Categories: Parivar

ഹിന്ദു വംശഹത്യയുടെ ചരിത്രം മൂടിവയ്‌ക്കാന്‍ ശ്രമിക്കുന്നത് സത്യനിഷേധം; മാപ്പിളക്കലാപത്തിന്റെ യഥാര്‍ത്ഥ ചരിത്രം ജനങ്ങളിലേക്കെത്തണം: ആര്‍എസ്എസ്

ഖിലാഫത്ത് പ്രസ്ഥാനത്തിന് ലോക വ്യാപകമായോ ദേശീയമായോ മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ കാര്യമായ പിന്തുണയുണ്ടായിരുന്നില്ലെന്ന് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു.

Published by

തൃശ്ശൂര്‍: 1921ലെ മാപ്പിളക്കലാപത്തിന്റെ ചരിത്രത്തില്‍ നിന്ന് വലിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടെന്നും സത്യസന്ധമായ ചരിത്രം ജനങ്ങളിലേക്കെത്തണമെന്നും  ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍. ഹിന്ദു വംശഹത്യയുടെ ചരിത്രം മൂടിവയ്‌ക്കാന്‍ ശ്രമിക്കുന്നത് സത്യനിഷേധമാണ്. മുസ്ലിം തീവ്രവാദം ആ മതവിശ്വാസികള്‍ക്കും വലിയ ദോഷം ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ ചരിത്രം പഠിക്കുകയും തെറ്റുതിരുത്തുകയുമാണ് ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താന്‍ ആവശ്യമായിട്ടുള്ളത്, അദ്ദേഹം പറഞ്ഞു. 1921 മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു പി.എന്‍. ഈശ്വരന്‍.

ഖിലാഫത്ത് പ്രസ്ഥാനത്തിന് ലോക വ്യാപകമായോ ദേശീയമായോ മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ കാര്യമായ പിന്തുണയുണ്ടായിരുന്നില്ലെന്ന് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു. മലപ്പുറത്ത് സമരത്തിന്റെ മറവില്‍ കൊള്ളയും ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടത്തിയതോടെ കോണ്‍ഗ്രസും ഈ കലാപത്തെ തള്ളിപ്പറഞ്ഞു. ഗാന്ധിജിയും അംബേദ്കറും ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും കലാപത്തെ തള്ളിപ്പറഞ്ഞതാണ്. നാല് വോട്ടിന് വേണ്ടി മതതീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവരാണ് ഇന്ന് കലാപത്തെ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നതെന്നും കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു. പ്രാന്ത ഗ്രാമ വികാസ് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍, എഴുത്തുകാരന്‍ തിരൂര്‍ ദിനേശ് എന്നിവരും ക്ലാസെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts