തിരുവനന്തപുരം: ഈ വര്‍ഷത്തെ ഇംഗ്ലീഷ് സാഹിത്യത്തിലെ മികച്ച വനിതാ ഗവേഷയ്‌ക്കുള്ള വീനസ് ഇന്‍റനാഷണല്‍ വിമന്‍സ് അവാര്‍ഡ് നേടിയ ഹര്‍ഷ വിശ്വനാഥിന് പറയാന്‍ യുദ്ധരംഗത്തകപ്പെടുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ദുരിതത്തിന്റെ കഥകള്‍ ധാരാളം.
ഹര്‍ഷയുടെ സ്വന്തം ജീവിതത്തില്‍ തന്നെ കലാപഭൂമിയുടെ ഗന്ധമുണ്ട്. ഗുജറാത്തിലെ ഗോധ്ര കലാപത്തില്‍ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടയാളാണ് ഹര്‍ഷയുടെ അച്ഛന്‍ വിശ്വനാഥന്‍. ഇതോടെ മൂന്നാം ലോക രാജ്യങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതമായി ഡോ.ഹര്‍ഷ വിശ്വനാഥിന്റെ പഠനവിഷയം.
മൂന്നാം ലോകരാജ്യങ്ങളിലെ യുദ്ധഭൂമികളില്‍ സ്ത്രീകളും പെണ്‍കുട്ടികളും അനുഭവിക്കുന്ന ചൂഷണങ്ങളാണ് ഹര്‍ഷ അനുഭവങ്ങളുടെയും വായനയുടെയും പിന്‍ബലത്തോടെ വിവരിക്കുന്നത്. യാത്രകള്‍ക്കിടയില്‍ ഉണ്ടായ അനുഭവങ്ങള്‍ അവരുടെ എഴുത്തിന് ചൂടും ചൂരും നല്‍കി. ഒരു യാത്രയില്‍ യസീദി വംശജരായ കുടുംബത്തെ പരിചയപ്പെട്ടത് ഹര്‍ഷയ്ക്ക് വലിയ അനുഭവമായിരുന്നു. തകരപ്പാട്ടകൊണ്ടുണ്ടാക്കിയ ഷെഡില്‍ താമസിക്കുന്ന യസീദി വംശജരായ കുടുംബം. ഐഎസ് ഭീകരര്‍ തങ്ങളുടെ രാജ്യത്ത് യസീദികളെ പുറത്താക്കുകയും കൊല്ലുകയും ചെയ്തു. യസീദി വംശത്തില്‍പ്പെട്ട ആണ്‍കുട്ടികളെ ഐഎസ് സൈന്യത്തില്‍ അംഗങ്ങളാക്കും. യസീദി പെണ്‍കുട്ടികളെയും സ്ത്രീകളെയും ലൈംഗിക അടിമകളാക്കിവെയ്‌ക്കും. ചിലപ്പോള്‍ വില്‍ക്കുകയും ചെയ്യും. അവരുടെ വിശേഷ ദിവസങ്ങളില്‍, ആഘോഷവേളകളില്‍ എല്ലാം സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കുന്നത് യസീദി പെണ്‍കുട്ടികളെയാണ്. ഐഎസിന്റെ ക്രൂരപീഢനത്തി്ല്‍ നിന്നും രക്ഷപ്പെട്ട ഒരു കുടുംബത്തെയാണ് ഹര്‍ഷ കണ്ടുമുട്ടിയത്. പിന്നീട് നാദിയ മുറാദിന്റെ “ദ് ലാസ്റ്റ് ഗേള്‍” എന്ന ആത്മകഥ ഹര്‍ഷയ്‌ക്ക് യസീദി പെണ്‍കുട്ടികളുടെ ജീവിതത്തിലേക്ക് കൂടുതല്‍ വെളിച്ചം പകര്‍ന്നു നല്‍കി.
നാദിയ മുറാദ് എന്ന പെണ്‍കുട്ടിയുടെ ആത്മകഥയായിരുന്നു “ദ് ലാസ്റ്റ് ഗേള്‍”. നാദിയ മുറാദ് ഐഎസിന്റെ ക്രൂരതകള്‍ അനുഭവിച്ചറിഞ്ഞ പെണ്‍കുട്ടിയാണ്. രണ്ടാം ഇറാഖ് ആഭ്യന്തര കലാപത്തിന്റെ നാളുകളിലാണ് നാദിയ മുറാദിനെ ഐഎസ് തടവുകാരിയായി പിടിച്ചത്. അതി ക്രൂരമായിരുന്നു ഐഎസിന്റെ തടവുകാലം. ഇറാഖിലെ ആഭ്യന്തരയുദ്ധകാലത്ത് മൊസൂളില്‍ ജീവിച്ചിരുന്ന കാലം. മൊസൂല്‍ ഐഎസ് ഐഎസ് 2014 ജൂണില്‍ പിടിച്ചെടുത്തു. യസീദി സ്ത്രീകള്‍ തുടര്‍ച്ചയായി പലവിധ ആക്രമണങ്ങള്‍ക്ക് വിധേയരായി. ഉയര്‍ന്ന റാങ്കിലുള്ള ഒരു ഐഎസ് ഭീകരന്‍ മുറാദിനെ വിലകൊടുത്ത് വാങ്ങി. ഒരിടത്ത് തടവില്‍ കഴിയുമ്പോള്‍ മുറാദ് രക്ഷപ്പെടാന്‍ ശ്രമം നടത്തി. ജനവാതില്‍ വഴി രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാല്‍ മുറാദിനെ ഐഎസ് കാവല്‍ക്കാര്‍ കയ്യോടെ പിടിച്ചു. പിന്നീട് ക്രൂരമായി ബലാത്സംഗം ചെയ്തു. അങ്ങിനെ വീണ്ടും ഐഎസ് ക്യാമ്പില്‍ എത്തി. അവിടെ വരുന്നവരും പോകുന്നവരും എല്ലാം മുറാദിനെ ബലാത്സംഗം ചെയ്തു. വീണ്ടും മൊസൂലിലുള്ള ആരോ മുറാദിനെ വിലകൊടുത്ത് വാങ്ങി. അവിടെയും ലൈംഗികപീഢനം തന്നെ. അവിടെ നിന്നുമാണ് മുറാദ് രക്ഷപ്പെടുന്നത്. മുറാദിനെ വാങ്ങിയ ആള്‍ വാതില്‍പൂട്ടാതെ പോയ നേരം മുറാദ് രക്ഷപ്പെടുകയായിരുന്നു. അത് അത്ഭുതമാണെന്ന് മുറാദ് ഇപ്പോഴും വിശ്വസിക്കുന്നതു. രക്ഷപ്പെടലില്‍ അവള്‍ തന്റെ ഇളയ ആണ്‍കുഞ്ഞിനെയും കൂടെക്കൂട്ടി. അവന്‍ ഐ എസില്‍ ചേരുമെന്ന് എന്നും മുറാദ് ഭയന്നിരുന്നു. അത് എല്ലാ യസീദി ആണ്‍കുട്ടികളുടെയും വിധിയായിരുന്നു.
ഈ രക്ഷപ്പെടലിന്റെ വിവരണമാണ് പുസ്തകത്തിന്റെ അവസാന ഭാഗം. രണ്ടു മണിക്കൂറോളം മൊസൂലില്‍ അലഞ്ഞുനടന്ന ശേഷം ഒരു കുടുംബത്തെ അവള്‍ സമീപിച്ചു. സഹായത്തിന് അഭ്യര്‍ത്ഥിച്ചു. വ്യാജ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു അവള്‍ രക്ഷപ്പെട്ടത്. ആ കുടുംബത്തോടൊപ്പം അവള്‍ ഇറാഖി ഖുര്‍ദ്ദിസ്ഥാനില്‍ കടന്നു. സുലൈമാനിയ പ്രദേശം വിടാന്‍ കഴിയാത്ത മുറാദ് ഒടുവില്‍ തന്റെ ജീവിത കഥ പാട്രിയോട്ടിക യൂണിയന്‍ ഓഫ് കുര്‍ദ്ദിസ്ഥാന്‍(പിയുകെ) എന്ന സംഘടനയോട് വിവരിച്ചു. ഐഎസ് ഐഎസിനെതിരെ പൊരുതുന്ന സംഘടനയാണ് പാട്രിയോട്ടിക് യൂണിയന്‍ ഓഫ് കുര്‍ദ്ദിസ്ഥാന്‍. അവര്‍ മുറാദിനെ സ്വന്തം നാട്ടിലെ കുടുംബാംഗങ്ങളെ വീണ്ടും കാണാന്‍ അവസരമൊരുക്കി. പക്ഷെ അവിടെ കാത്തിരുന്നത് വലിയ ദുരന്തമാണ്. അമ്മ കൊല്ലപ്പെട്ടു. മരുമകള്‍ കതറീന്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചു. മുറാദിന്റെ ആറ് സഹോദരങ്ങളും ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഒരു മരുമകന്‍ ഐഎസില്‍ ചേര്‍ന്നു. മുറാദിന്റെ പുസ്തകത്തിന് 2018ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.
ഇങ്ങിനെയുള്ള കഥകളും അനുഭവങ്ങളുമാണ് ഹര്‍ഷയുടെ പുസ്തകത്തിന് ആഴവും അഗ്നിയുടെ ചൂടും പകര്‍ന്നത്. അവാര്‍ഡ് ഹര്‍ഷയെ ഇപ്പോള്‍ അറിയപ്പെടുന്ന എഴുത്തുകാരിയാക്കി. ശ്രീലങ്ക, പാകിസ്ഥാന്‍, നൈജീരിയ, സൗദി, ഈജിപ്ത്, ബംഗ്ലദശ്, കൊറിയ, ലിബിയ, സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതങ്ങള്‍ ഹര്‍ഷ പഠനവിധേയമാക്കി. രാത്രിയും പകലും നടത്തിയ നിരവധി യാത്രാനുഭവങ്ങളില്‍ നിന്നും ഹര്‍ഷ സൈക്കോ സ്‌പെഷ്യല്‍ കണ്‍സിസ്റ്റന്‍സീസ് എന്ന സിദ്ധാന്തമുണ്ടാക്കി. മനുഷ്യന്റെ മാനസികാഘാതങ്ങള്‍ ഏതെങ്കിലുമൊരു സ്ഥലം, സമയം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് സിദ്ധാന്തത്തില്‍ പറയുന്നു. ഇപ്പോള്‍ കായംകുളം എംഎസ്എം കോളെജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: