യം ഉണ്ടാക്കിയത് ശത്രുവിന്റെ ശത്രു മിത്രം എന്ന പരിഗണന നല്‍കിയാണ്. ജര്‍മ്മനിയില്‍ നിന്നും ബ്രിട്ടന്റെ കണ്ണു വെട്ടിച്ചു മദഗസ്‌കാര്‍ വഴി സിംഗപ്പൂരില്‍ എത്തിയ ബോസ് ജപ്പാന്റെ സഹായത്തോടെ ജപ്പാന്‍ കീഴടക്കിയ ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളക്കാരുടെ കൂടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി ( കചഅ) സ്ഥാപിച്ചു.  

1944 മാര്‍ച്ച് മാസം ജപ്പാന്‍ പട്ടാളത്തിന്റെ സഹായത്തോടെ ബോസിന്റെ കചഅ ബര്‍മ്മയിലൂടെ കടന്ന് ഇന്ത്യയിലെ മണിപ്പൂരില്‍ എത്തി. മണിപ്പൂരിലെ ബിഷ്ണുപൂര്‍ എന്ന സ്ഥലത്ത് ബ്രിട്ടന്റെ യൂണിറ്റിന്റെ പരാജയപ്പെടുത്തി അവിടെ ആദ്യമായി ഇന്ത്യന്‍ പതാക ഉയര്‍ത്തി. 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് അങ്ങനെ മണിപ്പൂരില്‍ ബോസ് ഇന്ത്യന്‍ പതാക ഉയര്‍ത്തി. പിന്നീട് ബ്രിട്ടന്റെ തിരിച്ചടിയില്‍ കചഅ ക്ക് ബര്‍മയിലേക്ക് പലായനം ചെയ്യേണ്ടി വന്നു.  

പിന്നീട് റഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേ 1945 ആഗസ്റ്റ് 18 ന് അന്നത്തെ ജാപ്പനീസ് പ്രവിശ്യ ആയ തായ്‌ഹോകുവില്‍ ( ഇന്നത്തെ തായ്‌വാന്‍) ഉണ്ടായ വിമാന അപകടത്തില്‍ അദ്ദേഹം മരണപ്പെട്ടതായി ജപ്പാനീസ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷെ അദ്ദേഹം 1987 വരെ ഉത്തര്‍പ്രദേശിലെ ഫൈസബാദില്‍ ഗുംനാമി ബാബ എന്ന പേരില്‍ ജീവിച്ചിരുന്നതായി വളരെ ഏറെ തെളിവുകളും അഭ്യൂഹങ്ങളും ഉണ്ട്. ഞടട ന്റെ രണ്ടാമത്തെ സര്‍ സംഘചലക് ആയ ശ്രീ മാധവ ഗോള്‍വല്‍കറുടെ കത്തും ഗുംനാമി ബാബയുടെ ശേഖരത്തില്‍ ഉണ്ടായിരുന്നു. അതില്‍ എവിടെയും ശ്രീ ഗുരുജി ഗോള്‍വല്‍ക്കര്‍ ബാബയെ ആ പേരില്‍ സംബോധന ചെയ്തിട്ടും ഇല്ല…

വിപ്ലവത്തിന്റെ തിരിനാളം

ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്  അജിത് ഡോവലിന്റെ പ്രസംഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി, ബ്രിട്ടന് വേണ്ടി സേവനം അനുഷ്ഠിക്കുന്ന 25 ലക്ഷത്തോളം ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളക്കാരുടെ ഇടയില്‍ സുഭാഷ് ബോസ് കൊളുത്തിയ വിപ്ലവത്തിന്റെ തിരിനാളം 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് സമാനം ആയിരുന്നു എന്ന്. അതിന്റെ ഫലമാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ അനേകം ഇടങ്ങളില്‍ പൊട്ടി പുറപ്പെട്ട സൈനിക കലാപങ്ങള്‍. നേവല്‍ മ്യൂറ്റിനി എന്ന പേരിലും മറ്റനേകം പേരിലും വേഗത്തില്‍ അത് ഇന്ത്യ മുഴുവന്‍ പടര്‍ന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കിയില്ല എങ്കില്‍ ഈ കലാപത്തെ അതിജീവിക്കാന്‍ ആവാതെ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം ഒരു തമാശ ആയി മാറും എന്നു അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി അറ്റ്‌ലീക്ക് മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. ഈ പ്രവണത ബ്രിട്ടന്റെ ലോകം മുഴുവന്‍ ഉള്ള കോളനികളില്‍ പടര്‍ന്നു പിടിച്ചാല്‍ എല്ലാ കോളനികളിലും ആഭ്യന്തര കലാപങ്ങള്‍ ഉണ്ടായാല്‍ അത് നേരിടാനുള്ള പണവും ബലവും രണ്ടാം ലോക മഹായുദ്ധത്തില്‍ കനത്ത നാശനഷ്ടം നേരിട്ട ബ്രിട്ടന് ഇല്ല എന്നു അവര്‍ക്കും അറിയാമായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ പെട്ടെന്ന് ഇന്ത്യന്‍ വിട്ട് പോകാന്‍ ബ്രിട്ടനെ പ്രേരിപ്പിച്ചത് സുഭാഷ് ബോസ് കൊളുത്തിയ പൂര്‍ണ്ണ സ്വരാജിന്റെ അഗ്‌നിജ്വാല ബ്രിട്ടീഷ് പട്ടാളത്തിലെ ഇന്ത്യന്‍ പട്ടാളക്കാര്‍ ഏറ്റെടുത്തത് കൊണ്ടാണ്.  

ജോര്‍ജ് അഞ്ചാമന്റെ പ്രതിമ ഇരുന്ന ഇടത്ത്  നേതാജി

ഇക്കാര്യം 1956 ല്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി ക്ലെമെന്റ് അറ്റ്‌ലി തന്നെ സമ്മതിക്കുകയുണ്ടായി. അന്നത്തെ ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്നു ജസ്റ്റിസ് ജആ ചക്രവര്‍ത്തി സംഭാഷണ മദ്ധ്യേ ബ്രിട്ടന്‍ പെട്ടന്ന് ഇന്ത്യ വിട്ട് പോകാനുണ്ടായ കാര്യം ആരാഞ്ഞപ്പോള്‍ ആറ്റലി ഇക്കാര്യം തുറന്നു സമ്മതിച്ചു. തുടര്‍ന്ന് ബ്രിട്ടന്‍ ഇന്ത്യ വിടാന്‍ ഉണ്ടായ സാഹചര്യത്തില്‍ ഗാന്ധിക്ക് കാര്യമായ ഒരു പങ്കും ഇല്ല എന്നു കൂടി ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മതിച്ചു എന്നു ജസ്റ്റിസ്  ചക്രവര്‍ത്തി പറയുന്നു (Ref :  Institute of Historical Review by author Ranjan Borra in 1982, in his piece on Subhas Chandra Bose, the Indian National Army and the war of India’s liberation.)

 സുഭാഷ് ചന്ദ്ര ബോസിന്റെ 125 ആം ജന്മദിനം ആഘോഷിക്കുമ്പോള്‍ ഇന്‍ഡ്യയുടെ ഇന്ദ്രപ്രസ്ഥ രാജധാനിയില്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്റെ പ്രതിമ ഇരുന്ന ഇടത്ത് രാജ്പഥിനെ അലങ്കരിക്കാന്‍ പോകുന്നത് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ശില ആയിരിക്കും. 5 പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രി ആയി വരേണ്ടി വന്നു ജോര്‍ജ് അഞ്ചാമന്റെ ഇരിപ്പിടം സുഭാഷ് ബോസിന് നല്‍കി ആദരിക്കാന്‍..

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക