Categories: Kerala

കുമാരനാശാന്റെ ദുരൂഹ മരണം: ഭാര്യ ഭാനുമതിക്കും സംശയമുണ്ടായിരുന്നുവെന്ന് വിവരം പുറത്ത്

ആലുവയ്ക്കടുത്ത് ചെങ്ങമനാട് യൂണിയന്‍ ടൈല്‍ വര്‍ക്‌സ് എന്ന പേരില്‍ കുമാരനാശാന്‍ ഒരു ഓട്ടുകമ്പനി സ്ഥാപിച്ചിരുന്നു. ഈ കമ്പനിയില്‍ ഉപയോഗിക്കുന്ന കളിമണ്ണിന്റെ കണക്കെടുത്ത് റോയല്‍റ്റി നിശ്ചയിച്ചിരുന്നത് എന്‍. പദ്മനാഭന്‍ എന്നയാളായിരുന്നു. ട്രാവന്‍കൂര്‍ സ്റ്റേറ്റ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന ഈ തിരുവനന്തപുരം സ്വദേശി മഹാകവിയുടെ കുടുംബ സുഹൃത്തുമായിരുന്നു.

കൊച്ചി: മഹാകവി കുമാരനാശാന്റേത് അപകട മരണം അല്ലായിരുന്നുവെന്ന് ഭാര്യ ഭാനുമതിയമ്മയ്‌ക്കും സംശയമുണ്ടായിരുന്നു. അടുപ്പക്കാരോട് അവര്‍ ഇക്കാര്യം പറഞ്ഞിരുന്നു.

ആലുവയ്‌ക്കടുത്ത് ചെങ്ങമനാട് യൂണിയന്‍ ടൈല്‍ വര്‍ക്‌സ് എന്ന പേരില്‍ കുമാരനാശാന്‍ ഒരു  ഓട്ടുകമ്പനി സ്ഥാപിച്ചിരുന്നു. ഈ കമ്പനിയില്‍ ഉപയോഗിക്കുന്ന കളിമണ്ണിന്റെ കണക്കെടുത്ത് റോയല്‍റ്റി നിശ്ചയിച്ചിരുന്നത് എന്‍. പദ്മനാഭന്‍ എന്നയാളായിരുന്നു. ട്രാവന്‍കൂര്‍ സ്റ്റേറ്റ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന ഈ തിരുവനന്തപുരം സ്വദേശി മഹാകവിയുടെ കുടുംബ സുഹൃത്തുമായിരുന്നു.

ആശാന്റെ മരണശേഷം യൂണിയന്‍ ടൈല്‍ ഫാക്ടറി നോക്കി നടത്തിയിരുന്നത് ഭാര്യ ഭാനുമതിയമ്മയാണ്. ഇതിനായി ആലുവയില്‍ വീടുവച്ച് താമസിക്കുകയായിരുന്നു അവര്‍. ആലുവ നഗരത്തില്‍ തന്നെയുള്ള ഈ പ്രദേശം പിന്നീട് ആശാന്‍ കോളനി എന്നറിയപ്പെട്ടു. തിരുവനന്തപുരം പേട്ട സ്വദേശിനിയായ ഭാനുമതിയമ്മ അവിടെ വരുമ്പോള്‍ ആക്കുളത്തുള്ള പദ്മനാഭന്റെ വീട് സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഈ അവസരത്തിലാണ് ആശാന്റെ മരണത്തില്‍ തനിക്ക് സംശയമുണ്ടെന്ന് ഭാനുമതിയമ്മ പറഞ്ഞത്.

കൊല്ലത്തുനിന്ന് ആലുവയിലെ ടൈല്‍ ഫാക്ടറിയിലേക്ക് വരുന്നതിനിടെയാണ് പല്ലനയാറ്റില്‍ ആശാന്‍ സഞ്ചരിച്ചിരുന്ന റെഡീമര്‍ എന്ന ബോട്ട് അപകടത്തില്‍പ്പെടുന്നത്. ആശാന്റെ ജീവനെടുത്ത ഈ അപകടത്തെക്കുറിച്ചുള്ള വസ്തുതകള്‍ പുറത്തുവരാത്തതില്‍ ഭാനുമതിയമ്മ ദുഃഖിതയായിരുന്നു.

മാപ്പിളക്കലാപത്തെ കഠിനമായി വിമര്‍ശിക്കുന്ന ദുരവസ്ഥ എന്ന കൃതിയെഴുതിയതാണ് ആശാന്റെ മരണത്തിലേക്ക് നയിച്ചതെന്നും ആസൂത്രിതമായ കൊലപാതകമായിരുന്നു അതെന്നുമുള്ള ചര്‍ച്ച 1921ലെ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ സജീവമാണ്. ഇതിനിടെയാണ് ആശാന്റെ അകാലമരണത്തില്‍ ഭാര്യ ഭാനുമതിയമ്മയ്‌ക്കും തന്റേതായ സംശയങ്ങളുണ്ടായിരുന്നുവെന്ന വിവരം പുറത്തുവരുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക