Categories: Main Article

യുവതലമുറയെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ വടിവെട്ടി, അടിതെറ്റി ‘കോടീശ്വരന്‍’ ക്രിപ്‌റ്റോ കറന്‍സി; സാമ്പത്തിക അച്ചടക്കവാളില്‍ മുറിയുമോ ലോകം?

വിപണിയുടെ ചാഞ്ചാട്ടത്തിന് അനുസരിച്ച് വളരെ പെട്ടന്ന് നേട്ടങ്ങളും അതുപോലെ തന്നെ നഷ്ടങ്ങളും സംഭവിക്കാവുന്ന ഒന്നാണ് ക്രിപ്‌റ്റോ മാര്‍ക്കറ്റ്. മാര്‍ക്കറ്റിന്റെ പ്രാരംഭ ഘട്ടമായത്തിനാല്‍ തന്നെ ഇത് അസ്ഥിരമാണ്. നിരവധി എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകള്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങാനും വില്‍ക്കാനും അവസരം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രിപ്‌റ്റോ കറന്‍സിയേക്കുറിച്ച് നിരവധി സംശയങ്ങളാണ് ഉയരുന്നതും. അത്തരത്തില്‍ ക്രിപ്‌റ്റോകറന്‍സിയേക്കുറിച്ചുള്ള ചില സംശയങ്ങള്‍ പരിശോധിക്കാം.

ലോക ശക്തിയായി കുതിക്കുന്ന ഭാരതം സാമ്പത്തിക അച്ചടക്കത്തിന്റെ പാതയിലാണ്. നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള പേരാട്ടത്തിലൂടെ കള്ളപ്പണക്കാരെ വരുതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. വിപണിയിലെ ഒരോ കൈമാറ്റത്തിനും മോദി സര്‍ക്കാരിന്റെ കൈയ്യില്‍ കണക്കുകളുണ്ട്. അതിനാല്‍ തന്നെ കൊവിഡാനന്തര ലോകത്ത് വന്‍ സാമ്പത്തിക ശക്തികള്‍ തകര്‍ന്ന് അടിഞ്ഞപ്പോഴും ഭാരതം തല ഉയര്‍ത്തി പിടിച്ചു നിന്നു. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഒരുശക്തിക്കു മുന്നിലും തകരില്ലെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ വിപണിയിലേക്ക് കേന്ദ്രം പണം ഒഴുക്കുകയാണ്. അതിനിടെയാണ് ക്രിപ്‌റ്റോ കറന്‍സികളെന്ന വെര്‍ച്വല്‍ നാണയങ്ങളുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇന്ത്യയിലെ പലര്‍ക്കും ഈ പേര് സുപരിചിതമല്ലെങ്കിലും ലോക വിപണിയില്‍ പ്രസിദ്ധമാണ്. ഓഹരി വിപണി, മ്യുച്വല്‍ ഫണ്ടോ പോലെയല്ല ക്രിപ്‌റ്റോ കറന്‍സികള്‍. ലോകത്തിലെ ഏറ്റവും വലിയ ഇവി കമ്പനി ഉടമയും സമ്പന്നരുടെ പട്ടികയില്‍ ഒന്നാമനുമായ എലോണ്‍ മസക്കിന്റെ ട്വീറ്റിനെ തുടര്‍ന്നാണ് അന്തരാഷ്‌ട്ര തലത്തില്‍ ക്രിപ്‌റ്റോ മാര്‍ക്കറ്റ് സജീവമാക്കുന്നത്.

വിപണിയുടെ ചാഞ്ചാട്ടത്തിന് അനുസരിച്ച് വളരെ പെട്ടന്ന് നേട്ടങ്ങളും അതുപോലെ തന്നെ നഷ്ടങ്ങളും സംഭവിക്കാവുന്ന ഒന്നാണ് ക്രിപ്‌റ്റോ മാര്‍ക്കറ്റ്. മാര്‍ക്കറ്റിന്റെ പ്രാരംഭ ഘട്ടമായത്തിനാല്‍ തന്നെ ഇത് അസ്ഥിരമാണ്. നിരവധി എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകള്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങാനും വില്‍ക്കാനും അവസരം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രിപ്‌റ്റോ കറന്‍സിയേക്കുറിച്ച് നിരവധി സംശയങ്ങളാണ് ഉയരുന്നതും. അത്തരത്തില്‍ ക്രിപ്‌റ്റോകറന്‍സിയേക്കുറിച്ചുള്ള ചില സംശയങ്ങള്‍ പരിശോധിക്കാം.

എന്താണ് ക്രിപ്‌റ്റോ കറന്‍സി എന്നത് തന്നെയാകും എല്ലാവരിലും ഉയരുന്ന ചോദ്യം?. ലളിതമായി പറഞ്ഞാല്‍ ഇതു ഒരു ഡിജിറ്റല്‍ പണമാണ്. ഇതിനെ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ലെങ്ങിലും മൂല്യമുണ്ടാകും. മറ്റേത് ഡിജിറ്റല്‍ പണം പോലെയും എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകള്‍ വഴി ഏത് ക്രിപ്‌റ്റോ കറന്‍സിയും രൂപയിലേക്കോ മറ്റു കറന്‍സികളിലേക്കോ മാറ്റാനാകും.

ക്രിപ്‌റ്റോ കറന്‍സികള്‍ നിലവില്‍ വന്നിട്ട് അധികം കാലമായില്ല, അവയുടെ കൃത്യമായ ഉപയോഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്വര്‍ണ്ണം, റിയല്‍ എസ്‌റ്റേറ്റ് പോലുള്ള ആസ്തികളുടെ മൂല്യത്തിന്റെ സ്‌റ്റോറായി ഇതിനെ താരതമ്യം ചെയ്യാം. കൂടുതല്‍ ആളുകള്‍ ഈ നാണയങ്ങള്‍ കൈവശം വയ്‌ക്കാന്‍ തുടങ്ങുമെന്നതിനാല്‍, കാലക്രമേണ മൂല്യം വര്‍ദ്ധിക്കുകയും കൂടുതല്‍ ഉപയോഗം ഉണ്ടാകുകയും ചെയ്യുമെന്നതാണ് മാര്‍ക്കറ്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിവിധ എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ക്രിപ്‌റ്റോ കറന്‍സികള്‍ ട്രേഡ് ചെയ്യുന്നത്. നിക്ഷേപകര്‍ക്ക് ഗൂഗില്‍ പ്ലേസ്‌റ്റോര്‍, ആപ്പ് സ്‌റ്റോര്‍ എന്നീ ആപ്പുകള്‍ വഴി ക്രിപ്‌റ്റോ കറന്‍സി ട്രേഡിങ്ങ് അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഷെയര്‍ മാര്‍ക്കറ്റിലെ പോലെ ആപ്പുകളില്‍ സൈന്‍ അപ്പ് ചെയ്ത് കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം വാലറ്റിലേക്ക് പണം കൈമാറ്റി ഇഷ്ടമുള്ള കോയിനുകള്‍ വാങ്ങാം.

വാസിര്‍ എക്‌സ്, സെബ്‌പേ, കോയിന്‍സ്വിച്ച് കുബെര്‍, കോയിന്‍ഡിസിഎക്‌സ് ജിഒ എന്നിവയാണ് പ്രശസ്തമായ ഇന്ത്യന്‍ പ്ലാറ്റ്‌ഫോമുകള്‍. കോയിന്‍ ബേസ്, ബിനാന്‍സ് തുടങ്ങിയ അന്താരാഷ്‌ട്ര വ്യാപാര പ്ലാറ്റ്‌ഫോമുകളിലൂടെ നിക്ഷേപകര്‍ക്ക് ബിറ്റ് കോയിനുള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാം. ബിറ്റ്‌കോയിനു പുറമെ എതേറിയം, കാര്‍ഡാനം, റിപ്പിള്‍, ഡോജ്‌കോയിന്‍ എന്നീ ക്രിപ്‌റ്റോകറന്‍സികളും പ്രശസ്തമാണ്. ഇന്ത്യയില്‍ നിന്നും സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കുമെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെ ഏകദേശം ഒരു വര്‍ഷമായി മുന്നേറിയിരുന്ന പല കോയിനുകള്‍ക്കും വന്‍ ഇടിവാണ് സംഭവിച്ചത്.

നിരോധനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അടിസ്ഥാനമാക്കിയാണ് നിലനില്‍ക്കുന്നത്. മറ്റു പണം ഇടപാടുകളേക്കാള്‍ തട്ടിപ്പിന് സാധ്യതയുള്ള ഒരു വിപണിയാണിത്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നിയപരമാക്കാത്തത്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് പുറത്താണ് ക്രിപ്‌റ്റോകറന്‍സി വിപണി.

ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കു രാജ്യത്തു നിയന്ത്രണം വേണമെന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന് തന്നെ ഭീഷണിയാകുമെന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് ഉന്നതതലയോഗം ചേര്‍ന്നത്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളിലൂടെ യുവാക്കളെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമമെന്നു യോഗം വിലയിരുത്തിയിരുന്നു. അമിത വാഗ്ദാനത്തിലൂടെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തടയേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ചര്‍ച്ചയായിരുന്നു.

അനിയന്ത്രിതമായ ക്രിപ്‌റ്റോ മാര്‍ക്കറ്റുകള്‍ കള്ളപ്പണം വെളുപ്പിക്കലിനും ഭീകര പ്രവര്‍ത്തനത്തിനു ധനസഹായം നല്‍കുന്നതിനുമുള്ള വഴികളാകാന്‍ അനുവദിക്കാനാകില്ല. ക്രിപ്‌റ്റോ കറന്‍സികള്‍ അനുവദിക്കുന്നതിനെതിരെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു കേന്ദ്രീകൃത ബാങ്ക് നിയന്ത്രിക്കാനില്ലാത്തതിനാല്‍ ഏതു സാമ്പത്തിക വ്യവസ്ഥയ്‌ക്കും അവ ഗുരുതരമായ ഭീഷണിയാണെന്ന് അദ്ദേഹം പറയുന്നത്. കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ വിപണി റെഗുലേറ്ററായ സെബി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ക്രിപ്‌റ്റോ കറന്‍സികളെ പറ്റിയും ക്രിപ്‌റ്റോ നിക്ഷേപങ്ങളെ പറ്റിയും ഉപയോക്താക്കള്‍ക്ക് സാമ്പത്തിക ഉപദേശകരും ബാങ്കുകളും അധികം ഉപദേശം നല്‍കേണ്ടെന്നു വിപണി റെഗുലേറ്ററായ സെബി പറയുന്നത്.

ക്രിപ്‌റ്റോകള്‍ക്കു പുറമേ ഡിജിറ്റല്‍ സ്വര്‍ണത്തിലും അധികം നിര്‍ദേശങ്ങള്‍ വേണ്ടെന്നു സെബി വ്യക്തമാക്കി. കൃത്യമായ നിയമവ്യവസ്ഥകളില്ലാതെ നടത്തുന്ന ഇത്തരം ഇടപാടുകളെ നിരുത്സാഹപ്പെടുത്തുകയാണു സെബിയുടെ ലക്ഷ്യം. രജിസ്റ്റര്‍ ചെയ്ത ചില നിക്ഷേപ ഉപദേശക കമ്പനികള്‍ ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപം നടത്തുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഉത്തരവെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1992 ലെ ചട്ടപ്രകാരം നടപടിയെടുക്കുമെന്നും സെബി പറയുന്നു.

സെബിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഡിജിറ്റല്‍ സ്വര്‍ണ വ്യാപാരത്തിനായി ഒരുക്കിയ പ്ലാറ്റ്‌ഫോം നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍.എസ്.ഇ) നേരത്തെ പിന്‍വലിച്ചിരുന്നു. സെബിയുടെ നീക്കത്തോടെ ക്രിപ്‌റ്റോ നിക്ഷേപകരുടെ ആശങ്ക വര്‍ധിക്കുകയാണ്. ഇനി ക്രിപ്‌റ്റോ നിക്ഷേപകരുടെ കണ്ണുകള്‍ മോദി സര്‍ക്കാരിന്റെ പാര്‍ലമെന്റിലെ നീക്കങ്ങളിലേക്കാണ്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ക്രിപ്‌റ്റോ കറന്‍സി നിയന്ത്രണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടുവരികയാണ്. രാജ്യത്തെ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെയാണ് നിരോധിക്കാണ് കേന്ദ്രം ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നവംബര്‍ 29നാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത്. ക്രിപ്‌റ്റോ ഇടപാടുകളെ നിയന്ത്രിക്കാനായി ഒരു സംവിധാനം കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം.

വിര്‍ച്വല്‍ കറന്‍സിയായി അറിയപ്പെടുന്ന ക്രിപ്‌റ്റോ കറന്‍സി. ഇപ്പോഴത്തെ രൂപത്തില്‍ ബില്‍ പാസാക്കിയാല്‍ ഭൂരിഭാഗം സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളും നിരോധിക്കപ്പെടും. ആര്‍ബിഐ ഔദ്യോഗികമായി ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കാനും സാധ്യതയുണ്ട്. മോദി സര്‍ക്കാര്‍ ക്രിപ്‌റ്റോ കറന്‍സി നിരോധിക്കുമെന്ന് അറിഞ്ഞതോടെ വന്‍ ഇടിവാണ് മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്. ബിറ്റ് കോയിന്‍ മൂല്യം 18.53 ശതമാനം ഇടിഞ്ഞു. ടെഥര്‍ 18.29 ശതമാനവും ഇടിഞ്ഞു. ഇഥിറിയം 15.58 ശതമാനമാണ് ഇടിഞ്ഞത്. ഇവരുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് വിലയിരുത്തല്‍. പലരും ക്രിപ്‌റ്റോ കറന്‍സിയെ ഇനിയും സുരക്ഷിതമായി കാണാനും സാധ്യതയില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക