Categories: New Release

അടുത്ത ആഴ്‌ച്ച സണ്ണി വെയ്ന്‍ റിലീസിങ്ങ്!; സാറാസും അനുഗ്രഹീതന്‍ ആന്റണിയും ചതുര്‍മുഖവും അടുത്ത വാരം പ്രേക്ഷകരിലേക്ക്; ഒടിടി റിലീസിലും പുതു ചരിത്രം

രണ്ടാമത്തെ സണ്ണിയുടെ ചിത്രമായി റിലീസിനെത്തുന്നത് 96 ഫെയിം ഗൗരി കിഷന്‍ നായികയാകുന്ന അനുഗ്രഹീതന്‍ ആന്റണിയാണ്. ആമസോണ്‍ പ്രൈമിലൂടെയും മഴവില്‍ മനോരമയിലൂടെയുമാണ് സിനിമ റിലീസ് ചെയ്യുന്നത്. അനുഗ്രഹീതന്‍ ആന്റണി ജൂലൈ എട്ടിനാണ് എത്തുന്നത്.

Published by

സണ്ണി വെയ്ന്‍ നായകനായ മൂന്നു സിനിമകള്‍ അടുത്ത ആഴ്‌ച്ച റിലീസ് ചെയ്യും. മൂന്നു സിനിമകളും ഒടിടിയായാണ് റിലീസിന് തയാറെടുക്കുന്നത്. ഇതില്‍ കൊറോണ മൂലം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ച രണ്ടു സിനിമകളും ഉള്‍പ്പെടും.  ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സാറാസ് ആണ് ആദ്യം ററിലീസിനെത്തുന്ന സിനിമ. സണ്ണിക്കൊപ്പം അന്ന ബെന്‍ നായികയായി എത്തുന്ന സിനിമ  ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്.  

രണ്ടാമത്തെ സണ്ണിയുടെ ചിത്രമായി റിലീസിനെത്തുന്നത് 96 ഫെയിം ഗൗരി കിഷന്‍  നായികയാകുന്ന അനുഗ്രഹീതന്‍ ആന്റണിയാണ്. ആമസോണ്‍ പ്രൈമിലൂടെയും മഴവില്‍ മനോരമയിലൂടെയുമാണ് സിനിമ റിലീസ് ചെയ്യുന്നത്.  അനുഗ്രഹീതന്‍ ആന്റണി ജൂലൈ എട്ടിനാണ് എത്തുന്നത്.  

ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയരോടൊപ്പമാണ് സണ്ണി വെയ്ന്‍ അഭിനയിച്ച ചതുര്‍മുഖമാണ് മൂന്നാമത് റിലീസിനെത്തുന്ന സിനിമ.   രഞ്ജീത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്ത ഈ ഹൊറര്‍ ചിത്രം ജൂലൈ ഒന്‍പതിന് സീ 5 പ്ലാറ്റ്‌ഫോമിലൂടെയുമാണ് റിലീസിനെത്തുന്നത്. ഒടിടി റിലീസില്‍ ആദ്യമായാണ് ഒരു താരത്തിന്റെ മൂന്നു സിനിമകള്‍ ഒരു വാരം തന്നെ റിലീസ് ചെയ്യുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക