തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയുടേയും ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ മാറ്റിവെച്ചതായിരുന്നു. നിയന്ത്രണങ്ങള്‍ക്കിടയിലാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. പരീക്ഷ നടന്ന് ഒരുമാസത്തിനുള്ളിലാണ് ഇപ്പോള്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു. www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in,www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാന്‍ സാധിക്കും.
പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്‌ക്കായി ഡിസംബര്‍ രണ്ടിനകം വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കണം. പ്രിന്‍സിപ്പള്‍മാര്‍ ഡിസംബര്‍ മൂന്നിനകം അപേക്ഷ അപ്ലോഡ് ചെയ്യണം. പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്‌ക്ക് 100 രൂപയും, ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് പേപ്പര്‍ ഒന്നിന് ഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: