Categories: Sports

പിആര്‍ ശ്രീജേഷ് ഉള്‍പ്പെടെ 12 പേര്‍ക്ക് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്ന പുരസ്‌കാരം; ഇന്ത്യയുടെ അഭിമാന താരങ്ങളെ ആദരിച്ച് കേന്ദ്ര സര്‍ക്കാര്‍

Published by

ന്യൂദല്‍ഹി:  രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു. ടോക്കിയോ ഒളിംപിക്‌സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ടീമിന്റെ മലയാളി ഗോള്‍ കീപ്പര്‍ പി. ആര്‍. ശ്രീജേഷ് ഉള്‍പ്പടെ 12 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം എന്ന് നാമകരണം ചെയ്ത ശേഷമുള്ള ആദ്യപുരസ്‌കാരമാണിത്.

ടോക്കിയോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവി കുമാര്‍ ദഹിയ, ബോക്‌സിങ്ങില്‍ വെങ്കലം നേടിയ ലവ്‌ലിന ബോള്‍ഗൊഹെയിന്‍, പാരാലിമ്പ്യന്മാരായ അവനി ലേഖര, സുമിത് ആന്റില്‍, പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, മനീഷ് നര്‍വാള്‍, ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ഹോക്കി താരം മന്‍പ്രീത് സിങ് എന്നീ കായിക താരങ്ങളാണ് ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം നേടിയത്.

ക്രിക്കറ്റ് താരം ശിഖര്‍ ദവാന്‍, ബോക്സിങ് താരം സിംരന്‍ജിത് കൗര്‍, അര്‍പിന്ദര്‍ സിങ്, ഹോക്കി താരം മോനിക്ക തുടങ്ങി 35 താരങ്ങള്‍ അര്‍ജുന അവാര്‍ഡ് നേടി. ടി.പി. ഔസേപ്പ് (അത്ലറ്റിക്സ്), സര്‍ക്കാര്‍ തല്‍ വാര്‍, സര്‍പാല്‍ സിങ്, അഷന്‍ കുമാര്‍, തപന്‍ കുമാര്‍ തുടങ്ങിയവര്‍  ദ്രോണാചാര്യ പുരസ്‌കാരം(ലൈഫ് ടൈം അച്ചീവ് മെന്റ്) രാധാകൃഷ്ണന്‍ നായര്‍, സുബ്രഹ്മണ്യന്‍ രാമന്‍ തുടങ്ങിയ അഞ്ചുപേര്‍ ദ്രോണാചാര്യ പുരസ്‌കാരം(റെഗുലര്‍ കാറ്റഗറി) നേടി. 

ടി.പി. ഔസേപ്പ് (അത്‌ലറ്റിക്‌സ്),  ദ്രോണാചാര്യ പുരസ്‌കാരം(ലൈഫ് ടൈം അച്ചീവ് മെന്റ്

ലൈഫ് ടൈം അച്ചീവ് മെന്റ് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് കെ.സി. ലേഖ, വികാസ് കുമാര്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ അര്‍ഹരായി. ഈ മാസം 13ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.  12 പേര്‍ക്ക് ആദ്യമായാണ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിക്കുന്നത്.

നീരജ് ചോപ്ര- അത്‌ലറ്റിക്‌സ്, 

രവി കുമാര്‍- ഗുസ്തി,

 ലവ്‌ലിന – ബോക്‌സിംഗ്, 

ശ്രീജേഷ് പി.ആര്‍- ഹോക്കി,

 ആവണി ലേഖാര – പാരാ ഷൂട്ടിംഗ്,

 സുമിത് അന്തില്‍ -പാരാ അത്‌ലറ്റിക്‌സ്, 

പ്രമോദ് ഭഗത്- പാരാ ബാഡ്മിന്റണ്‍, 

കൃഷ്ണ നഗര്‍ – പാരാ ബാഡ്മിന്റണ്‍, 

മനിഷ് നര്‍വാള്‍ – പാരാ ഷൂട്ടിംഗ്, 

മിതാലി രാജ്- ക്രിക്കറ്റ്, 

സുനില്‍ ഛേത്രി – ഫുട്ട്ബാള്‍, 

മന്‍പ്രീത് സിംഗ്- ഹോക്കി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക