Categories: Astrology

‘വസുക്കളുടെ അനുഗ്രഹവുമായി….. ‘

അവിട്ടം നാളിന്റെ നാഥന്‍ ചൊവ്വയാണ്. ആ സ്വാധീനവും പ്രധാനമാണ്. ജീവിത സമരത്തില്‍ അവിട്ടം നാളുകാര്‍ പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്നു. നവഗ്രഹങ്ങളുടെ വലിയ പടത്തലവനാണല്ലോ ചൊവ്വ. അതിനാല്‍ എപ്പോഴും ഇവര്‍ വിജയിക്കാനാവശ്യമായ തന്ത്രങ്ങള്‍ മെനയുന്നതിന് കൂടുതല്‍ സമയം ചെലവഴിക്കും. ശത്രുവില്ലെങ്കിലും ഉണ്ടെന്ന് സങ്കല്പിക്കും.

Published by

ജേ്യാതിഷ ഭൂഷണം  

എസ്. ശ്രീനിവാസ് അയ്യര്‍

(അവിട്ടം നാളുകാരെക്കുറിച്ച്)

വിപുലമാണ് ഭാരതീയരുടെ ദേവതാ സങ്കല്പം. മനുഷ്യലോകത്ത് ആരാധന ലഭിച്ച ദൈവങ്ങള്‍ കുറച്ചു മാത്രമാണ്. അതിന്റെ പതിന്മടങ്ങ് വേദസാഹിത്യത്തിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒക്കെയായി അസ്തിത്വം കണ്ടെത്തിയിരിക്കുന്നു. അക്കൂട്ടത്തിലാണ് അഷ്ടവസുക്കളുടെ സ്ഥാനം.

‘ഗണദേവതകള്‍’ എന്നറിയപ്പെടുന്ന ദേവസംഘത്തിലെ അംഗങ്ങളാണ് അഷ്ടവസുക്കള്‍. പേരുപോലെ അവര്‍ എട്ടുപേരുണ്ട്. ദക്ഷപ്രജാപതിയുടെ മക്കളാണ്, കശ്യപന്റെ മക്കളാണ്, ധര്‍മ്മ ദേവന്റെ മക്കളാണ് എന്നിങ്ങനെ വസുക്കളുടെ ഉല്പത്തിയെക്കുറിച്ച് തര്‍ക്കങ്ങളുണ്ട്. അഷ്ടദിക്ക് പാലകന്മാര്‍ തന്നെയാണ് അഷ്ട വസുക്കള്‍ എന്നും വാദിക്കപ്പെടുന്നു. ധരന്‍, ധ്രുവന്‍, സോമന്‍, അഹസ്സ്, അനലന്‍, അനിലന്‍, പ്രത്യുഷന്‍, പ്രഭാസന്‍ (ആപന്‍) എന്നിവയാണ് അവരുടെ പേരുകള്‍. അതിലും പക്ഷേ തര്‍ക്കമുണ്ട്.

മഹാഭാരതത്തിലെ ശന്തനു മഹാരാജാവിന്റെയും ഗംഗാദേവിയുടെയും പുത്രന്മാരായി ജനിച്ചത് അഷ്ടവസുക്കളായിരുന്നു. വസിഷ്ഠന്റെ ശാപം കൊണ്ടാണ് വസുക്കള്‍ക്ക് മനുഷ്യജന്മം സ്വീകരിക്കേണ്ടി വന്നത്. അതില്‍ ഒരാളൊഴികെ മറ്റ് ഏഴുപേരെയും ഗംഗാദേവി ഉടന്‍ തന്നെ സ്വര്‍ഗത്തില്‍ തിരികെയെത്തിച്ചു. എട്ടാമന്‍ പ്രഭാസന്‍. വസിഷ്ഠ ശാപം കൂടുതല്‍ പതിച്ചത് അയാളുടെ മേലായിരുന്നു. അങ്ങനെ പ്രഭാസന് നീണ്ട കാലം മനുഷ്യ ലോകത്ത് ജീവിക്കേണ്ടി വന്നു. അത് ഉഗ്രശപഥത്താല്‍ ദേവലോകത്തിന്റെ പ്രശംസാ കുസുമങ്ങള്‍ ഏറ്റുവാങ്ങിയ ഗംഗാദത്തന്‍/ദേവവ്രതന്‍/ ഭീഷ്മര്‍ ആയിരുന്നു എന്ന് വായനക്കാര്‍ക്ക് ഊഹിക്കാമല്ലോ. അഷ്ടവസുക്കള്‍ ആണ് അവിട്ടം നക്ഷത്രത്തിന്റെ ദേവതകള്‍.

വസുക്കള്‍ പൊതുവേ പ്രശസ്തിയും ഐശ്വര്യവും ഉള്ളവരായിരുന്നു. അവിട്ടം നാളിന് സംസ്‌കൃതത്തില്‍ രണ്ടു പേരുകളാണ് പ്രഖ്യാതം. ശ്രവിഷ്ഠാ എന്നതും ധനിഷ്ഠാ എന്നതും. ശ്രവിഷ്ഠാ എന്നത് ഈ നാളുകാര്‍ക്ക് കീര്‍ത്തിയുണ്ടാകുമെന്നതിനെ കുറിക്കുന്നു. ധനിഷ്ഠാ എന്നത് ധനമുണ്ടാകുമെന്നതിനെയും. അതിനാല്‍ ഭൗതിക ജീവിതത്തില്‍ ഇവര്‍ക്ക് വിജയിക്കാനാവും.

അവിട്ടം നാളിന്റെ നാഥന്‍ ചൊവ്വയാണ്. ആ സ്വാധീനവും പ്രധാനമാണ്. ജീവിത സമരത്തില്‍ അവിട്ടം നാളുകാര്‍ പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്നു. നവഗ്രഹങ്ങളുടെ വലിയ പടത്തലവനാണല്ലോ ചൊവ്വ. അതിനാല്‍ എപ്പോഴും ഇവര്‍ വിജയിക്കാനാവശ്യമായ തന്ത്രങ്ങള്‍ മെനയുന്നതിന് കൂടുതല്‍ സമയം ചെലവഴിക്കും. ശത്രുവില്ലെങ്കിലും ഉണ്ടെന്ന് സങ്കല്പിക്കും.

അവിട്ടം നാളിന്റെ സ്വരൂപം ശിവന്റെ ഡമരുവാണെന്ന് വിശ്വാസമുണ്ട്. അതിനാല്‍ കലകളോടുള്ള ആഭിമുഖ്യം ഇവരുടെ രക്തത്തില്‍ കലര്‍ന്ന കാര്യമാണ്. വാദ്യത്തിന് സന്ദര്‍ഭം പോലെ ഉയര്‍ന്ന് മുഴങ്ങുവാനും അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കാനും കഴിയും. വേണ്ടി വന്നാല്‍ മന്ത്രനാദമായി ചുരുങ്ങുവാനും സാധിക്കും. ആ രണ്ടുതരം സിദ്ധികളിലും നല്ല കൈത്തഴക്കം നേടിയവരാണ് അവിട്ടം നാളുകാര്‍ എന്ന് അവരുടെ ജീവിതം അടുത്തുനിന്ന് നിരീക്ഷിച്ചാല്‍ കാണുവാന്‍ കഴിയും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Astrology