കൂട്ടിക്കല്‍: ഒരു കുടുംബത്തില്‍ ആകെയുണ്ടായിരുന്ന ആറു പേരുടെയും ജീവനാണ് ഉരുള്‍പൊട്ടല്‍ അപഹരിച്ചത്. കൂട്ടിക്കല്‍ കാവാലി, വട്ടാളക്കുന്നേല്‍ (ഒട്ടലാങ്കല്‍) മാര്ട്ടിന് (48), അമ്മ ക്ലാരമ്മ ജോസഫ് (73), ഭാര്യ സിനി (37), മക്കളായ സോന (11), സ്നേഹ (13), സാന്ദ്ര (9) എന്നിവരാണ് മരിച്ചത്.
കാഞ്ഞിരപ്പള്ളിയിലെ പെയിന്റ് കടയില്‍ ജീവനക്കാരനാണ് മാര്ട്ടിന്. ക്ലാരമ്മയുടേയും സിനിയുടേയും സോനയുടെയും മൃതദേഹങ്ങള്‍ ശനിയാഴ്ച വൈകിട്ടോടെ തന്നെ ലഭിച്ചു. ഇന്നലെ രാവിലെയാണ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പാലക്കാട്ട് ബന്ധുവീട്ടിലേക്ക് കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: