പത്തനംതിട്ട: ഇന്നലെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മരിച്ച ജന്മഭൂമി അടൂര്‍ ലേഖകന്‍ ചിത്രാലയ രാധാകൃഷണന്‍ അവസാനമെഴുതിയത് മലയാളത്തിന്റെ മഹാനടന്‍ നെടുമുടിവേണുവിന് കണ്ണീര്‍പൂക്കള്‍ അര്‍പ്പിക്കുന്ന വാര്‍ത്തയായിരുന്നു. അനാഥര്‍ക്ക് ആശ്രയകേന്ദ്രമായ അടൂരിലെ മഹാത്മാ ജനസേവന കേന്ദ്രവുമായി മഹാനടനുള്ള ആത്മബന്ധം വെളിവാക്കുന്ന വാര്‍ത്തയായിരുന്നു അത്. കണ്ണീര്‍പൂക്കളെഴുതി യാത്രയായ ചിത്രാലയ രാധാകൃഷ്ണന്‍ അല്പ സമയം കഴിഞ്ഞപ്പോള്‍ കണ്ണീരോര്‍മ്മയായി.
സഹപ്രവര്‍ത്തകര്‍ക്ക് രാധാകൃഷ്ണന്റെ ഓര്‍മ്മകള്‍ക്കു മുന്നിലും അതേ പൂക്കള്‍ അര്‍പ്പിക്കേണ്ടിവന്നത് ഹൃദയഭേദകമായി. അടൂരിലെ ജനങ്ങള്‍ക്ക് സഹായകമായ നിരവധി വാര്‍ത്തകള്‍ ജന്മഭൂമിയിലൂടെ വെളിച്ചം കണ്ടതിന് കാരണഭൂതനായിരുന്നു ചിത്രാലയ രാധാകൃഷ്ണന്‍. വാര്‍ത്തകള്‍ മാത്രമായിരുന്നില്ല വാര്‍ത്താചിത്രങ്ങളും അദ്ദേഹത്തിലൂടെ ജന്മഭൂമിയുടെ താളുകളില്‍ നിറഞ്ഞു.
ജന്മഭൂമിയുടെ എല്ലാപ്രവര്‍ത്തനങ്ങളിലും സജീവപങ്കാളിത്തമായിരുന്നു അദ്ദേഹത്തിന്റേത്. മാധ്യമപ്രവര്‍ത്തനത്തോടൊപ്പം മാധ്യമപ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം മുന്നില്‍ നിന്നു. അടൂര്‍ മഹാത്മ ജന സേവന കേന്ദ്രത്തിന്റെ രക്ഷാധികാരിയായ നെടുമുടിയെ മഹാത്മ അനുസ്മരിക്കുന്ന വാര്‍ത്ത നല്‍കി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അന്ത്യം.സംഘ പരിവാര്‍ സംഘടനകളില്‍ ചുവടുറപ്പിച്ച് നില്‍ക്കുമ്പോഴും അതിവിശാലമായ സൗഹൃദവലയം സ്വന്തമാക്കി.എല്ലാവരോടും തികഞ്ഞ ആത്മാര്‍ത്ഥതയും സത്യസന്ധമായ ഇടപെടലും തെളിഞ്ഞ ചിരിയും ഇനി ഓര്‍മ്മ.
അടൂരിന്റെ എല്ലാ സ്പന്ദനങ്ങളും തന്റെ എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും ജനങ്ങളിലെത്തിച്ച ജന്മഭൂമി ലേഖകന്‍ രാധാകൃഷ്ണന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍. പലര്‍ക്കും അദ്ദേഹത്തിന്റെ മരണവാര്‍ത്ത വിശ്വസിക്കാനായില്ല.
വ്യക്തിബന്ധങ്ങള്‍ സൂക്ഷിച്ചിരുന്ന രാധാകൃഷ്ണന് വലിയൊരു സുഹൃദ് വലയവും ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസവും ജന്മഭൂമി പ്രചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നതായി ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.കെ.അരവിന്ദന്‍ ഓര്‍മിക്കുന്നു. യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം എങ്ങനെയെന്ന് കാണിച്ചു തന്ന പത്രപ്രവര്‍ത്തകനായിരുന്നു രാധാകൃഷ്ണന്‍.
അടൂര്‍ പ്രദേശത്ത് സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകേണ്ടുന്ന കാര്യങ്ങള്‍ കൃത്യമായും നിര്‍ഭയമായും റിപ്പോര്‍ട്ട് ചെയ്യുവാന്‍ അഹോരാത്രം പ്രവര്‍ത്തിച്ചിരുന്ന ഒരു മാതൃകാ മാദ്ധ്യമപ്രവര്‍ത്തകനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അരവിന്ദന്‍ പറഞ്ഞു.ചിത്രാലയ രാധാകൃഷ്ണന്റെ ആകസ്മികമായ വേര്‍പാട് അറിഞ്ഞ് അടൂരിലെ മാധ്യമ പ്രവര്‍ത്തകരും സുഹൃത്തുക്കളും തിരുവല്ലയിലെ സ്വകാര്യമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി. രണ്ട് ദിവസം മുമ്പ് മാത്രമായിരുന്നു അടൂര്‍ പ്രസ് ക്ലബിന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: