ഓസ്റ്റിൻ : പാൻഡമിക്കിനെ തുടർന്ന് ടെക്സസിലെ തൊഴിലില്ലായ്മ കുതിച്ചുയർന്നുവെങ്കിൽ ഇപ്പോൾ കുത്തനെ താഴേക്ക് വന്നിരിക്കുകയാണെന്ന് ടെക്സസ് വർക്ക് ഫോഴ്സ് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. 2020 ഏപ്രിലിൽ തൊഴിലില്ലായ്മ 12.5 ശതമാനമായിരുന്നതാണ് ഇപ്പോൾ 6.5 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു.
കൂടുതൽ പേർ ജോലിക്ക് പോയി തുടങ്ങിയതിനാൽ ഫെഡറൽ ജോബ്ലസ് അസിസ്റ്റന്റ് നിർത്തൽ ചെയ്യുന്നതാണെന്ന് ഗവർണർ ഗ്രേഗ് എമ്പട്ട് പ്രഖ്യാപിച്ചിരുന്നു, മാത്രമല്ല സഹായധനം ലഭിക്കാതായാൽ കൂടുതൽ തൊഴിൽ അന്വേഷകർ ഉണ്ടാകുമെന്നും ഗവണ്മെന്റ് പ്രതീക്ഷിക്കുന്നു. ടെക്സസിലെ തൊഴിൽ രഹിത വേതനത്തിന് പുറമെ ലഭിച്ചിരുന്ന സപ്ലിമെന്റിൽ ബെനഫിറ്റ് 300 ഡോളർ ജൂൺ 26 മുതൽ ലഭിക്കുകയില്ലെന്നും ഗവർണർ പറഞ്ഞു.
അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടെക്സസ് പൂർണ്ണമായും പ്രവർത്തന സജ്ജമായെന്നും കൊവിഡ് കേസ്സുകൾ നാമമാത്രമായി മാറിയിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു. കൊവിഡ് മഹാമാരിയിൽ ടെക്സസിൽ മാത്രം 52300 മരണവും, 2.98 മില്യൺ കോവിഡ് കേസ്സുകളുമാണ് സ്ഥിരീകരിച്ചിട്ടുള്ളത് .ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ടെക്സസ് സംസ്ഥാനത്തെ കൗണ്ടി ഹാരിസും (6549) , രണ്ടാമത് ഡാളസുമാണ് (4110)
പ്രതികരിക്കാൻ ഇവിടെ എഴുതുക: