കോഴിക്കോട്: അശാസ്ത്രീയ നിയന്ത്രണങ്ങളുടെ കൊവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനത്ത് ആറാഴ്ചയ്‌ക്കിടെ ആത്മഹത്യ ചെയ്തത് 17 പേര്‍. വടകരയില്‍ ചായക്കട നടത്തിയിരുന്ന മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണന്‍ (68) കടയ്‌ക്കുള്ളില്‍ തൂങ്ങി മരിച്ചത് ശനിയാഴ്ചയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ ഗത്യന്തരമില്ലാതെയാണ് ജീവന്‍ കളഞ്ഞത്.
കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ സാധാരണക്കാരായ കര്‍ഷകന്റെയും ദിവസവേതനക്കാരന്റെയും ചെറുകിട കച്ചവടക്കാരുടെയും ജീവിതം കൊടും ദുരിതത്തിലാക്കിയിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്നു, നിശ്ചയിക്കുന്നു എന്ന് പരാതിപ്പെട്ട് സംസ്ഥാനത്തിന് അധികാരം നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും അവസരം കിട്ടിയപ്പോള്‍ കേരളം പരാജയപ്പെട്ടുവെന്നാണ് നിരീക്ഷണം. രണ്ടാം തരംഗത്തോടെ ആരംഭിച്ച ലോക്ഡൗണ്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ കരുതലെടുത്തപ്പോള്‍ കേരളം രാഷ്‌ട്രീയം കളിച്ചുവെന്നാണ് ഇപ്പോള്‍ പലരും വിമര്‍ശിക്കുന്നത്.
തലസ്ഥാനത്ത് നന്തന്‍കോട്ട് സ്വര്‍ണപ്പണിക്കാരന്‍ മനോജ്, ഭാര്യ രഞ്ജു, മകള്‍ അമൃത എന്നിവരാണ് 17 പേരില്‍ ആദ്യം സ്വയംഹത്യ ചെയ്തത്. ഇടുക്കിയിലെ പാമ്പാടുംപാറ ഏലം കര്‍ഷകന്‍ സന്തോഷ്, തിരുവനന്തപുരം ഗൗരീശപട്ടം ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ നിര്‍മ്മല്‍ ചന്ദ്രന്‍, ആലപ്പുഴ മാന്നാര്‍ വിഷ്ണു പ്രസാദ്, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ പാലക്കാട് വെണ്ണക്കരയിലെ പൊന്നുമണി, ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് ബേക്കറിയുടമ വിനോദ്, തൃശ്ശൂരില്‍ ഡ്രൈവര്‍ ശരത്, അച്ഛന്‍ ദാമോദരന്‍, വയനാട് അമ്പലവയലില്‍ ബസ്സുടമ പി.സി. രാജാമണി, തിരുവനന്തപുരം തച്ചോട്ടുകാവിലെ സ്റ്റേഷനറിക്കടയുടമ എസ്. വിജയകുമാര്‍, പാലക്കാട് പല്ലശന ചെറുകിട കര്‍ഷകന്‍ കണ്ണന്‍കുട്ടി, കൊല്ലം കൊട്ടിയത്തെ മോഹനന്‍ പിള്ള, തിരുവനന്തപുരം വിളപ്പില്‍ശാല ക്ഷീരകര്‍ഷകന്‍ ശ്രീകാന്ത്, കോട്ടയം കല്ലറ ടൂറിസ്റ്റ് ബസ്സുടമ വി. മോഹനന്‍, എന്നിവരാണ് ജീവനൊടുക്കിയ മറ്റ് 16 പേര്‍.
സാധാരണക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ദിവസക്കൂലിക്കാരും ചെറുകച്ചവടം നടത്തുന്ന ഇടത്തരകാരും വരുമാനമില്ലാതായി. കിറ്റ് കൊണ്ട് മാത്രം ജീവിതമാകില്ല എന്നതാണ് ആത്മഹത്യകളുടെ സന്ദേശം. മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ റേഷനോടൊപ്പം നിശ്ചിത തുകയും സാധാരണക്കാരന് നല്‍കുമ്പോള്‍ ഇവിടെ കച്ചവടത്തിന് പോലും അനുവാദമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: