ഇടുക്കി : മദ്യലഹരിയിലായിരുന്ന അഞ്ച് സുഹൃത്തുക്കള്‍ചേര്‍ന്ന് മേയാന്‍വിട്ട പോത്തിനെ പിടിച്ചുകെട്ടി കശാപ്പു ചെയ്ത് വീതിച്ചെടുത്തു. സ്വാതന്ത്ര്യദിനത്തില്‍ കട്ടപ്പന സ്വരാജ് ഫോറസ്റ്റ് പടിയിലാണ് സംഭവം. പോത്തിന്റെ ഉടമസ്ഥര്‍ പോലീസില്‍ പരാതിപ്പെട്ടതോടെ വീതിച്ചെടുത്ത ഇറച്ചി ഉപയോഗിക്കാതെ അഞ്ചുപേരും ചേര്‍ന്ന് കുഴിച്ചിട്ടു. ഒടുവില്‍ പോത്തിന്റെ വില നല്‍കി അഞ്ചുപേരും തലയൂരി.
പോത്തിന് ഏകദേശ നൂറ് കിലോയോളം ഭാരം വരും. മദ്യലഹരിയില്‍ പോത്തിനെ കണ്ടതോടെയാണ് ഒരാള്‍ക്ക് ഇറച്ചി കഴിക്കാന്‍ മോഹം തോന്നിയത്. സംഘത്തില്‍ കശാപ്പ് ജോലി ചെയ്ത് പരിചയമുള്ള യുവാവ് പോത്തിനെ പിടിച്ചുകെട്ടി കൊല്ലുകയായിരുന്നു. പിന്നീട് വനപ്രദേശത്ത് കൊണ്ടുപോയാണ് ഇറച്ചിയാക്കി വീതിച്ചെടുത്തത്. എന്നും തിരികെ എത്തുന്ന നേരമായിട്ടും പോത്തിനെ കാണാതായതോടെയാണ് ഉടമസ്ഥര്‍ തിരക്കി ഇറങ്ങുകയും പൊലീസില്‍ പരാതി പെടുകയും ചെയ്തത്.
മദ്യലഹരി വിട്ടതോടെ കേസാകും എന്ന തിരിച്ചറിവില്‍ യുവാക്കള്‍ വീതിച്ചെടുത്ത ഇറച്ചി സമീപത്തെ പറമ്പില്‍കുഴിച്ചിടുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മദ്യലഹരിയില്‍ പറ്റിയതാണെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോത്തിന്റെ വില നല്‍കി ഉടമസ്ഥനെ കൊണ്ട് പരാതി പിന്‍വലിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: