Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ. രാഘവ വാര്യര്‍ക്ക് വീണ്ടും നിയമനം; നടപടി യുജിസി ചട്ടം ലംഘിച്ച്; ഇടതു ഫ്രാക്ഷനുള്‍ക്കിടയില്‍ അതൃപ്തി

'മോന്‍സണ്‍ ചെമ്പോല വ്യാഖ്യാനിച്ച' ഡോ. രാഘവ വാര്യര്‍ക്ക് ഡയറക്ടര്‍ സ്ഥാനം നീട്ടി നല്‍കണമെന്ന് ഡോ. രാജന്‍ ഗുരുക്കളാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. വ്യാജച്ചെമ്പോലയില്‍ ഡോ. രാഘവ വാര്യരുടെ പേരില്‍ അന്വേഷണം നടക്കുമ്പോള്‍ അദ്ദേഹത്തെ ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതാണ് നല്ലതെന്നും ഇക്കൂട്ടര്‍ പറഞ്ഞു. ഡീന്‍ ചുമതലയും ഡോ. വാര്യര്‍ക്ക് നല്‍കിയിട്ടുണ്ട്. രാജന്‍ ഗുരുക്കളുടെ ഇഷ്ടക്കാരനും ശിഷ്യനുമായ കണ്ണൂരിലെ ഇടതു ചരിത്രകാരന്‍ ഡോ.സി. ബാലനെയും സമിതിയില്‍ ഉള്‍പ്പെടുത്തി.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Nov 7, 2021, 12:36 pm IST
in Kerala

കണ്ണൂര്‍: തൃപ്പൂണിത്തുറയിലെ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടറുടെ കാലാവധി ഡോ. എം.ആര്‍. രാഘവ വാര്യര്‍ക്ക് നീട്ടി നല്‍കിയതില്‍ ഇടത് ബുദ്ധിജീവികള്‍ക്കിടയില്‍ കടുത്ത അതൃപ്തി. എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടറും ഇടതു ചരിത്രകാരനുമായ ഡോ. കെ.എന്‍. ഗണേഷിനെ നിയമിക്കണമെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷം വാദിച്ചത്. പഴയ വിഎസ്പക്ഷ ബുദ്ധിജീവികളും പിന്തുണച്ചു. എന്നാല്‍ ഡോ. രാജന്‍ ഗുരുക്കളും ഡോ. സുനില്‍.പി. ഇളയിടവും നയിക്കുന്ന ബുദ്ധിജീവി ഗ്രൂപ്പ് ഉറച്ച നിലപാടെടുക്കുകയായിരുന്നു.  

‘മോന്‍സണ്‍ ചെമ്പോല വ്യാഖ്യാനിച്ച’ ഡോ. രാഘവ വാര്യര്‍ക്ക് ഡയറക്ടര്‍ സ്ഥാനം നീട്ടി നല്‍കണമെന്ന് ഡോ. രാജന്‍ ഗുരുക്കളാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. വ്യാജച്ചെമ്പോലയില്‍ ഡോ. രാഘവ വാര്യരുടെ പേരില്‍ അന്വേഷണം നടക്കുമ്പോള്‍ അദ്ദേഹത്തെ ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതാണ് നല്ലതെന്നും ഇക്കൂട്ടര്‍ പറഞ്ഞു. ഡീന്‍ ചുമതലയും ഡോ. വാര്യര്‍ക്ക് നല്‍കിയിട്ടുണ്ട്. രാജന്‍ ഗുരുക്കളുടെ ഇഷ്ടക്കാരനും ശിഷ്യനുമായ കണ്ണൂരിലെ ഇടതു ചരിത്രകാരന്‍ ഡോ.സി. ബാലനെയും സമിതിയില്‍ ഉള്‍പ്പെടുത്തി.

ദേശാഭിമാനി വാരിക പത്രാധിപരായ സി.പി. അബൂബക്കറേയും പ്രൊഫ. ജോസഫ് അഗസ്റ്റ്യനേയും ഗവേണിങ് ബോഡിയില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ഭരണ സമിതിയില്‍ ഡോ. വാര്യരുടെ നിലപാടുകളോട് അബൂബക്കര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നതാണ് കാരണം. 17 അംഗങ്ങളുള്ള പുതിയ ഭരണസമിതിയില്‍ ഡോ. സി. ബാലന്‍, കണ്ണൂര്‍ വാഴ്‌സിറ്റി ചരിത്ര വിഭാഗം മുന്‍ മേധാവി ഡോ. പവിത്രന്‍, ഡോ. അഷറഫ് കടയ്‌ക്കല്‍, ഏബ്രഹാം മാത്യു എന്നിവരാണുള്ളത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നോമിനി

യാണ് ഡോ. അഷറഫ്. സാംസ്‌കാരിക മന്ത്രിയുടെ നോമിനി പത്തനംതിട്ടയിലെ ഏബ്രഹാം മാത്യുവും. വിസിമാരും പുരാരേഖ, പുരാവസ്തു ഡയറക്ടര്‍മാരും വിദ്യാഭ്യാസ, ധനകാര്യ, മ്യൂസിയം  പ്രതിനിധികളും ഭരണസമിതിയിലുണ്ട്. ഡോ. ഗുരുക്കളും ഡോ. ഇളയിടവും ചേര്‍ന്ന അച്ചുതണ്ടാകും കാര്യങ്ങള്‍ നിയന്ത്രിക്കുക. ഡോ. വാര്യര്‍ക്ക് ഒപ്പിടുന്ന ജോലിയേയുള്ളു.  

അസാധാരണ സാഹചര്യത്തില്‍ എഴുപതു കഴിഞ്ഞവരെ ഇത്തരം പദവികളില്‍ നിയമിക്കാമെന്ന യുജിസി ചട്ടപ്രകാരമാണ് രാഘവ വാര്യരെ ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത്. എന്നാല്‍, ചട്ടപ്രകാരം വിദഗ്ധനെ ഒരു ടേമില്‍ ഒരു തസ്തികയില്‍ മാത്രമേ നിയമിക്കാന്‍ ചട്ടം അനുശാസിക്കുന്നുള്ളൂ. ഇവിടെ പൈതൃക പഠനം ഡയറക്ടര്‍ ജനറല്‍ സ്ഥാനവും ഡീന്‍ സ്ഥാനവും മലയാളം സര്‍വ്വകലാശാലയിലെ വിസിറ്റിങ് പ്രൊഫസര്‍ സ്ഥാനവും നല്‍കിയിരിക്കുകയാണ് രാഘവ വാര്യര്‍ക്ക്. ഏതെങ്കിലും ഒരു സ്ഥാനമേ ഒരു സമയം വഹിക്കാന്‍ പാടുള്ളൂ. മാത്രമല്ല ഡോ. വാര്യര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊ

ഫസറായിരുന്നില്ല. താളിയോല വായിക്കാനും മറ്റുമായി ഡോ. എം.ജി.എസ്. നാരായണന്റെ കാലത്ത് ഇന്‍സ്ട്രക്ടറായാണ് ഗണപത് ഹൈസ്‌കൂള്‍ മാഷായിരുന്ന ഡോ. വാര്യരെ നിയമിച്ചത്. ഇങ്ങനെയൊരാളെ നിയമിക്കാന്‍ മാത്രം അസാധാരണ സാഹചര്യം എന്താണെന്നാണ് ചരിത്രകാരന്മാരും ബുദ്ധിജീവികളും ചോദിക്കുന്നത്.

Tags: ലംഘനംനിയമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ സ്‌ക്വാഡുകള്‍

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോളജില്‍ സിപിഎം നേതാവിന്റെ ഭാര്യക്ക് ചട്ടങ്ങള്‍ മറികടന്ന് നിയമനം

നാലുവര്‍ഷത്തെ കോടതി നടപടികള്‍ക്കു ശേഷം കുനിശ്ശേരിയിലെ വീട്ടിലെത്തിയ ഭാരതിയമ്മ
Kerala

ആളുമാറി അറസ്റ്റ്: കോടതി കയറിയിറങ്ങിയ ഭാരതിയമ്മ നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനം

India

സിവില്‍ സര്‍വീസിലെ പുരുഷ ഉദ്യോഗസ്ഥര്‍ക്ക് ശിശുപരിപാലനത്തിന് ഇനി ശമ്പളത്തോടെയുള്ള അവധി,​ കേന്ദ്രം ഉത്തരവിറക്കി; സിംഗിള്‍ പാരന്റിന് ഗുണകരം

Kerala

നടന്‍ സുരാജ് വെഞ്ഞാറമൂട് ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്; കാരണം അലക്ഷ്യമായി വാഹനമോടിച്ചത്

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.