പാംബീച്ച് കൗണ്ടി(ഫ്ളോറിഡാ): വാക്സിനേറ്റ് ചെയ്യാത്ത രോഗികളുടെ വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു പാം ബീച്ച് ഗാര്‍ഡന്‍സിലെ വിവിധ ആശുപത്രികളിലേയും, ഓഫീസുകളിലേയും ഡോക്ടര്‍മാര്‍ ജോലി ബഹിഷ്ക്കരിച്ചു. തിങ്കളാഴ്ച രാവിലെയാണ് എഴുപത്തിയഞ്ചോളം ഡോക്ടര്‍മാര്‍ പ്രതീകാത്മക പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്.
വാക്സിനേഷന് സ്വീകരിക്കുന്നതിന് മറ്റുള്ളവര്‍ക്ക് ഒരു പ്രലോഭനമായി ഈ ബഹിഷ്ക്കരണം മാറുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
രോഗികള്‍ക്ക് ആവശ്യമായ ചികിത്സ നല്കുവാന് തങ്ങള്‍ക്കു കഴിയുന്നില്ല. അത്രയും രോഗികളാണ് ദിവസവും ആശുപത്രിയില്‍ എത്തുന്നത്. പാം ബീച്ച് ഇന്റേണല്‍ മെഡിസിന് ഡോക്ടര്‍ രൂപേഷ് ധാരിയ പറഞ്ഞു. ഇതൊരു രാഷ്ട്രീയ നീക്കമല്ലെന്നും, മറ്റുള്ളവരുടെ സഹകരണം ലഭിക്കുക എന്നതും ഈ ബഹിഷ്ക്കരണത്തിലൂടെ തങ്ങള്‍ പ്രതീക്ഷിക്കുന്നു – ഡോക്ടര്‍ പറഞ്ഞു.
ഫൈസര്‍ കോവിഡ് 19 വാക്സീന് എഫ്.ഡി.എ.യുടെ പൂര്‍ണ്ണ അംഗീകാരം ലഭിച്ചതോടെ പലരുടേയും ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ടെന്നും, ഇനിയും വാക്സീന് സ്വീകരിക്കുന്നതു താമസിപ്പിക്കരുതെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഫ്ളോറിഡായില്‍ കോവിഡ് 19-ഡല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിച്ചു വരികയാണെന്നും, കഴിഞ്ഞ ഒരാഴ്ച ശരാശരി പ്രതിദിനം 21329 പുതിയ കേസ്സുകളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 23 വരെയുള്ള കണക്കുകളെ ഉദ്ധരിച്ചു ആരോഗ്യവകുപ്പു അധികൃതര്‍ അറിയിച്ചു. ഏഴു ദിവസത്തിനുള്ളില്‍ 464 മരണവും സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: