Categories: Article

ബ്യൂട്ടിഫുള്‍ പെരിയ ഇഫക്ട്

പാര്‍ട്ടികളെക്കുറിച്ചാവുമ്പോ ള്‍ അതിന് മറ്റാെരു തലവും വിതാനവും കൂടിയുണ്ടാവുന്നു എന്നത് വേറെ കാര്യം. ആയത് ചിലപ്പോള്‍ വേണ്ടത്ര മനസ്സിലായിക്കൊള്ളണമെന്നില്ല. അതിന് താത്വികാവലോകനത്തിന്റെ കഠിനപാതകള്‍ അറിയണം, സഞ്ചരിക്കണം.

റവി ഒരനുഗ്രഹമാണെന്ന് ചുമ്മാ പറയുന്നതല്ല. ചില മറവികള്‍ ചിലര്‍ക്ക് അനുഗ്രഹവും മറ്റു ചിലര്‍ക്ക് ചുട്ടുപൊള്ളലും ആയിരിക്കും. അതങ്ങനെയാണല്ലോ. ഡബ്ള്‍ എന്‍ട്രി ബുക്ക്കീപ്പിങ് ആണ് ജീവിതം എന്ന ദാര്‍ശനിക കാഴ്ചപ്പാടിനെക്കുറിച്ച് വേണ്ടത്ര അറിവുള്ളരല്ലേ നമ്മള്‍. ചിലപ്പോള്‍ വളരെ നല്ലതാണ് അതെന്ന് തോന്നും.

പാര്‍ട്ടികളെക്കുറിച്ചാവുമ്പോ ള്‍ അതിന് മറ്റാെരു തലവും വിതാനവും കൂടിയുണ്ടാവുന്നു എന്നത് വേറെ  കാര്യം. ആയത് ചിലപ്പോള്‍ വേണ്ടത്ര മനസ്സിലായിക്കൊള്ളണമെന്നില്ല. അതിന് താത്വികാവലോകനത്തിന്റെ കഠിനപാതകള്‍ അറിയണം, സഞ്ചരിക്കണം.

കാസര്‍കോട് പെരിയയില്‍ രണ്ട് നവയൗവനങ്ങളെ നേരെചൊവ്വേ നടത്താന്‍ പഠിപ്പിച്ചത്  ഓര്‍മയുണ്ടോ? ശരത്തും കൃപേഷുമായിരുന്നു ആ നിര്‍ഭാഗ്യവാന്മാര്‍. കലയുടെ കൈത്താലത്തില്‍ ജീവിതഗന്ധിയായ സ്വപ്‌നങ്ങളെ താലോലിക്കുകയും ഒട്ടേറെ നവയൗവ്വനങ്ങളെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത അവരെ നിഷ്‌കരുണം പകയുടെ ഇരുട്ടിലേക്ക് സഖാക്കള്‍ വെട്ടി എറിയുകയായിരുന്നു. കലയായാലും കൊലയായാലും അതില്‍ താത്വിക നിലപാടു വേണമെന്ന നിര്‍ബ്ബന്ധമുണ്ട് പാര്‍ട്ടിക്ക്. അത് മാനം മര്യാദയായി നടപ്പാക്കുകയാണുണ്ടായത്. ബൂര്‍ഷ്വാ നിലപാടുകളോട് സന്ധിചേരുകയെന്നത് ആത്മഹത്യയ്‌ക്കു തുല്യമാണെന്നത്രേ ആചാര്യവചനം.

പെരിയ ഓപ്പറേഷന് നേതൃത്വം കൊടുത്തവര്‍ക്കും തിമിര്‍ത്താടിയവര്‍ക്കും വലിയ സ്ഥാനമാണുളളത്. ജയിലില്‍ എക്ലാസ് പരിചരണമെങ്കില്‍ പുറത്ത് ഒത്താശക്കാര്‍ക്ക് എപ്ലസായി  അത് പടര്‍ന്നു പന്തലിക്കുന്നു.

ഏതായാലും ഓര്‍മയുടെ കവാടങ്ങള്‍ ദിനം തോറും അടയുമെന്ന കീഴ്‌ക്കട നിലപാടുള്ളതിനാല്‍ അതിലെ പ്രതികളുടെ ബന്ധുക്കള്‍ക്ക് വേണ്ടതൊക്കെ പാര്‍ട്ടി ഒരുക്കിക്കൊടുത്തു. ഏറ്റവും ഒടുവില്‍ പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ജോലിയും (താല്‍ക്കാലികമാണെന്ന ഭംഗി വാക്കുണ്ടേ) നല്‍കുകയുണ്ടായി.

പാര്‍ട്ടിക്കാര്യത്തിന് ഇറങ്ങിത്തിരിച്ചവരെ പെരുവഴിയില്‍ നിര്‍ത്തുന്ന ശീലം ഈ പാര്‍ട്ടിക്ക് (അതേന്ന് നമ്മുടെ വിപ്ലവ പാര്‍ട്ടി) ഇല്ല. പാര്‍ട്ടിപ്പണി എന്നാല്‍ കൊടിപിടിത്തം, പോസ്റ്റര്‍ ഒട്ടിക്കല്‍, സിന്ദാബാദ് വിളിക്കല്‍, യോഗം നടത്തല്‍ … ഇത്യാദികള്‍ മാത്രമല്ല. ഇപ്പോഴാണെങ്കില്‍ സോഷ്യല്‍ മീഡിയ മാര്‍ചിങ് ആന്റ് ഫൈറ്റിങ് ഉണ്ടെന്നും കൂടി അറിയണം. പാര്‍ട്ടിയുടെ താത്വികാവലോകനങ്ങള്‍ മണ്ടയില്‍ കേറാത്തവരുടെ മണ്ട പൂക്കുറ്റിപ്പരുവമാക്കലും പാര്‍ട്ടിപ്പണി തന്നെയാണ്. ഇത് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് ഫ്രാക്ഷന്‍ ക്ലാസുകളില്‍ നേരെ ചൊവ്വേ പങ്കെടുക്കാത്തതു കൊണ്ടാണെന്നു മാത്രം.

 ഇങ്ങനെ പാര്‍ട്ടിപ്പണി ചെയ്യുന്നവര്‍ക്ക് ഉചിതമായ പ്രതിഫലം നല്‍കുന്നതിനെ സഹജീവിസ്‌നേഹം എന്നത്രേ പറയുക. ഇവിടെ രണ്ടു ചെറുപ്പക്കാരുടെ മണ്ട പൂക്കുറ്റി പോലെ ചിതറിച്ചതിന്റെ ദാര്‍ശനികവശം മനസ്സിലാക്കാന്‍ കഴിയാത്ത ബൂര്‍ഷ്വാ സംവിധാനം അവരെ ഇരുമ്പഴിക്കുള്ളിലാക്കി എന്നത് മറ്റൊരു കാര്യം. മൊത്തം സംവിധാനം പാര്‍ട്ടി ത്വത്തിലേക്ക് എത്തുംവരെ ഇമ്മാതിരി ‘കൊയ മാന്തരങ്ങള്‍’ ഉണ്ടാവുമെന്ന് പാര്‍ട്ടിക്ക് നിശ്ചയമുണ്ട്.

അത് പൊതുജനത്തെ  മനസ്സിലാക്കിച്ചു കൊടുക്കാന്‍ കൂടിയാണ് പ്രതികളുടെ (നാട്ടുഭാഷയില്‍ അങ്ങനെ. പാര്‍ട്ടി ഭാഷ ധീര സഖാക്കള്‍) ഭാര്യമാര്‍ക്ക് ജോലി തരപ്പെടുത്തിയത്. ഇതൊരു പ്രോത്സാഹന ഓപ്ഷന്‍ കൂടിയാണെന്ന് ഓര്‍ക്കണം. വരുംകാലത്ത് ഇത്തരം സമ്മോഹിത വഴിയിലേക്ക് ചെറുകൈയ്യുകള്‍ ഓടിയെത്താനുള്ള പ്രേരണ.പിന്നെ മറ്റൊന്നുണ്ട്. ഈ പ്രതികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മനുഷ്യാവകാശം എന്നൊന്നില്ലേ? ഭര്‍ത്താക്കന്മാരുടെ പ്രവൃത്തിയില്‍ അവര്‍ക്കെന്ത് ഉത്തരവാദിത്തം? ഇത് ചോദിക്കുന്നത് മേപ്പടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ബേബി ബാലകൃഷ്ണന്‍ സഖാവാണ്. അപ്പോള്‍ കൃത്യമായ താത്വിക നിലപാടു തന്നെ. ചോദ്യം അധികം വേണ്ടെന്ന് സാരം.

ഇവിടെയൊരു പുരാണ ഫഌഷ് ബാക്ക്: പണ്ട് കാട്ടാളനോട് മഹര്‍ഷിമാര്‍ ചോദിച്ചത് ഓര്‍മയുണ്ടോ? നിന്റെ പ്രവൃത്തിയുടെ പങ്കുപറ്റുന്ന കുടുംബം ഈ പാപഭാരമൊക്കെ ഏറ്റെടുക്കുമോ എന്ന്? ചോദിച്ച് മറുപടി വാങ്ങി വരാന്‍ പറഞ്ഞില്ലേ? കാട്ടാളനോട് ഭാര്യയെന്താ പറഞ്ഞത്? നിങ്ങള്‍ ചെയ്യുന്നതിന്റെ പാപഭാരമൊന്നും ഏറ്റെടുക്കാന്‍ ആവില്ലെന്ന്. ആ മറുപടി മഹര്‍ഷിയിലേക്കുള്ള വഴിയാവുകയും സമൂഹത്തിന് വാല്മീകിയെ കിട്ടുകയും ചെയ്തു.

ആ ലോജിക്ക് തന്നെയല്ലേ പെരിയയിലും അപ്ലൈ ചെയ്തത്. പ്രതികളുടെ ഭാര്യമാര്‍ മനസാ വാചാ ഓപ്പറേഷനില്‍ പങ്കു കൊണ്ടിട്ടില്ല. ആ നിലയ്‌ക്ക് അവരുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു കൂടാ. ആയതിനാല്‍ ഇനി മുതല്‍ ഇത്തരം സംഭവഗതികള്‍ ‘പെരിയ ഇഫക്ട്’ എന്ന പേരില്‍ അറിയപ്പെടും. ബ്രണ്ണന്‍ ഇഫക്ട് തല്‍ക്കാലം കോള്‍ഡ് സ്റ്റോറേജില്‍ കയറിയ സ്ഥിതിക്ക് മറ്റൊരു ഇഫക്ട് അനിവാര്യമല്ലേ? വാട്ട് എ ബ്യൂട്ടിഫുള്‍ സ്റ്റേറ്റ് ആന്റ് പാര്‍ട്ടി അല്ലേ?

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക