Categories: Idukki

കുട്ടിയാന ചരിഞ്ഞു; വനം വകുപ്പിനെ അടുപ്പിക്കാതെ കാട്ടാന കൂട്ടം

ചെരിഞ്ഞു രണ്ട് ദിവസമായിട്ടുണ്ട് എന്നുള്ളതാണ് പ്രാഥമികനിഗമനം. ആനക്കുട്ടി ചെരിഞ്ഞിരിക്കുന്ന സ്ഥലത്ത് പത്തിലധികം കാട്ടാനകള്‍ ചുറ്റും വലയംവച്ച് നില്‍ക്കുകയാണ്.

Published by

മറയൂര്‍: ചന്ദന ഡിവിഷനിലെ കാന്തല്ലൂര്‍ റേഞ്ചില്‍ വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷന് സമീപം ആറുമാസം പ്രായമുള്ള ആനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.  

വിവരമറിഞ്ഞ് മറയൂര്‍ ഡിഎഫ്ഒ ബി. രഞ്ജിത്ത്, കാന്തല്ലൂര്‍ റേഞ്ച് ഓഫിസര്‍ ആര്‍.അധീഷ് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ചെരിഞ്ഞു രണ്ട് ദിവസമായിട്ടുണ്ട് എന്നുള്ളതാണ് പ്രാഥമികനിഗമനം. ആനക്കുട്ടി ചെരിഞ്ഞിരിക്കുന്ന സ്ഥലത്ത് പത്തിലധികം കാട്ടാനകള്‍ ചുറ്റും വലയംവച്ച് നില്‍ക്കുകയാണ്. വനപാലകര്‍ അടുത്തെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വെറ്റിനറി സര്‍ജന്‍ എത്തിയ ശേഷം സ്ഥലത്ത് തമ്പടിചിരിക്കുന്ന കാട്ടാന കൂട്ടത്തെ മാറ്റി പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by