Categories: Kerala

സാമൂഹ്യ- സാംസകാരിക രംഗത്തെ നിറസാന്നിധ്യം, അയ്യപ്പൻപിള്ള സാറിന്റെ വിയോഗം സംസ്ഥാനത്തിന് കനത്ത നഷ്ടം; അനുശോചിച്ച് കെ.സുരേന്ദ്രൻ

സാമൂഹ്യ- സാംസകാരിക രംഗത്തെ നിറസാന്നിധ്യവും അനന്തപുരിയുടെ കാരണവരുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തലസ്ഥാനത്തിനും സംസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണെന്ന് സുരേന്ദ്രൻ അനുശോചിച്ചു.

Published by

തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന അയ്യപ്പൻപിള്ള സാറിന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. സാമൂഹ്യ- സാംസകാരിക രംഗത്തെ നിറസാന്നിധ്യവും അനന്തപുരിയുടെ കാരണവരുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തലസ്ഥാനത്തിനും സംസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണെന്ന് സുരേന്ദ്രൻ അനുശോചിച്ചു.  

ലോക്ക്ഡൗൺ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ച സംസാരിച്ചിരുന്ന അയ്യപ്പൻപിള്ള രാജ്യത്തെ തന്നെ ബിജെപിയുടെ ഏറ്റവും മുതിർന്ന നേതാവായിരുന്നു. മികച്ച അഭിഭാഷകനും മനുഷ്യസ്നേഹിയുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ അനുശോചിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by