Categories: Kerala

ഭൂപരിധി ലംഘിച്ച് ഭൂമി കൈവശം വെയ്‌ക്കല്‍: പി.വി. അന്‍വര്‍ എംഎല്‍എയോട് നാളെ ഹാജരാകരണം; താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നോട്ടീസ് നല്‍കി

അധികഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന മാര്‍ച്ച് 24ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി കെ.വി. ഷാജിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

Published by

നിലമ്പൂര്‍ : ഭൂപരിധി ലംഘിച്ച് ഭൂമി കൈവശം വെച്ചെന്ന പരാതിയില്‍ പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ നോട്ടീസ്. താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനാണ് എംഎല്‍എയ്‌ക്ക് നോട്ടീസ് നല്‍കിയത്. ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.  

പി.വി. അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വയ്‌ക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യത്തില്‍ കൂടുതല്‍ സാവകാശം തേടി താമരശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തള്ളിയാണ് കോടതിയുടെ നിര്‍ദ്ദേശം.  

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പി.വി. അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വയ്‌ക്കുന്ന പരിധിയില്‍ കവിഞ്ഞ ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കാന്‍ ജസ്റ്റിസ് രാജ വിജയരാഘവന്‍ ഇടക്കാല ഉത്തരവിട്ടിരുന്നു. പി.വി. അന്‍വര്‍ എംഎല്‍എയും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവില്‍ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അധികഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന മാര്‍ച്ച് 24ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി കെ.വി. ഷാജിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ആറുമാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചുളള ഈ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക