തിരുവനന്തപുരം: മാപ്പിളക്കലാപത്തിലെ ക്രൂരമായ നരഹത്യയെന്ന് വിശേഷിപ്പിക്കുന്ന തുവ്വൂര്‍ കൂട്ടക്കൊലയ്‌ക്ക് ഒരു നൂറ്റാണ്ട് തികയുമ്പോള്‍ 24,25 തിയ്യതികളില്‍ സംസ്ഥാന വ്യാപകമായി തുവ്വൂര്‍ രക്തസാക്ഷി അനുസ്മരണം സംഘടിപ്പിക്കുന്നു. മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതിയുടെ നേതൃത്വത്തിലാണ്ചടങ്ങുകള്‍ നടക്കുക.
‘തുവ്വൂര്‍ രക്തസാക്ഷികളുടെ പിന്‍തലമുറയ്‌ക്ക് കേരളത്തോട് പറയാനുള്ളത്’ എന്ന സന്ദേശവുമായി 24 ന് വൈകീട്ട് തിരുവനന്തപുരത്ത് നടക്കുന്ന അനുസ്മരണ സമ്മേളനം പാര്‍ലമെന്റ് അംഗവും യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷനുമായ തേജസ്വി സൂര്യ ഉദ്ഘാടനം ചെയ്യും. തുവ്വൂര്‍ രക്തസാക്ഷികളുടെ പിന്മുറക്കാര്‍ അനുസ്മരണ സദസ്സില്‍ പങ്കെടുക്കും. ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും സമിതി പാദ്ധ്യക്ഷനുമായ വത്സന്‍തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. വിവിധ ആദ്ധ്യത്മിക ആചാര്യന്മാരും, സാമുദായിക നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. 25 ന് സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളില്‍ അനുസ്മരണ സദസ്സുകള്‍ നടക്കും. രാവിലെ 10 മണിക്ക് തുവ്വൂരില്‍ നടക്കുന്ന ശ്രദ്ധാഞ്ജലി ചടങ്ങില്‍ കുമ്മനം രാജശേഖരന്‍,വത്സന്‍ തില്ലങ്കേരി എന്നിവര്‍ പങ്കെടുക്കും. മാപ്പിളക്കലാപകാരികള്‍ ഹിന്ദുക്കൂട്ടക്കൊലയ്‌ക്ക് വേദിയാക്കിയ തുവ്വൂര്‍ കിണറിന്റെ മാതൃകകള്‍ പ്രധാന കേന്ദ്രങ്ങളില്‍ പുനര്‍നിര്‍മ്മിച്ച് ചിരാതുകളില്‍ ദീപം തെളിച്ചാണ് രക്തസാക്ഷിസ്മൃതി നടത്തുന്നത്. തുവ്വൂര്‍ രക്തസാക്ഷികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കവിതാലാപനവും പ്രമേയാവതരണവും നടക്കും.
23, 24, 25 തീയതികളിലായി സംസ്ഥാനത്തുടനീളം മാപ്പിളക്കലാപവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വില്പനയും ചര്‍ച്ചയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. 26 ന് ദില്ലിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വൈകീട്ട് 4.30 ന് നടക്കുന്ന ശ്രദ്ധാഞ്ജലി ചടങ്ങില്‍ തരുണ്‍വിജയ്, ജെ. നന്ദകുമാര്‍, ഡോ. സി.ഐ ഐസക്ക് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: