രാജാവ് ആകേണ്ടിയിരുന്നവൻ”—കേട്ടാൽ എന്താണ് തോന്നുക? “ദി ഗാർഡിയൻ” പത്രം വാരിയംകുന്നത്ത് കുഞ്ഞാമ്മദ് ഹാജിയെ പ്രശംസിച്ചതാണെന്നു തോന്നും, അല്ലേ?
എന്നാൽ സംഗതി അതല്ല. മലബാർ കലാപം സ്വാതന്ത്ര്യസമരം അല്ലെന്നും അത് ഹിന്ദുവിരുദ്ധമായിരുന്നെന്നും മാപ്പിള രാജ്യസ്ഥാപനം ആയിരുന്നു അതിന്റെ ലക്ഷ്യമെന്നും വ്യക്തമാക്കുന്ന വാർത്തയാണത്. “ദി ഗാർഡിയൻ” അന്ന് “ദി മാഞ്ചസ്റ്റർ ഗാർഡിയൻ” ആയിരുന്നു.
“ഏറനാട്ടിൽ മാപ്പിളരാജ്യം സ്ഥാപിക്കാൻ ശ്രമിച്ച വിമതൻ കുഞ്ഞാമ്മദ് ഹാജിയെയും മറ്റ് ആറുപേരെയും വെടിവച്ചുകൊന്നു” എന്നതാണ് വാർത്ത. ഹാജി ജനുവരി 12ന് പൊലീസിനു കീഴടങ്ങിയെന്നും, ശേഷം മലപ്പുറത്ത് ആയിരുന്നു വിചാരണ നടപടികൾ എന്നുമാണ് ഉള്ളടക്കം. തലക്കെട്ട് പോലും “വിമത മാപ്പിള തലവനെ വെടിവച്ചുകൊന്നു” എന്നാണ്. A MAN WHO WOULD BE KING എന്നുവച്ചാൽ അയാളുടെ വിമതപ്രവർത്തനം വിജയിച്ചിരുന്നെങ്കിൽ ആൾ മാപ്പിളരാജ്യത്തെ രാജാവാകുമായിരുന്നു എന്നുമാത്രം. പണ്ട് ബിബിസിയിലെ ഒരു വാർത്ത OSAMA BIN LADEN ‘INNOCENT’ എന്നായിരുന്നു. അത് ബിബിസിയുടെ അഭിപ്രായം ആയിരുന്നില്ല; 1998ലെ ഈസ്റ്റ് ആഫ്രിക്കൻ എംബസി ബോംബിങ്ങിന്റെ സൂത്രധാരനായ ലാദനെക്കുറിച്ചുള്ള താലിബാന്റെ അഭിപ്രായം ആയിരുന്നു! ലാദനെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ കവറിൽ ആ തലക്കെട്ട് കൊടുത്താൽ എങ്ങനെയുണ്ടാവും—OSAMA BIN LADEN ‘INNOCENT’ — BBC, 21 NOVEMBER 1998.
ഇനി ഇതേദിവസം ഇതോടൊപ്പം മറ്റൊരു വാർത്ത കൂടി “ദി ഗാർഡിയൻ” കൊടുത്തിരുന്നു. മലബാർ കലാപം ഹിന്ദുവിരുദ്ധമായിരുന്നു എന്നു വ്യക്തമായി കാണിക്കുന്ന വാർത്തയാണ് അത്. “വിമതസംഘങ്ങൾ പിരിഞ്ഞുപോകുന്നു; ക്ഷേത്രത്തിലെ ഏറ്റുമുട്ടലിൽ വിമതസംഘത്തെ തുടച്ചുനീക്കി” എന്നാണ് തലക്കെട്ട്. എവിടെയുണ്ടായ ഏറ്റുമുട്ടലിൽ—ക്ഷേത്രത്തിലുണ്ടായ ഏറ്റുമുട്ടലിൽ!
വാർത്തയുടെ ഏകദേശ പരിഭാഷ ചുവടെ:
“ജനുവരി 15ന് അവസാനിച്ച ആഴ്ചയിൽ മലബാറിലെ സൈനിക സ്ഥിതിയെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ട് പ്രകാരം സൈനിക നടപടികൾ അരിക്കിയാടിന്റെ സമീപപ്രദേശങ്ങളിലും ബേപ്പൂർ നദിയുടെ വടക്ക്, വടക്കൻ ഏറനാട്ടിലുമായി ചുരുങ്ങിയിട്ടുണ്ട്. ഇവിടെ വിമത നേതാക്കളായ കൊന്നാറ തങ്ങൾ, അരോക്കർ മുസലിയാർ എന്നിവർ സാമാന്യം പിന്തുണയോടെ ഇപ്പോഴും പുറത്തുണ്ട്.
“ബാക്കിയുള്ള സംഘങ്ങൾ മിക്കവാറും പിരിഞ്ഞുപോയി. മൂന്ന് നേതാക്കളെ പൊലീസ് പിടികൂടുകയും, കൊലപാതകികളായ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
“മധ്യ ഏറനാട്ടിലെ വണ്ടൂർ പ്രദേശത്ത് മതഭ്രാന്തോടെ പൊരുതിയ ഒരു സംഘം വിമതരെ ഒരു ക്ഷേത്രത്തിനുള്ളിൽ വച്ച് കൊലപ്പെടുത്തി.
“ചില സ്ഥലങ്ങളിൽ മാപ്പിളമാർ ഇപ്പോൾ പൊലീസുകാർക്ക് ചില സഹായം ചെയ്യുന്നുണ്ട്. ചില പ്രദേശങ്ങളിലൊഴികെ ചെറിയതോതിൽ ഹിന്ദുക്കൾ അവരുടെ വീടുകളിലേക്ക് തിരിച്ചുവരുന്നുണ്ട്.”
ഇനി ഈ വാർത്തകളുടെ അടിസ്ഥാനത്തിൽ ചില സന്ദേഹങ്ങൾ:
[1] ഏറനാട്ടിൽ എന്ത് സ്ഥാപിക്കാൻ ആയിരുന്നു ഹാജിയുടെ ശ്രമം—മാപ്പിളരാജ്യം. അതെന്താ സ്വാതന്ത്ര്യസമരം ഒരു മതത്തിനുവേണ്ടി ആയിരുന്നോ?
[2] സൈന്യവും വിമതരും തമ്മിൽ എവിടെയായിരുന്നു ഏറ്റുമുട്ടൽ—ക്ഷേത്രത്തിൽ. ആഹാ, ക്ഷേത്രത്തിലാണോ സ്വാതന്ത്ര്യസമരം?
[3] പൊലീസ് ആരെ അറസ്റ്റ് ചെയ്തു—കൊലപാതകികളെ. സ്വാതന്ത്ര്യസമരത്തിൽ നാട്ടുകാരുടെ കൊലപാതകമോ?
[4] സൈന്യം ആരെ കൊലപ്പെടുത്തി—മതഭ്രാന്തോടെ പൊരുതിയവരെ. സ്വാതന്ത്ര്യസമരത്തിൽ എന്തിനാണ് മതഭ്രാന്ത്?
[5] സൈന്യം മതഭ്രാന്തരെ എവിടെവച്ച് കൊലപ്പെടുത്തി—ക്ഷേത്രത്തിനുള്ളിൽ വച്ച്. അതെന്താ ബ്രിട്ടീഷ് പൂജാരിമാർക്കെതിരെ സ്വാതന്ത്ര്യസമരം ചെയ്യാനാണോ വിമതർ ക്ഷേത്രത്തിൽ കയറിയത്?
[6] എല്ലായിടത്തും മാപ്പിളമാർ പൊലീസിനെ സഹായിക്കുന്നുണ്ടോ—ഇല്ല, ചില സ്ഥലങ്ങളിൽ. അതെന്താ എല്ലായിടത്തും സഹായിക്കാത്തത്? ഭയന്നിട്ടാണോ?
[7] ഇതുവരെ സഹായം ചെയ്തിരുന്നോ—ഇല്ല, ഇപ്പോൾ ചെയ്യുന്നു. അതെന്താ മിക്ക നേതാക്കളും അകത്താകുകയും അണികൾ പിരിഞ്ഞുപോകുകയും ചെയ്തപ്പോൾ മാത്രം സഹായിക്കുന്നത്? ഭയന്നിട്ടാണോ?
[8] ആരാണ് വീടുകളിലേക്ക് തിരിച്ചുവരുന്നത്—ഹിന്ദുക്കൾ. അതെന്താ അവർ കൂട്ടത്തോടെ ഉപ്പുസത്യാഗ്രഹത്തിന് പോയതായിരുന്നോ?
[9] അപ്പോൾ ഹിന്ദുക്കൾക്ക് വീടുവിട്ട് പോകേണ്ടിവന്നോ—തീർച്ചയായും. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഹിന്ദുക്കൾക്ക് വീടുവിട്ട് പോകേണ്ട സാഹചര്യം എന്തായിരുന്നു?
[10] എല്ലാ പ്രദേശത്തും ഹിന്ദുക്കൾ തിരികെ വന്നുതുടങ്ങിയോ—ഇല്ല, ചില പ്രദേശങ്ങളിൽ ഇനിയും എത്തിയിട്ടില്ല. അതെന്താ അവിടെ വിമതർ പിടിയിൽ ആകാത്തതു കൊണ്ടാണോ?
[11] ഹിന്ദുക്കൾ പൂർണ്ണമായും എത്തിത്തുടങ്ങിയോ—ഇല്ല, ചെറിയതോതിൽ മാത്രം. അതെന്താ ഭയന്നിട്ടാണോ?
[12] ഇതിൽ എവിടെയെങ്കിലും സ്വാതന്ത്ര്യ സമരമെന്നോ കർഷക സമരമെന്നോ കണ്ടോ—ഏയ് അതില്ല.
ആഹാ, നല്ല ബെസ്റ്റ് സ്വാതന്ത്ര്യസമരം! ചുമ്മാതല്ല 1973ൽ ഇന്ദിരാ ഗാന്ധിയും 2021ൽ നരേന്ദ്ര മോദിയും എല്ലാവരെയും കണ്ടംവഴി ഓടിച്ചത്. എഴീച്ച് പോടേയ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: