Categories: Kerala

സംസ്ഥാനത്ത് സ്‌കൂള്‍ അധ്യയനം വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ; തീരുമാനം ആരോഗ്യവകുപ്പ് നിര്‍ദേശം കൂടി പരിഗണിച്ച്

മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് സ്‌കൂള്‍ അധ്യയനം വൈകിട്ട് വരെയാക്കാന്‍ തീരുമാനിച്ചത്.

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവര്‍ത്തനം വൈകുന്നേരം വരെയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ. ഇപ്പോള്‍ ഉച്ചവരെയാണ് ക്ലാസുകള്‍. ഉച്ചവരെമാത്രം ക്ലാസുകള്‍ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നണ്  ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചത്. 

മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് സ്‌കൂള്‍ അധ്യയനം വൈകിട്ട് വരെയാക്കാന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് കൂടി പരിഗണച്ച ശേഷമാകും സര്‍ക്കാര്‍ തീരുമാനമെടുക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക