കൊച്ചി :ചെല്ലാനത്ത് കോണ്‍ഗ്രസ്സും ട്വന്റി 20യും ഒത്തുകളിച്ചതോടെ എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷടമായി. കിഴക്കമ്പലം മോഡലിലാണ് ചെല്ലാനത്ത് ട്വന്റി 20 രൂപീകരിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് ട്വന്റി 20യുമായി ചേര്‍ന്ന് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പാസ്സാക്കുകയായിരുന്നു.
ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ് അവിശ്വാസം പാസായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ട്വന്റി 20ക്ക് എട്ട് സീറ്റാണ്. ഇടതു മുന്നണിക്ക് ഒമ്പതും കോണ്‍ഗ്രസിന് നാലും സീറ്റുമാണ് ലഭിച്ചത്. ഇടതുമുന്നണി പ്രതിപക്ഷത്തെ പൂര്‍ണമായും അവഗണിക്കുകയും വികസനം അട്ടിമറിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് അവിശ്വാസം കൊണ്ടുവന്നിരിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ താഴെ ഇറങ്ങിയതോടെ ട്വന്റി 20യുമായി ചേര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍. പുതിയ ഭരണത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിന്റ് സ്ഥാനം എടുത്ത് പ്രസിഡന്റ് സ്ഥാനം ട്വന്റി ട്വന്റിക്ക് നല്‍കുമെന്നാണ് സൂചന.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ട്വന്റി 20യുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സിന് വേണമെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ട്വന്റി 20യെ അരാഷ്‌ട്രീയവാദിയെന്ന് മുദ്രകുത്തുകയും ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച നടത്താന്‍ പോലും കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്‍ഡിഎഫിനെ താഴെ ഇറക്കുന്നതിനായി കൂട്ടുപിടിക്കാമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: