കൊട്ടാരക്കര: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ലൈബ്രേറിയനെ നിയമിക്കാതായിട്ട് 21 വര്‍ഷം. ലൈബ്രേറിയന്മാരെ നിയമിക്കണമെന്ന് നിരവധി കോടതിവിധികള്‍ നിലവിലുള്ളപ്പോഴാണിത്. അതേസമയം മറ്റെല്ലാ സംസ്ഥാനങ്ങളിലും സ്കൂള്‍ തലങ്ങളില്‍ ലൈബ്രറിയും ലൈബ്രേറിയന്‍ തസ്തികയുമുണ്ട്.
കേരളത്തിലുള്ള സിബിഎസ്സി, ഐസിഎസ്സി, കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ, സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ ജീവനക്കാരുണ്ട്. സിബിഎസ്സി, ഐസിഎസ്സി സ്കൂളുകള്‍ക്ക് അംഗീകാരം ലഭിക്കണമെങ്കില്‍ പോലും ലൈബ്രേറിയന്‍ തസ്തിക വേണം. എയ്ഡഡ് സ്കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ക്ലാര്‍ക്ക്, ഫുള്‍ ടൈം മീനിയല്‍, ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീകോടതിയില്‍ നല്കിയ അപ്പീല്‍ തള്ളിയിട്ടും ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല
കേരള വിദ്യാഭ്യാസ ചട്ടം 32 അധ്യായത്തിലും, 2001ലെ സ്പെഷല്‍ റൂള്‍സിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് അനുവദിച്ച അനധ്യാപക തസ്തികകളില്‍ ക്ലാര്‍ക്ക്, എഫ്ടിഎം, ലൈബ്രേറിയന്‍ തസ്തികള്‍ വേണമെന്നുണ്ട്. കോളജുകളില്‍ നിന്നു പ്രീഡിഗ്രി വേര്‍പെടുത്തി ഹയര്‍ സെക്കന്‍ഡറി കോഴ്സ് തുടങ്ങിയപ്പോള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയതിരുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സ്കൂള്‍ ലൈബ്രറി. സുസജ്ജമായ ലൈബ്രറിയുടെ അഭാവം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കുന്നുണ്ടെന്ന് 2001 ഏപ്രില്‍ 16ലെ സര്‍ക്കാര്‍ ഉത്തരവിലും പറയുന്നു.
സ്പെഷല്‍ റൂള്‍സില്‍ പൊതുവിദ്യാഭ്യാസ മേഖലയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഗ്രേഡ് മൂന്നിലും നാലിലും ലൈബ്രേറിയന്മാരെ നിയമിക്കണമെന്ന നിര്‍ദേശമുണ്ട്. 2014ലെ പ്രൊഫ. ലബ്ബ കമ്മിറ്റിയും 2019ലെ ഖാദര്‍ കമ്മിഷനും സ്കൂള്‍ ലൈബ്രറിയെക്കുറിച്ചും ലൈബ്രേറിയന്റെ ആവശ്യകതയെ കുറിച്ചും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വായനയെ പ്രോല്‍സാഹിപ്പിക്കാന്‍ ലൈബ്രറികളും ലൈബ്രേറിയനും ആവശ്യമാണ്. ഹയര്‍ സെക്കന്‍ഡറി പഠനത്തിന് ശേഷം ഉപരിപഠന മേഖലകളിലെല്ലാം ആധുനിക സംവിധാനങ്ങളുള്ള ലൈബ്രറികളും ലൈബ്രറി ജീവനക്കാരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: